കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 മാസത്തിനുള്ളില്‍ 8 നയതന്ത്രബാഗുകള്‍, സരിത്തിന്റെ ദൃശ്യങ്ങള്‍, സ്വപ്‌നയും സന്ദീപും മുഖ്യകണ്ണി

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്തില്‍ അന്താരാഷ്ട്ര സംഘവുമായുള്ള സ്വപ്‌ന സുരേഷിന്റെ സംഘത്തിന്റെയും ബന്ധങ്ങള്‍ പുറത്തുവരുന്നു. ഇവര്‍ സ്വര്‍ണക്കടത്ത് മുമ്പ് തന്നെ തുടങ്ങിയിരുന്നു. തിരുവനനന്തപുരം വിമാനത്താവളം വഴി തന്നെ പലവട്ടം സ്വര്‍ണം കടത്തിയിരുന്നു. ഈ സംഘത്തിന് ഭീകരബന്ധമുണ്ടെന്ന കാര്യവും കേന്ദ്രത്തെ ഞെട്ടിക്കുന്നുണ്ട്. കേരളത്തില്‍ പലയിടങ്ങളിലായി നടക്കുന്ന സ്വര്‍ണക്കടത്ത് സംഘവുമായും ഇവര്‍ക്ക് കാര്യമായിട്ടുള്ള ബന്ധമുണ്ട്. സരിത്തും സന്ദീപ് നായരും സംഘത്തിലെ മുഖ്യ കണ്ണികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എട്ട് നയതന്ത്രബാഗുകള്‍

എട്ട് നയതന്ത്രബാഗുകള്‍

തിരുവനന്തപുരത്തെ വിമാനത്താവളം വഴി ആറ് മാസത്തിനുള്ളില്‍ എട്ട് നയതന്ത്ര ബാഗുകളാണ് വന്നത്. ഇക്കാര്യം കസ്റ്റംസ് സ്ഥിരീകരിച്ചത്. നയതന്ത്ര ബാഗുകള്‍ ഏറ്റുവാങ്ങാന്‍ വരുന്നവര്‍ കോണ്‍സുലേറ്റ് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ചട്ടമുണ്ട്. എന്നാല്‍ സരിത് സ്ഥിരമായി സ്വന്തം കാറിലാണ് എത്തിയിരുന്നത്. കാറുമായി ബാഗ് ഏറ്റുവാങ്ങിയ ശേഷം പേരൂര്‍ക്കട ഭാഗത്തേക്കാണ് ആദ്യം സരിത് എപ്പോഴും പോയിരുന്നത്. ഇതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

സംഭവിക്കാന്‍ സാധ്യത

സംഭവിക്കാന്‍ സാധ്യത

പേരൂര്‍ക്കട ഭാഗത്ത് എവിടെയോ വെച്ചാണ് സ്വര്‍ണം കൈമാറിയതെന്നാണ് കരുതുന്നത്. അതിന് ശേഷം കോണ്‍സുലേറ്റിലേക്ക് ബാഗുമായി പോകുകയായിരിക്കും സരിത്ത് പതിവായി ചെയ്തിട്ടുണ്ടാവുക. സിസിടിവി വഴിയുള്ള ക്യാമറകള്‍ കൂടുതലായി തേടുന്നുണ്ട് കസ്റ്റംസ്. അന്വേഷണത്തിനായി ആവശ്യപ്പെട്ട് ജനുവരി മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമില്ല. സ്വര്‍ണ കടത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ ശംഖുമുഖത്തെ കാര്‍ഗോ കോംപ്ലക്‌സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്.

മുഖ്യപ്രതികള്‍ ഇവര്‍

മുഖ്യപ്രതികള്‍ ഇവര്‍

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പുിച്ചിട്ടുണ്ട്. നാല് പ്രതികളാണ് ഉള്ളത്. സരിത്താണ് ഒന്നാം പ്രതി. സ്വപ്‌ന കേസിലെ രണ്ടാം പ്രതിയാണ്. ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയാണ്. ഇയാളെ കസ്റ്റംസ് പ്രതി ചേര്‍ത്തിട്ടില്ല. സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി. ഫൈസല്‍ ഫരീദിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയെന്ന് നേരത്തെ സരിത്ത് മൊഴി നല്‍കിയിരുന്നു.

പ്രധാന കണ്ണി ആരാണ്?

പ്രധാന കണ്ണി ആരാണ്?

