'മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല';റെക്കോഡ് ചെയ്തത് നിവൃത്തിയില്ലാത്തതിനാലെന്ന് സ്വപ്‌ന

പാലക്കാട്: ഷാജ് കിരണില്‍ നിന്നും മാനസികമായ പീഡനം നേരിട്ടുവെന്ന് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. 164 സ്‌റ്റേറ്റ്‌മെന്റ് കൊടുത്ത ശേഷം ഷാജ് കിരണിനെ കണ്ടെന്നും കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്ന് തന്നോട് ചോദിച്ചെന്നും സ്വപ്‌ന സുരേഷ് പറയുന്നു. അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല. ഞാന്‍ വേറൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് താന്‍ അപ്പോള്‍ തിരിച്ച് ചോദിച്ചെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്. ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് നിവൃത്തി കേടുകൊണ്ടാണെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.ഷാജ് കിരണിനെ നേരത്തെ അറിയാമെന്നും ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തി തന്നത് എന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

1

ഷാജ് കിരണ്‍ എന്റെ നല്ല ഒരു ഫ്രണ്ടായിരുന്നു. എത്ര കാലം എന്ന് എനിക്കറിയില്ല. പുള്ളിക്കാരന്‍ 50, 60 ദിവസം എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് വര്‍ഷങ്ങള്‍ മുന്‍പെ അറിയാവുന്ന ആളാണ്. ശിവശങ്കര്‍ സാര്‍ ഇന്‍ഡ്രൊഡ്യൂസ് ചെയ്ത ആളാണ്. പക്ഷെ അങ്ങനെ ഒരു കണക്ഷനായിട്ടൊന്നും എസ്റ്റാബ്ലിഷ് ചെയ്തിട്ടില്ല ആ വ്യക്തിയുമായിട്ട്. അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിന്റെ ഇന്റര്‍വ്യൂസ് ഞാന്‍ അഡ്രസ് ചെയ്തതിന് ശേഷം ആണ് ഈ ഷാജ് കിരണ്‍ നമ്മളെ വീണ്ടും പരിചയപ്പെടാന്‍ വരുന്നത്. റിന്യൂവല്‍ ഓഫ് ദി കണക്ഷന്‍.

2

അതിന്റെ കൂടെ ആദ്യമായിട്ട് പരിചയപ്പെടുന്നതാണ് ഇബ്രാഹിം എന്ന് പറയുന്ന ക്യാരക്ടര്‍. ആദ്യമായി നിങ്ങളോടെല്ലാവരോടും എനിക്ക് പറയാനുള്ളത് എന്തുകൊണ്ടാണ് അത്തരമൊരു ആളെ ഞാന്‍ എച്ച് ആര്‍ ഡി എസിന്റെ ഓഫീസിലേക്ക് ക്ഷണിച്ചത് എന്നാണ്. ഷാജ് കിരണ്‍ എന്ന് പറയുന്ന വ്യക്തിയെ എന്റെ 164 സ്റ്റേറ്റ്‌മെന്റ് കൊടുക്കാന്‍ പോകുന്നു എന്ന് അറിയിച്ചപ്പോള്‍ ഞാന്‍ കൊച്ചിയില്‍ നിന്ന് ഇത് കഴിഞ്ഞിട്ട് നേരെ നിര്‍ബന്ധമായും എന്നെ കാണാന്‍ വരണം. അതിന് കാരണമുണ്ട് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാനും എന്റെ മകനും എന്റെ സഹപ്രവര്‍ത്തകനും ഫ്രണ്ടുമായ സരിത്തും അന്ന് വണ്ടി ഓടിച്ചിരുന്ന അനീഷും ആയിട്ട് കൊച്ചിയില്‍ നിന്ന് പാലക്കാട് പോകുന്ന വഴിയ്ക്ക് പുള്ളിക്കാരന് അയച്ച് തന്ന ലൊക്കേഷന്‍ പ്രകാരം അവരുടെ ഒരു പ്ലോട്ടില്‍ പോയി.

