കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നയുമായി വന്ന എന്‍ഐഎയുടെ കാറിന്റെ ടയര്‍ പഞ്ചറായി; പ്രതികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി

Google Oneindia Malayalam News

വാളയാര്‍: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബംഗളൂരുവില്‍ വച്ച് അറസ്റ്റിലായ സ്വപ്‌ന ,സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ഇവര്‍ കേരളത്തിലെത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പ് ഇവര്‍ കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്. യാത്ര മധ്യേ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായി. ഇത് അല്‍പനേരം ആശങ്കയുണ്ടാക്കി. ബംഗളൂരുവില്‍ നിന്ന് യാത്ര ആരംഭിച്ച ബൊലേറോ വാഹനത്തിന്റെ ടയറാണ് പഞ്ചറായത്. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഇവര്‍ യാത്ര ആരംഭിച്ചു. പ്രതികളെ കൊണ്ടുവരുന്ന വഴിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വാളയാറില്‍ പ്രതിഷേധ സമരം നടത്തിയെങ്കിലും പൊലീസെത്തി ഇവരെ ഒഴിവാക്കി.

gold

ബെംഗളൂരിവില്‍ നിന്നാണ് ശനിയാഴ്ച സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ എത്തിച്ച ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആയിരിക്കും ഇവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുക. കേരളത്തില്‍ നിന്ന് ഇരുവരും കാറിലാണ് ബെംഗളൂരുവിലെത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ സംസ്ഥാനം വിട്ടത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്ന സുരേഷിന്റെ ഭര്‍ത്താവും മകളും ഉണ്ടായിരുന്നതായി ആദ്യ ഘട്ടത്തില്‍ വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എന്‍ഐഎ സംഘം ഇത് തള്ളി. യാത്രാമാധ്യ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബിടിഎം ലേ ഔട്ടിലായിരുന്നു ബെംഗളൂരുവില്‍ ഇവര്‍ ആദ്യം താമസിച്ചത്.

അതിവിദഗ്ധമായ നീക്കത്തിലൂടെയാണ് പ്രതികളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ് 24 മണിക്കൂറില്‍ തന്നെ സ്വപ്നയേയും സന്ദീപിനെയും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഫോണ്‍ കോളുകള്‍ ചോര്‍ത്തിയാണ് അന്വേഷണം സംഘം ഇവരെ കുടുക്കിയതെന്നാണ് സൂചന. കഴിഞ്ഞ 7 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു സ്വപ്ന.

അതേസമയം, എന്‍ഐഎ അന്വേഷണ സംഘം തിരയുന്ന പശ്ചാത്തലത്തില്‍ നാഗാലാന്‍ഡിലേക്ക് കടക്കാനായിരുന്നു സ്വപ്ന സുരേഷും സന്ദീപ് നായരും പദ്ധതിയിട്ടിരുന്നത്. സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ട് നാഗാലാന്‍ഡിലുണ്ടായിരുന്നു. അവിടേക്ക് പോകാനയിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ഫോണ്‍ വിളികള്‍ പാരയായതോടെ ബംഗളൂരുവില്‍ നിന്ന് പിടികൂടുകയായിരുന്നു.

തകര്‍ന്നത് നാഗാലാന്‍ഡെന്ന സ്വപ്നം; ചെക്ക് ഇന്‍ ചെയ്ത് അരമണിക്കൂറിൽ അത് സംഭവിച്ചു; പിടി വീണത് ഇങ്ങനെതകര്‍ന്നത് നാഗാലാന്‍ഡെന്ന സ്വപ്നം; ചെക്ക് ഇന്‍ ചെയ്ത് അരമണിക്കൂറിൽ അത് സംഭവിച്ചു; പിടി വീണത് ഇങ്ങനെ

എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും; ആസുത്രണം നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ച്എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും; ആസുത്രണം നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ച്

English summary
Swapna Suresh and Sandeep Nair, who were arrested in Bangalore, were brought to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X