ഇന്ത്യയുടെ ശാപങ്ങൾ രണ്ട് 'രാഹുൽ'; രാഹുൽ ഈശ്വർ ഹിന്ദു ഫിലോസഫറോ? വിശ്വഭദ്രാനന്ദ തുറന്നടിക്കുന്നു!!
തിരുവന്തപുരം: രാഹുൽ ഈശ്വറും രാഹുൽ ഗാന്ധിയും ഇന്ത്യയുടെ ശാപങ്ങളാണെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. ഷെക്‌സ്പിയര്‍ എന്നാല്‍ കുന്തം കുലുക്കി എന്ന് അര്‍ഥം പറയുന്നയാളെ ഷെക്‌സ്പിയറിനെക്കുറിച്ച് പാണ്ഡിത്യമുള്ളയാള്‍ എന്നു പറയാമെങ്കിലേ രാഹുല്‍ ഈശ്വറിനെ ഹിന്ദു ഫിലോസോഫര്‍ എന്നു വിശേഷിപ്പിക്കാനാവൂ എന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
ഇന്ത്യയുടെ അനുഗ്രഹമായ ഒരു രാഹുല്‍ ഉണ്ടായിരുന്നു. അത് ശ്രീബുദ്ധന്റെ മകനായ രാഹൂലനാണ്. രാഹുല്‍ ഈശ്വറും രാഹൂല്‍ ഗാന്ധിയും ഇന്ത്യയുടെ ശാപങ്ങളാണ് എന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറയുന്നു. ഇന്ത്യന്‍ ദര്‍ശനമേഖലയില്‍ മഹത്തായ സംഭാവന നല്‍കിയ ഒരു രാഹൂല്‍ ഉണ്ട്. അതു വോള്‍ഗമുതല്‍ ഗംഗവരെ,ദര്‍ശന്‍ ദിഗ്ദര്‍ശന്‍,തുടങ്ങിയ ഗ്രന്ഥങ്ങള്‍ എഴുതിയ രാഹുല്‍സാംകൃത്യായനനാണ് എന്നും അദ്ദേഹം പറയുന്നു.

മതംമാറി ഹാദിയ ആയ അഖിലയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം സന്ദർശനം നട്തതിയിരുന്നു. കനത്ത പോലീസ് കാവലിലുളള വീട്ടില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരെയോ ഹാദിയയുടെ ഭര്‍ത്താവിനേയോ പോലീസ് ഇതുവരെ കടത്തി വിട്ടിട്ടില്ല. അവടേക്കാണ് രാഹുൽ ഈശ്വർ കയറി ചെന്ന് വീഡിയോ എടുക്കുകയും അത് സോഷ്യൽ മീഡിയയിലുടെ പ്രചരിപ്പിക്കുകയും ചെയ്ത്. ഇത് വൻ വിവാദമായ സാഹചര്യത്തിലാണ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ വിമർശനം വന്നത്.












Click it and Unblock the Notifications