3

ആ പ്ലോട്ടില്‍ പോയി സംസാരിച്ചു. എന്നോട് ചോദിച്ചു എന്താണ് ഈ 164. ഞാന്‍ പറഞ്ഞു 164 വെളിയില്‍ വരുമ്പോള്‍ അറിഞ്ഞാല്‍ മതി. വളരെ നന്നായി ഇങ്ങനെയൊക്കെ പ്രസന്റ് ചെയ്തത്. എന്റെ അപ്പാ പറഞ്ഞു നല്ല പെര്‍ഫോമന്‍സ് ആണെന്ന്. അവിടെ വെച്ച് എന്നെ ഫോണില്‍ സംസാരിപ്പിച്ചു. പുള്ളിക്കാരന്‍ വളരെ അധികം പ്രത്സോഹിപ്പിച്ചു. നമ്മള്‍ കൂടെയുണ്ട് കുട്ടി ആരാണെന്ന് അറിയില്ല, അപ്പാ ആണെന്നാണ് പറഞ്ഞത്. ഇന്നത്തെ അവസ്ഥയില്‍ അപ്പ ആയിരുന്നോ വേറെ വല്ലവരും ആയിരുന്നോ എന്നെനിക്കറിയില്ല.

4

ഈ ഇബ്രാഹിം എന്ന് പറയുന്ന വ്യക്തി ഒന്നും സംസാരിച്ചില്ല. പക്ഷെ ഷാജ് കിരണ്‍ നമ്മളെ വാണ്‍ ചെയ്തു, നമ്മളെ അലാം ചെയ്തു. നാളെ സരിത്തേ ഇയാളെ അങ്ങ് പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ. ദിസ് വാസ് എ സ്‌റ്റേ്റ്റ്‌മെന്റ്. അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല. ഞാന്‍ പറഞ്ഞു, ഞാന്‍ വേറൊന്നും പറഞ്ഞിട്ടില്ലല്ലോ. എന്റെ 164 ലുള്ള ചില സ്റ്റേറ്റ്‌മെന്റ്‌സ്. മാധ്യമങ്ങള്‍ തലേദിവസം തൊട്ടെ വന്ന് കാത്തുകെട്ടി ഇരിക്കുമ്പോള്‍ ഐ നീഡ് ടെല്‍ ദെം. എന്താണ് എന്റെ 164 ലെ കാര്യം. അത് മാത്രമാണ് ഞാന്‍ പറഞ്ഞത്. ആരേയും ഡീഫെയിം ചെയ്യാനോ ഒന്നുമില്ല.

5

പിറ്റേന്ന് ഇദ്ദേഹം നമ്മളെ വാണ്‍ ചെയ്തത് പോലെ തന്നെ എന്റെ നിങ്ങളുടെ എല്ലാവരെയും അഡ്രസ് ചെയ്ത ശേഷം ഞാന്‍ അകത്ത് കയറി ചെല്ലുമ്പോള്‍ അടുത്ത് കിട്ടുന്ന ഫോണ്‍കോള്‍ എന്ന് പറയുന്നത് ഷാജ് കിരണ്‍ എന്ന വ്യക്തി പറയുന്നത് പോലെയാണ്. സരിത്തിനെ കിഡ്‌നാപ്പ് ചെയ്തു. ഇവിടെയാണ് ഞാന്‍ നിങ്ങളോട് പറയാന്‍ ശ്രമിച്ചത് എന്തിനാണ് ഷാജ് കിരണിനെ വിളിച്ചുവരുത്തിയ് എന്ന്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റോ വിജിലന്‍സോ അല്ല എന്നോട് പറഞ്ഞത് സരിത്തിനെ പൊക്കും എന്ന്.