കേസിലെ മുഖ്യ കണ്ണി സന്ദീപ് നായരാണെന്ന് കസ്റ്റംസ് പറയുന്നു. പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതിയും സന്ദീപിന്റേതായിരുന്നു. ഇതേ വഴിയില്‍ ഏഴു തവണയാണ് സ്വര്‍ണം കടത്തിയത്. കേസിലെ മൂന്നാം കണ്ണി മാത്രമെന്നും കസ്റ്റംസ് പറയുന്നുണ്ട്. കേരളത്തില്‍ സംഘടിതമായി സ്വര്‍ണക്കടത്ത് നടക്കുന്നത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിലാണ് അമിത് ഷാ. വിവിധ കേന്ദ്ര ഏജന്‍സികളുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ചയും നടത്തിയിരുന്നു.

സ്വപ്‌ന തട്ടിപ്പുകാരി

സ്വപ്‌ന തട്ടിപ്പുകാരി

സ്വപ്‌നയ്ക്ക് സ്വര്‍ണക്കടത്ത് കേസ് മാത്രമല്ല തട്ടിപ്പായി ഉണ്ടായിരുന്നത്. ഇവര്‍ ഐടി വകുപ്പിന് കീഴില്‍ നിയമനത്തിനായി സമര്‍പ്പിച്ച രേഖകളും വ്യാജമാണ്. ബിരുദ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ വ്യാജമാണെന്ന സൂചന കിട്ടിയിട്ടും പോലീസ് അന്വേഷണം നടന്നില്ല. ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കിലെ ജോലി തരപ്പെടുത്തുന്നതിനായി സ്വപ്‌ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റിലാണ് തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയിരിക്കുന്നത്. ബംഗളൂരുവിലെ വിഷന്‍ ടെക്‌നോളജീസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌ന നല്‍കിയിയത്. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലിക്കാരിയാരുന്നപ്പോള്‍ പ്ലസ്ടുവും ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഡിപ്ലോമയുമായിരുന്നു യോഗ്യത.

ഡോവല്‍ വന്നത് എന്തിന്?

ഡോവല്‍ വന്നത് എന്തിന്?

ഇപ്പോഴത്തെ കേസ് മാത്രമല്ല കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതും ഒരു തുമ്പും ഇല്ലാത്ത കേസുകള്‍ അടക്കം അന്വേഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിനായിട്ടാണ് അജിത് ഡോവലിനെ തന്നെ ഇറക്കിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രാജ്യത്തേക്ക് സ്വര്‍ണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സ്വപ്‌നയെന്ന്, ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎയ്ക്ക് വേണ്ടി കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

വിവരങ്ങള്‍ ഇങ്ങനെ

വിവരങ്ങള്‍ ഇങ്ങനെ

സ്‌പേസ് പാര്‍ക്കില്‍ ജോലിക്കെത്തുമ്പോല്‍ ബികോ ബിരുദമുണ്ടെന്നായിരുന്നു സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മനസ്സിലായിരുന്നത്. മുംബൈ ആസ്ഥാനമായിട്ടുള്ള ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌ന ഹാജരാക്കിയത്. ബികോം കോഴ്‌സ് തന്നെ ഈ സര്‍വകലാശാലയില്‍ ഇല്ല. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. സിബിഎസ്ഇയുടെ സര്‍ട്ടിഫിക്കറ്റിന്റെയും മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുന്നുണ്ട്.

ഇനിയും പ്രമുഖര്‍

ഇനിയും പ്രമുഖര്‍

അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവര പ്രകാരം ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം തള്ളക്കളയാനാവില്ല. സ്വപ്‌ന സുരേഷിനെ ചോദം ചെയ്താലേ ഇക്കാര്യം മനസ്സിലാവൂ എന്ന് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്ത് വന്ന കാര്‍ഗോ പരിശോധിക്കുന്നതിനിടെ എന്തുകൊണ്ടാണ് കാര്‍ഗോ വിട്ടുകിട്ടുന്നത് വൈകുന്നതെന്ന് ചോദിച്ച് സ്വപ്‌ന വിലിച്ചിരുന്നു. കള്ളക്കടത്ത് പിടികൂടി രണ്ട് മണിക്കൂറിനികം സ്വപ്‌നയുടെ ഫോണ്‍ ഓഫാവുകയും ചെയ്തു. സ്വന്തം ആവശ്യത്തിന് മാത്രമല്ല, മറ്റ് ചില സംഘങ്ങള്‍ക്ക് വേണ്ടിയും സ്വപ്‌നയും സരിത്തും കള്ളക്കടത്ത് നടത്തി എന്നാണ് കണ്ടെത്തല്‍.

English summary
swapna suresh and her criminal team smuggled gold 8 times in 6 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X