നടി രശ്മി ഗോപാൽ അന്തരിച്ചു: അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സഹതാരങ്ങൾ
സിനിമാ-സീരിയൽ താരം നടി രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 'സ്വന്തം സുജാത' എന്ന സീരിയലിലൂടെയാണ് സുജാത ശ്രദ്ധിക്കപ്പെടുന്നത്.
ബെംഗളൂരുവിലാണ് രശ്മി ജനിച്ച് വളർന്നത്. പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തി. നിരവധി സീരിയിലുകളിൽ വേഷമിട്ടിട്ടുണ്ട്. മലയാള, തമിഴ് സിനിമകളിലും വേഷമിട്ടു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിരവധി പേർ അനുശോചനം പങ്കുവെച്ചിട്ടുണ്ട്.

രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് നടൻ കിഷോർ സത്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല സ്വന്തം സുജാതയിലെ "സാറാമ്മ " എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും ഈ പുഞ്ചിരി ഇനി ഇല്ല.സാറാമ്മ പോയി.
രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ'.
'പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ.ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്.പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ.
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു. ആദരവിന്റെ അഞ്ജലികൾ',കിഷോർ സത്യ കുറിച്ചു.

'എന്റെ മോശം സ്വപ്നത്തിൽ പോലും ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് ഞാൻ കരുതിയിരുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ട രശ്മി ചേച്ചി, എന്റെ ചേച്ചിമ എന്നെന്നേക്കുമായി അവരുടെ കൃഷ്ണന്റെ അടുത്തേക്ക് പോയി. സ്നേഹത്തിന്റെ പ്രതിരൂപമായിരുന്നു അവർ.എല്ലാവരോടും വളരെ കരുതലായിരുന്നു അവർക്ക്. കുടുംബാംഗത്തെ നഷ്ടപ്പെട്ടത് പോലെയാണ്', രശ്മിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ചന്ദ്രലക്ഷ്മൺ കുറിച്ചു.












Click it and Unblock the Notifications