കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസ് വഴിമാറുന്നു, ഭീകരബന്ധത്തിലേക്ക്, ജീവന് ഭീഷണി, സ്വപ്‌നയുടെ മകള്‍ പറയുന്നു....

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ എന്‍ഐഎ പുറത്തുവിടുന്നു. ഈ കടത്തിന് പിന്നില്‍ ഒരപാട് ദേശവിരുദ്ധമായ കാര്യങ്ങളും ഒളിച്ചിരിപ്പുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു സ്വര്‍ണക്കടത്തിലെ പണം ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. റമീസിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണസമയത്ത് സരിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന മൊഴി കേസില്‍ പുതിയ ട്വിസ്റ്റും ഉണ്ടാക്കിയിരിക്കുകയാണ്.

സ്വപ്‌ന കസ്റ്റഡിയില്‍

സ്വപ്‌ന കസ്റ്റഡിയില്‍

സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. ഒരാഴ്ച്ചത്തേക്കാണ് കസ്റ്റഡി. സ്വപ്‌നയുടെ റോള്‍ എന്തായിരുന്നുവെന്ന കാര്യമാണ് പ്രധാനമായി അന്വേഷിക്കുന്നത്. ഇവര്‍ വ്യാജ രേഖ ഉണ്ടാക്കിയത് വ്യാജ രേഖ കേന്ദ്രീകരിച്ചാണ്. എംബസിയുടെ എംബ്ലവും സീലും അടക്കം വ്യാജമായിട്ടാണ് നിര്‍മിച്ചത്. നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖയുണ്ടാക്കിയിട്ടുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഭീകരവാദത്തിലേക്ക് മാറുന്നു

ഭീകരവാദത്തിലേക്ക് മാറുന്നു

സ്വര്‍ണക്കടത്ത് കേസ് വെറും പണത്തിന് വേണ്ടി മാത്രമുള്ള തട്ടിപ്പ് അല്ല എന്ന് എന്‍ഐഎ പറയുന്നു. ഇത് ഭീകരവാദത്തിന് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതോടെ കളി മാറിയിരിക്കുകയാണ്. ജ്വല്ലറി ആവശ്യത്തിനയാ.ിരുന്നില്ല ഇവര്‍ സ്വര്‍ണം കടത്തിയത്. സന്ദീപ് കൈവശം പിടിയിലാവവുമ്പോള്‍ ഉണ്ടായിരുന്ന ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കാന്‍ ആവശ്യമുണ്ട്. മറ്റൊരു പ്രധാന പ്രതി ഫൈസല്‍ ഫരീദ് തൃശൂര്‍ സ്വദേശിയാണെന്ന് എഫ്‌ഐആറില്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫാസില്‍ ഫരീദെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

സ്വപ്നയെ പിന്തുടര്‍ന്നതാര്?

സ്വപ്നയെ പിന്തുടര്‍ന്നതാര്?

സ്വപ്‌നയെയും സന്ദീപിനെയും ബംഗളൂരു വരെ ഒരു അജ്ഞാത വാഹനം പിന്തുടര്‍ന്നിരുന്നു. കീഴടങ്ങാനായി കൊച്ചിയിലേക്ക് പോയ സ്വപ്നയെ സന്ദീപ് പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടെ ഈ വിഷയം സന്ദീപ് സ്വര്‍ണക്കടത്ത് റാക്കറ്റിനെയും അറിയിച്ചു. ഇതാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി കീഴടങ്ങല്‍ വൈകിപ്പിച്ചത്. ഇതിനിടെയാണ് സ്വപ്‌നയുടെ വാഹനത്തെ ചിലര്‍ പിന്തുടര്‍ന്നത്. കേരളത്തില്‍ റോഡ് മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് സുരക്ഷയൊരുക്കുന്ന കൊച്ചിയിലെ ഗുണ്ടാസംഘമായിരുന്നു ഇതെന്ന് സൂചനയുണ്ട്.

