സ്വാമിയുടെ മുറിയിലെത്തിയത് അയാള്‍ പറഞ്ഞിട്ട്!! അന്നു നടന്നത്...എല്ലാം വെളിപ്പെടുത്തി യുവതി

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. അഭിഭാഷകനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് കേസില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള വെളിപ്പെടുത്തല്‍ യുവതി നടത്തിയത്. സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തുമായുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

പിന്നില്‍ അയാള്‍

പിന്നില്‍ അയാള്‍

ഗംഗേശാനന്ദയെ ആക്രമിക്കാന്‍ കാമുകനായ അയ്യപ്പദാസ് തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. സ്വാമിയും അമ്മയും തമ്മില്‍ ബന്ധമില്ല. അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് താന്‍ കേസ് കൊടുത്തതെന്നും യുവതി ഫോണില്‍ പറയുന്നു

കത്തിയെടുത്തു വീശി

കത്തിയെടുത്തു വീശി

അന്നു രാത്രി അയ്യപ്പദാസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു താന്‍ സ്വാമിയുടെ മുറിയിലെത്തുകയായിരുന്നു. തുടര്‍ന്നാണ് കത്തിയെടുത്തു വീശിയത് . അയ്യപ്പദാസാണ് തനിക്കു കത്തി നല്‍കിയത്. സംഭവം നടന്ന ശേഷം പോലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടതും അയ്യപ്പദാസാണെന്നു യുവതി പറഞ്ഞു.

മനപ്പൂര്‍വമല്ല

മനപ്പൂര്‍വമല്ല

കത്തിയെടുത്ത് വീശിയപ്പോള്‍ സ്വാമിയുടെ വയറിലോ മറ്റോ ചെറുതായി മുറിവേല്‍ക്കുമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. ലിംഗം 90 ശതമാനം മുറിഞ്ഞുപോവാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല. മനപ്പൂര്‍വ്വമല്ല സ്വാമിയെ ഉപദ്രവിച്ചത്. പോലീസ് പറഞ്ഞത് അനുസരിച്ച് താന്‍ മൊഴി നല്‍കുകയായിരുന്നുവെന്നും യുവതി അഭിഭാഷകനോട് പറഞ്ഞു.

ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല

ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല

ഗംഗേശാനന്ദ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും യുവതി അഭിഭാഷകനോടു വെളിപ്പെടുത്തി. സ്വാമി തന്നെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതു സഹിക്കാനാവാതെയാണ് താന്‍ സാഹസത്തിനു മുതിര്‍ന്നതെന്നുമാണ് യുവതി നേരത്തേ പറഞ്ഞിരുന്നത്.

 മൊഴി കൊടുത്തിട്ടില്ല

മൊഴി കൊടുത്തിട്ടില്ല

തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പോലീസിനു മൊഴി കൊടുത്തിട്ടില്ല. പോക്‌സോ ചുമത്തണമെങ്കില്‍ 16 വയസ്സ് മുതല്‍ പീഡിപ്പിച്ചിരുന്നുവെന്ന് പറയണമെന്നു പോലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അങ്ങനെ മൊഴി കൊടുത്തത്. തനിക്ക് ആരോടും പ്രതികാരമില്ലെന്നും യുവതി പറയുന്നു.

വൈരാഗ്യം

വൈരാഗ്യം

അയ്യപ്പദാസിനു സ്വാമിയോട് നേരത്തേ വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനു സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് തന്നെ നിര്‍ബന്ധിച്ചിരുന്നു. കട്ടിലിന് അടിയില്‍ ഒളിച്ചിരുന്ന് താന്‍ തന്നെ ആദ്യം അതു ചെയ്യാമെന്നാണ് അയ്യപ്പദാസ് പറഞ്ഞത്. പിന്നീട് തന്നോട് അതു ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

മുറിയിലേക്ക് അയച്ചു

മുറിയിലേക്ക് അയച്ചു

അന്നു രാത്രി അയ്യപ്പദാസാണ് തന്നെ നിര്‍ബന്ധിച്ചു സ്വാമിയുടെ മുറിയിലേക്ക് അയച്ചത്. കുറച്ചുകാലമായി താനും സ്വാമിയും പിണക്കത്തിലായിരുന്നു. അതുകൊണ്ടു തന്നെ തന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ഏറെ സന്തോഷമുണ്ടായി. എന്നാല്‍ അയ്യപ്പദാസ് നിര്‍ദേശിച്ചത് അനുസരിച്ച് താന്‍ കത്തി വീശുകയായിരുന്നു. സ്വാമി നിലവിളിച്ചപ്പോള്‍ വേഗം രക്ഷപ്പെടാന്‍ അയ്യപ്പദാസ് നിര്‍ദേശിക്കുകയായിരുന്നു.

അടുപ്പത്തിലായിരുന്നു

അടുപ്പത്തിലായിരുന്നു

അയ്യപ്പദാസുമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്നും ആഗ്രഹിച്ചിരുന്നു. അയാളുടെ സ്ഥാപനത്തില്‍ നേരത്തേ ജോലി ചെയ്തിട്ടുണ്ട്. സ്വാമിയുമായി കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ച് അയാള്‍ക്കറിയാമായിരുന്നു. സ്വാമിതങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അയ്യപ്പദാസ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നും യുവതി വ്യക്തമാക്കി.

അപ്പോള്‍ കത്ത് ?

അപ്പോള്‍ കത്ത് ?

കഴിഞ്ഞ ദിവസം യുവതി സ്വാമിയുടെ അഭിഭാഷകനു നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നത് താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു.

അച്ഛനെപ്പോലെയെന്ന്

അച്ഛനെപ്പോലെയെന്ന്

സ്വാമിയെ വര്‍ഷങ്ങളായി തനിക്ക് അറിയാമെന്നും പിതൃതുല്യനാണ് അദ്ദേഹമെന്നും യുവതി കത്തില്‍ കുറിച്ചിട്ടുണ്ട്. ഇതുവരെ സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ഇതില്‍ വിശദമാക്കുന്നു.

English summary
New twist in swami Gangesanada case
Please Wait while comments are loading...