കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയോട് രഹസ്യമായി കാര്യങ്ങള്‍ പറയാന്‍ സ്വപ്‌നയും സരിത്തും, കോടതിയോട് അനുവാദം തേടി!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ട്വിസ്റ്റ്. മുഖ്യ പ്രതികളായ സരിത്തും സ്വപ്‌ന സുരേഷും നിര്‍ണായക വെളിപ്പെടുത്തലിനൊരുങ്ങുകയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. ഇതോടെ എന്താണ് നിര്‍ണായക കാര്യമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍.

1

സ്വപ്‌നയും സരിത്തും അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസിജെഎം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇവരെ മൂന്ന് ദിവസം കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിനെ ഒരു ദിവസത്തേക്ക് കൂടിയും റിമാന്‍ഡ് ചെയ്തു. അതേസമയം കസ്റ്റഡി അപേക്ഷയില്‍ കോടതി നാളെ തീരുമാനമെടുക്കും.

ശിവശങ്കറിന് ഡോളര്‍ കടത്തുകേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. സ്വപ്‌ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴികള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി കഴിഞ്ഞു. ശിവശങ്കര്‍ ഉപയോഗിച്ചത് മൂന്ന് ഫോണുകളാണെന്ന് കസ്റ്റംസ് പറയുന്നു. എന്നാല്‍ ശിവശങ്കര്‍ ഒരു ഫോണ്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു എന്ന് കള്ളം പറഞ്ഞുവെന്നും കസ്റ്റംസ് കണ്ടെത്തി. മൂന്നില്‍ ഒരു ഫോണ്‍ കൂടി ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി ഒരു ഫോണ്‍ കൂടിയാണ് കണ്ടെത്താനുള്ളത്. ഇത് കൂടി കണ്ടെത്തിയാല്‍ കേസില്‍ ശിവശങ്കറിനെതിരായ കുരുക്കും ശക്തമാകും.

English summary
swapna and sarith will gave secret statement in cotur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X