ഒറ്റിക്കൊടുക്കുന്നവന്‍ ജൂദാസ്, ക്ഷണിക്കപ്പെടാത്തിടത്ത് കേറിച്ചെല്ലുന്ന ഊളത്തരം 'കുമ്മനത്തം'!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മെട്രോയുടെ കന്നി യാത്രയില്‍ പങ്കെടുത്തു വിവാദത്തലായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ ട്രോളുകളും വിമര്‍ശനങ്ങളും വന്നുകൊണ്ടിരിക്കെ കുമ്മനത്തെ കളിയാക്കി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി രംഗത്ത്.

ഫേസ്ബുക്ക് പേജിലൂടെയാണ് വിശ്വഭദ്രാനന്ദ കുമ്മനത്തെ പരിഹസിച്ചത്. ക്ഷണിക്കപ്പെടാത്തിടത്ത് വലിഞ്ഞു കേറിച്ചെല്ലുന്ന ഊളത്തരത്തെ ഇനി കുമ്മനത്തം എന്നു വിളിക്കണമെന്ന് അദ്ദേഹം പോസ്റ്റിട്ടു.

kummanamrajasekharan

ഒറ്റിക്കൊടുക്കുന്നവനെ നാം ജൂദാസ് എന്നു വിളിക്കും. കലഹം ഉണ്ടാക്കുന്ന കുടിലബുദ്ധിയെ നാം ശകുനിയെന്നും വിളിക്കും. ക്ഷണിക്കപ്പെടാത്തിടത്തും അര്‍ഹതയില്ലാത്തിടത്തും വലിഞ്ഞു കേറിച്ചെന്ന് ആളു കളിക്കാന്‍ ശ്രമിക്കുന്ന ഊളത്തരത്തെ നാം ഇനി കുമ്മനത്തമെന്നും വിളിക്കണമെന്നാണ് വിശ്വഭദ്രാനന്ദ ഫേസ്ബുക്കില്‍ കുറിച്ചത്.

English summary
Swami viswabadrananda mocks kummanam
Please Wait while comments are loading...