കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നക്ക് നെഞ്ചുവേദന, റമീസിന് വയറ് വേദന, ഒരേ സമയം ആശുപത്രിയില്‍, ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി

Google Oneindia Malayalam News

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും റമീസും ഒരേ സമയം ആശുപത്രിയില്‍ ചികില്‍സ തേടിയതില്‍ ജയില്‍ വകുപ്പിന് സംശയം. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ഇരുവരും ചികില്‍സ തേടിയത്. സ്വപ്‌ന സുരേഷിന് നെഞ്ചുവേദന ആയിരുന്നു. റമീസിന് വയറ് വേദനയും. സ്വപ്‌ന റിമാന്റിലായ ശേഷം രണ്ടാം തവണയാണ് ചികില്‍സ തേടിയിരിക്കുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരേ കേസിലെ പ്രധാന പ്രതികള്‍ ഒരു സമയം ആശുപത്രിയിലെത്തിയത് സംബന്ധിച്ചാണ് ജയില്‍ അധികൃതരോട് വിശദീകരണ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

S

ഡോക്ടര്‍മാരുടെ പ്രതികരണം ഉള്‍പ്പെടെയുള്ള വിശദീകരണ റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. ആദ്യതവണ സ്വപ്‌ന സുരേഷ് ആശുപത്രിയിലെത്തിയ വേളയില്‍ ചിലരുമായി ഫോണില്‍ സംസാരിച്ചുവെന്ന ആരോപണമുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് രണ്ടാമതും ആശുപത്രിയിലെത്തിയത്. റമീസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഹൈ സെക്യൂരിറ്റി സൂപ്രണ്ട്, വനിതാ ജയില്‍ സൂപ്രണ്ട് എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. സ്വപ്നയെ നേരത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. മാനസിക സമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂവെന്നും മറ്റു പ്രയാസങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യംചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യം

കഴിഞ്ഞ ദിവസം വൈകീട്ടാണ് സ്വപ്‌നയെ രണ്ടാംതവണ ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റമീസിനെയും എത്തിച്ചു. ഇതില്‍ അസ്വാഭാവികതയുണ്ടെന്ന് തോന്നിയാണ് ജയില്‍ വകുപ്പ് വിശദീകരണം തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. സ്വപ്നക്ക് എക്കോ ടെസ്റ്റ് നടത്തി. ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടിട്ടില്ല.

ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്

Recommended Video

cmsvideo
Kerala gold smuggling case: All You Need To Know About Janam TV Coordinating Editor Anil Nambair

ആദ്യതവണ ആശുപത്രിയിലെത്തിയ വേളയില്‍ സ്വപ്‌ന സുരേഷ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കെയാണ് ഇപ്പോള്‍ വീണ്ടും രണ്ടു പ്രതികളെ ആശുപത്രിയിലെത്തിച്ചത്.

English summary
Swapna Suresh and Ramees in Thrissur Hospital; Prison Cheif seek detailed report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X