'കുറുപ്പിന് വയസായതാണ് ശ്വേത മേനോന്റെ പ്രശ്‌നം'
എം പി പീതാംബരക്കുറുപ്പിന് പ്രായമായിപ്പോയതാണോ ശ്വേത മേനോന് പ്രശ്‌നമായതെന്ന് തോക്കുസ്വാമി എന്ന് അറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ ചോദിക്കുന്നു. കൊല്ലത്തെ വിവാദസംഭവങ്ങളില്‍ നടി ശ്വേത മേനോനെ വിമര്‍ശിച്ചും അപവാദപ്രചരണങ്ങള്‍ കേട്ട പീതാംബരക്കുറുപ്പിന് പിന്തുണയറിയിച്ചുമാണ് ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ഹിമവല്‍ ഭദ്രാനന്ദ ലേഖനം എഴുതിയത്.
നടി ശ്വേത മേനോനെതിരെ രൂക്ഷമായ ഭാഷയിലാണ് ഭദ്രാനന്ദ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഹിമവല്‍ ഭദ്രാനന്ദയുടെ വാക്കുകളിലേക്ക്. രതിനിര്‍വേദം എന്ന ചിത്രത്തിലൂടെ ചെറുപ്പക്കാരെ വഴി തെറ്റിച്ച സ്ത്രീയാണ് അവര്‍. മുതിര്‍ന്ന സ്ത്രീകളെ രതി ക്രീഡകള്‍ക്ക് പ്രേരിപ്പിച്ചു. രാഷ്ട്രീയത്തിന് വേണ്ടി വിവാഹജീവിതം പോലും വേണ്ടെന്നുവെച്ച ഭീഷ്മാചാര്യരാണ് പീതാംബരക്കുറുപ്പ്.

ശ്വേതയുടെ ശരീരപ്രദര്‍ശനം കാണാന്‍ വേണ്ടിയാണ് ആളുകള്‍ തടിച്ചുകൂടിയത്. യഥാര്‍ഥത്തില്‍ പീഡിപ്പിച്ചവരില്‍ നിന്നും നടിയെ രക്ഷിക്കുകയായിരുന്നു പീതാംബരക്കുറുപ്പ്. വെറുതെയല്ല ഭാര്യ എന്ന ടി വി പരിപാടിയില്‍ ഭാര്യമാര്‍ക്ക് മുന്നില്‍വെച്ച് ചെറുപ്പക്കാരെ കെട്ടിപ്പിടിക്കുന്ന സ്ത്രീയാണ് ഇവര്‍. എന്റെ കൂട്ടുകാരനെ അനുവാദമില്ലാതെ ഇവര്‍ കെട്ടിപ്പിടിച്ചിട്ടുണ്ട്.
ശ്വേത മേനോനെ മാത്രമല്ല, ശ്വേതയ്ക്ക് പിന്തുണയുമായി രംഗത്തുവന്ന വി എസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും ഹിമവല്‍ ഭദ്രാനന്ദ അതിരൂക്ഷമായി എതിര്‍ക്കുന്നുണ്ട്. ശ്വേതയെ പിന്തുണച്ചാല്‍ കിട്ടുന്ന സുഖം വയസ്സനായ കുറുപ്പിനെ പിന്തുണച്ചാല്‍ കിട്ടില്ലല്ലോ. അതുകൊണ്ടാണ് പീതാംബരക്കുറുപ്പിനെ പിന്തുണക്കാന്‍ അധികമാരും മുന്നോട്ട് വരാത്തത് എന്നും ഭദ്രാനന്ദ തന്റെ ലേഖനത്തില്‍ പറയുന്നു.


Click it and Unblock the Notifications