കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം; ലക്ഷ്യം കലാപം... ആക്രമണം അപലപനീയമെന്ന് സ്വാമി അഗ്നിവേശ്

Google Oneindia Malayalam News

മുംബൈ: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയവര്‍ ഹിന്ദുവിശ്വാസത്തിന്റെ സംരക്ഷകരാണെന്ന് നടിക്കുന്നവരാണെങ്കിലും അവര്‍ ഹിന്ദുവിശ്വാസത്തിന്റെയും മാനവികതയുടെയും ശത്രുക്കളാണെന്ന് ആര്യസമാജം പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. ആക്രമണം അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഈ അതിക്രമമെന്നത് പ്രധാനമാണ്, വര്‍ഗീയവികാരം ആളിക്കത്തിക്കുകയെന്നതാണ് അവരുടെ ലക്ഷ്യംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

<strong>പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!</strong>പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!

ഹിന്ദുവിശ്വാസത്തോട് താല്‍പര്യമുള്ളവര്‍ ഇക്കൂട്ടര്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കുകയും, രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും വിത്തുകള്‍ വിതയ്ക്കാനുള്ള പദ്ധതിയെ ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവിശ്വാസത്തില്‍ നിന്നുകൊണ്ട് യുക്തിസഹമായ നിലപാട് സ്വീകരിച്ച് സാമൂഹികവും മതപരവുമായ പരിഷ്‌കരണത്തിനുവേണ്ടി ധീരമായി ശബ്ദിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനു തന്നെയുള്ള അപകടസൂചനകങ്ങൾ

രാജ്യത്തിനു തന്നെയുള്ള അപകടസൂചനകങ്ങൾ


അടുത്തിടെ എനിക്കുനേരെ മാരകമായ രണ്ട് ആക്രമണങ്ങള്‍ നടത്തിയ അതേ ശക്തികള്‍ തന്നെയാണ് സ്വാമിയെയും ആക്രമിച്ചതെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവ രാജ്യത്തിനു തന്നെയുള്ള അപകടസൂചനകളാണ്. മതവികാരം ഇളക്കിവിട്ട് ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് അധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികള്‍, കേരളത്തിന്റെ പ്രശംസനീയമായ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യം അവര്‍ക്കുമുന്നിലുള്ള തടസ്സമായി കാണുന്നു. അതിനാലാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം

സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം

ഹിന്ദുവിശ്വാസത്തില്‍ നിന്നുകൊണ്ട് യുക്തിസഹമായ നിലപാട് സ്വീകരിച്ച് സാമൂഹികവും മതപരവുമായ പരിഷ്‌കരണത്തിനുവേണ്ടി ധീരമായി ശബ്ദിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. നിക്ഷിപ്ത താല്‍പര്യക്കാരുടെ പിണിയാളുകളില്‍ ഇത് അസ്വസ്ഥത സൃഷ്ടിച്ചതിലും അനേകംപേരുടെ ആദരണീയനായ ആത്മീയഗുരുവിനെ ശാരീരികമായി ആക്രമിക്കുന്ന വിധത്തിലേക്ക് അവര്‍ തരംതാഴ്ന്നതിലും എനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യം


അതേസമയം സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു. ആശ്രമപരിസരത്ത് നിന്നും രാത്രി രണ്ടിന് ഒരാള്‍ ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം നടന്നത്. രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ച അക്രമി സംഘം ആശ്രമത്തിനു മുന്നില്‍ റീത്ത് വെച്ചാണ് മടങ്ങിയത്. ആശ്രമത്തിലെ ഒരു ബൈക്കും കത്തി നശിച്ചിട്ടുണ്ട്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റ് ഇളകി.

പിന്നിൽ സംഘപരിവാർ?

പിന്നിൽ സംഘപരിവാർ?

പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. ഭയപ്പെടുന്നില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറാണെന്നും അവര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. ഇതിന് മുമ്പും സ്വാമി സന്ദീപാനന്ദഗിരി ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആർഎസ്എസ്-സംഘപരിവാർ സംഘടനകൾക്കെതിരെ പലപ്പോഴായി വിമർശനം ഉന്നയിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിലും സംഘപരിവാർ നിലപാടിനെതിരെയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി നിലകൊണ്ടിരുന്നത്.

English summary
Swamy Agnivesh condemned attack against Swamy Sandeepananthagiri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X