6

ഇത് അറിഞ്ഞ് കഴിഞ്ഞപ്പോള്‍ ഈ ഇന്‍ഫര്‍മേഷന്‍ തന്ന ആളെ ഞാന്‍ വിളിച്ചു. അതില്‍ എന്താണ് തെറ്റ്. സരിത്തിനെ കൊണ്ടുപോയി എന്ന് പറഞ്ഞ് ഷാജിനെ വിളിച്ച് ഞാന്‍ സഹായിക്കാന്‍ പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ ഒക്കെ ഞാന്‍ ഇപ്പോള്‍ തന്നെ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞു. അദ്ദേഹത്തിന് അതൊരു അമ്പരപ്പുണ്ടാക്കുന്ന കാര്യമേ അല്ലായിരുന്നു. അഞ്ച് മിനിറ്റാകുന്നതിന് മുന്‍പ് എന്നെ വിളിച്ചിട്ട് പറഞ്ഞു എഡിജിപി വിജിലന്‍സ്. വിജിലന്‍സാണ് കൊണ്ടുപോയത്. ഒരുമണിക്കൂറിനുള്ളില്‍ പുള്ളിക്കാരനെ റിലീസ് ചെയ്യാന്‍ ഷാജ് കിരണാണ് പറയുന്നത്.

7

ഷാജി കിരണിനെ ട്രാപ്പ് ചെയ്യാന്‍ ഒരിക്കലും എനിക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷെ അത്രത്തോളം മാനസിക പീഡനം ഞാന്‍ സഹിക്കേണ്ടി വന്നു. എന്നെ എച്ച്ആര്‍ഡിഎസ് തടവറിയിലിട്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്റെ ലോയറിനെ ഞാന്‍ തള്ളിക്കളഞ്ഞു എന്നാണ് പറഞ്ഞത്. അവരുടെ വിശ്വാസ്യത നേടിയെടുക്കാനാണ് റെക്കോഡ് ചെയ്തത്. നിങ്ങളെ വീണ്ടും തടവറയിലിട്ട് പൂട്ടും, നിങ്ങള്‍ മകനെ നഷ്ടപ്പെടും. ആര്‍ക്ക് വേണ്ടി നിങ്ങള്‍ ഇങ്ങനെ വേദനിക്കുന്നു എന്നാണ് ചോദിച്ചത്. ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഭയന്നു. മാധ്യമപ്രവര്‍ത്തകരോടെല്ലാം എന്റെ സെക്‌സ് വീഡിയോയെ കുറിച്ച് പുള്ളിക്കാരന്‍ പറഞ്ഞു എന്ന്.

8

ഇതാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പോയന്റ്. ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ അറ്റാക്ക് ചെയ്യാന്‍ പറ്റുന്നത് അവളുടെ വ്യക്തിപരമായ കാര്യങ്ങള്‍ വെച്ചാണ്. ഇനി ബാത്ത് റൂമിലെ ബെഡ്‌റൂമിലോ ഡ്രെസിംഗ് റൂമിലോ ഹിഡന്‍ ക്യാമറ വെച്ചിട്ടുണ്ടെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. പക്ഷെ പുള്ളിക്കാരന്‍ പറയുന്നുണ്ടെങ്കില്‍, അങ്ങനെ സെക്‌സ് വീഡിയോ ഉണ്ടെങ്കില്‍ അത് കാണണം. കണ്ട് കഴിഞ്ഞിട്ട് അത് ജനുവിനാണോ അല്ലയോ എന്ന് കണ്ടുപിടിക്കുക.

9


അമ്മയാകില്ലെന്ന ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് വാടക ഗര്‍ഭധാരണത്തിന് സമ്മതിച്ചത്. കുഞ്ഞിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്നും കുഞ്ഞിനെ തരാമെന്നും പറഞ്ഞത്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ നിങ്ങളെ ഞാനൊരു അമ്മയാക്കാം എന്നാണ് ഞാന്‍ അവരോട് പറഞ്ഞിട്ടുള്ളത്. ഒരു സ്ത്രീയുടെ വേദനയാണ് ഞാന്‍ മനസിലാക്കിയത്. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും അനുഭവിച്ചേനെ. ഒരുപാട് പള്ളികളിലും അമ്പലത്തിലും അവര് പോയിട്ടുണ്ടാവും.

യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+