കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറഞ്ഞത് തെളിയിക്ക് സുരേന്ദ്രാ!!! ഒടുവില്‍ ഉള്ളിക്കറിപോലെയാകരുത്!! സന്ദീപാനന്ദ ഗിരിയുടെ വെല്ലുവിളി!

സന്ദീപാനന്ദ ഗിരി കള്ള സ്വാമിയാണെന്നും തട്ടിപ്പുകാരനുമാണെന്നായിരുന്നു സുരേന്ദ്രന്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

  • By Gowthamy
Google Oneindia Malayalam News

ചാനല്‍ ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദഗിരി. തിരുവനന്തപുരത്ത് പീഡനശ്രമം തടയുന്നതിനിടെ പെണ്‍കുട്ടി ഗംഗേശാനന്ദ താര്‍ഥപാദയുടെ ലിംഗം ഛേദിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയാണ് സുരേന്ദ്രന്‍ സന്ദീപാനന്ദ ഗിരിയെ വിമര്‍ശിച്ചത്.

സന്ദീപാനന്ദ ഗിരി കള്ള സ്വാമിയാണെന്നും തട്ടിപ്പുകാരനുമാണെന്നായിരുന്നു സുരേന്ദ്രന്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സുരേന്ദ്രന്‍ നട്ടെല്ലുണ്ടെങ്കില്‍ തെളിയിക്കണമെന്ന് സന്ദീപാനന്ദ ഗിരി വെല്ലുവിളിക്കുന്നു.

k surendran

സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയ്യില്‍ നിന്ന് പണമായോ വസ്തുവായോ വല്ലതും വാങ്ങിയിരുന്നോയെന്നും സുരേന്ദ്രന്റെ സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നോയെന്നും സന്ദീപാനന്ദ ഗിരി ചോദിക്കുന്നു.

തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കയോ ചെയ്തിട്ടില്ലെന്നും എന്നിട്ടും എന്തറിഞ്ഞിട്ടാണ് സുരേന്ദ്രന്‍ ഇതൊക്കെ പറയുന്നതെന്നും സന്ദീപാനന്ദ ഗിരി ചോദിക്കുന്നു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ കുറിച്ച് അറിയില്ലെങ്കില്‍ ഒ രാജഗോപാലിനോടോ, പി പരമേശ്വരനോടോ, സികെ പദ്മനാഭനോടെ ചോദിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.

സുരേന്ദ്രന് അറിയാവുന്ന സ്വാമിമാരുടെ ഗണത്തില്‍ താന്‍ പെടില്ലെന്നും അവസാനം ഉള്ളിക്കറിപോലെയാകരുതെന്നും അദ്ദേഹം പറയുന്നുണ്ട്.

English summary
swamy sandeepananda giri's facebook post against k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X