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam
സ്വപ്‌നയുടെ മകള്‍ പറയുന്നു

സ്വപ്‌നയുടെ മകള്‍ പറയുന്നു

സ്വപ്‌നയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ഈ സംഘത്തിന് സന്ദീപ് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ജീവന്‍ അപകടത്തിലാണെന്ന് തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്‌നയുടെ മകള്‍ വിളിച്ച് അറിയിച്ചിരുന്നു. ഈ സമയം മകളുടെ സുഹൃത്ത് ഐബിയുടെ കസ്റ്റഡിയിലായിരുന്നു. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചത് കൊണ്ട് ലൊക്കേഷന്‍ കണ്ടെത്താനും സാധിച്ചില്ല. പിന്നീട് സിം കാര്‍ഡ് ഉപയോഗിക്കുന്ന ഫോണ്‍ ഓണാക്കാന്‍ നിര്‍ദേശിച്ചതും ഐബിയാണ്.

സന്ദീപിന്റെ കാര്‍

സന്ദീപിന്റെ കാര്‍

സ്വര്‍ണക്കടത്തിനായി സന്ദീപ് ഉപയോഗിച്ചത് മലപ്പുറം സ്വദേശി ഉസ്മാന്‍ കാരാടന്റെ പേരിലുള്ള കാറാണ്. പൂനെയില്‍ ബിസനസുകാരനാണ് ഇയാള്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളില്‍ വാഹനം എംബസി വിഭാഗത്തിലുള്ളതെന്നാണ് രേഖപ്പെടുത്തിയത്. വാഹനം ഒഎല്‍എക്‌സിലൂടെ പരസ്യം ചെയ്ത് വിറ്റതാണെന്ന് ഉസ്മാന്‍ പറഞ്ഞു. സന്ദീപിനെ നേരിട്ടറിയില്ലെന്നും ഇയാള്‍ പറയുന്നു. അതേസമയം റമീസ് മുമ്പും സ്വര്‍ണം കടത്തിയിരുന്നു. കരിപ്പൂര്‍ വഴി 17 കിലോ സ്വര്‍ണം 2015ലാണ് കടത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണം

ബാലഭാസ്‌കറിന്റെ മരണം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായ കലാഭവന്‍ സോബി പറയുന്നത്. മാധ്യമങ്ങളിലൂടെ ചിത്രം കണ്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു. നേരത്തെ തന്നെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. തന്നോട് അപകടം നടന്ന സ്ഥലത്ത് നിന്ന് വണ്ടിയെടുത്ത് പോകാന്‍ പലരും ആക്രോശിച്ചിരുന്നു. എന്നാല്‍ അന്ന് മിണ്ടാതെ ആളുകള്‍ക്കൊപ്പം നിന്നത് കൊണ്ടാണ് സരിത്തിനെ ശ്രദ്ധിച്ചതെന്നും സോബി പറഞ്ഞു.

ചില്ലറക്കാരനല്ല റമീസ്

ചില്ലറക്കാരനല്ല റമീസ്

റമീസ് ചില്ലറക്കാരനല്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആറ് റൈഫിലുകള്‍ കടത്തികൊണ്ടുവരാന്‍ ശ്രമിച്ച കേസ് ഇയാളുടെ പേരിലുണ്ട്. മാന്‍വേട്ടക്കേസും, 2015ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി അഞ്ച് കോടി രൂപയുടെ സ്വര്‍ണക്കടത്തിലും ഇയാള്‍ പ്രതിയാണ്. ഗള്‍ഫില്‍ നിന്ന് കാര്‍ഗോ വഴി 17.5 കിലോ സ്വര്‍ണമാണ് റമീസ് അന്ന് കൊണ്ടുവന്നത്. ഇയാള്‍ക്ക് നാട്ടില്‍ റിയല്‍ എസ്‌റ്റേസ് ബിസിനസുമുണ്ട്. രാഷ്ട്രീയ ബന്ധവും ശക്തമായി റമീസിനുണ്ട്. മാനുകളെയും കാട്ടുപോത്തുകളെയും വെടിവെച്ചിടുമെങ്കിലും ഇയാള്‍ കഴിക്കാറില്ല.

English summary
swapna suresh and sandeep in nia custody, gold smuggling money used for terrorist activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X