• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശിവശങ്കറിനെ രക്ഷിച്ചത് 'ചൈനീസ് ഭയം'; സ്വപ്ന സുരേഷ് സമീപിച്ചത് സ്വര്‍ണമെന്ന് പറയാതെ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സെയ്തലവി, സംജു എന്നിവരുടെ ജ്യാമാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. സ്വപ്ന സുരേഷിന്‍റെ ജ്യാമ്യാപേക്ഷയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ സംജു, സെയ്തലവി എന്നിവര്‍ ജാമ്യാപേക്ഷയുമായി ഇന്ന് കോടതിയെ സമീപിച്ചപ്പോള്‍ ജാമ്യഹര്‍ജികളില്‍ ഒരുമിച്ച് വിധി പറയാന്‍ കോടതി മാറ്റുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ കസ്റ്റംസ് കോടതിയില്‍ നിരവധി വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

നിയമ വിരുദ്ധമായി

നിയമ വിരുദ്ധമായി

നിയമ വിരുദ്ധമായി വ്യവസായിക അടിസ്ഥാനത്തിലാണ് പ്രതികള്‍ കള്ളക്കടത്ത് നടത്തിയതെന്ന് ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് കസ്റ്റംസ് വാദിച്ചു. കൂട്ടായി പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തേക്ക് അയച്ച ശേഷം സ്വര്‍ണം കൊണ്ടുവരികയായിരുന്നു. രാജ്യാന്തര ബന്ധമുള്ള വലിയ ശ്യംഖലയാണ് ഇതിന് പിന്നില്‍. അതിനാല്‍ വിദേശത്തുള്ള പ്രതികള്‍ കൂടി പിടിയിലാകുന്നത് വരെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് വാദിച്ചു.

സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിട്ടും

സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിട്ടും

അതേസമയം, കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്സല്‍ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ തയ്യാറാകാതിരുന്നതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. പാഴ്സല്‍ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട സ്വപ്ന ശിവശങ്കറിനെ ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ജൂണ്‍ 30 ന്

ജൂണ്‍ 30 ന്

ജൂണ്‍ 30 നാണ് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയനന്ത്ര പാഴ്സലില്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണം എത്തുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ബാഗേജ് തടഞ്ഞു വെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്വപ്ന, ശിവശങ്കറിനെ ബന്ധപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ പാഴ്സലില്‍ സ്വര്‍ണമുണ്ടെന്ന കാര്യം വെളിപ്പെടുത്താതെയായിരുന്നു സ്വപ്ന സഹായം തേടിയത്.

വെളിപ്പെടുത്തി

വെളിപ്പെടുത്തി

ഗാല്‍വാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ കയറ്റി അയച്ച കണ്ടെയ്നറുകള്‍ വിവിധ തുറമുഖങ്ങളില്‍ കെട്ടികിടന്നിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാന്‍ പ്രയാസമാണെന്നും അതായിരിക്കും പാഴ്‌സലുകള്‍ വിട്ടുകിട്ടാന്‍ വൈകുന്നതെന്നും സ്വപ്നയോട് പറഞ്ഞതായി ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍

കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍

സാധാരണ നിലയില്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ പാഴ്സല്‍ വിട്ടു കിട്ടുമെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് ശിവശങ്കര്‍ നിലപാടെടുത്തു. ഒരു തരത്തില്‍ ഈ 'ചൈനീസ് ഭയം' അദ്ദേഹത്തിന് തന്നെ തുണയാവുകയായിരുന്നു. മറിച്ച് അദ്ദേഹം ബാഗേജ് വിട്ടുകൊടുക്കാന്‍ ഇടപെട്ടിരുന്നെങ്കില്‍ കേസില്‍ അദ്ദേഹത്തേയും കുടുക്കിയേനെ.

 സ്വപ്ന സുരേഷും സന്ദീപും

സ്വപ്ന സുരേഷും സന്ദീപും

ശിവശങ്കറില്‍ നിന്നും സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സ്വപ്ന സുരേഷും സന്ദീപും കോണ്‍സുലേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പം വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. പിന്നീട് ജുലൈ അഞ്ചാം തിയതി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പാഴ്സല്‍ തുറന്ന് പരിശോധിക്കുകയായിരുന്നു.

പരിശോധനയില്‍

പരിശോധനയില്‍

പരിശോധനയില്‍ ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളില്‍ ഒളിപ്പിച്ച 30 കിലോ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യ വസ്തുക്കളം ചെരിപ്പുകളും യുഎഇയില്‍ നിന്ന് വന്ന ബാഗേജിലുണ്ടായിരുന്നു. സ്വര്‍ണം കാണിച്ചു കൊടുത്തുതോടെ ഇതേ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും എല്ലാം സരിത്താണ് ഏകോപിപ്പിച്ചതെന്നുമായിരുന്നു കോണ്‍സുല്‍ ഉദ്യോഗസ്ഥന്‍റെ നിലപാട്.

കൈക്കൂലി

കൈക്കൂലി

ഇതിനിടെ യുഎഇയുടെ സഹായത്തോടെ ലൈഫ് മിഷന്‍ പദ്ധതി വഴിയുള്ള നിര്‍മ്മാണ കരാര്‍ ലഭിക്കാന‍് സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തി കരാറുകാരനായ യുണിടെകിന്‍റെ സ്ഥാപകന്‍ സന്തോഷ് ഈപ്പൻ രംഗത്തെത്തി. ദുബായ് കോണ്‍സുലേറ്റ് വടക്കാഞ്ചേരിയിൽ ഏറ്റെടുത്ത ഫ്ലാറ്റ് നിർമ്മാണത്തിൻ്റെ കരാർ ലഭിച്ചത് സ്വപ്നയും സന്ദീപും വഴിയാണെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വോട്ട് ആര്‍ക്ക്;ഇന്ത്യാ ടുഡെ ട്വിറ്റര്‍ പോളില്‍ ബിജെപിയെ മറികടന്നു

English summary
Swapna Suresh approached Shiva Shankar without disclosing about gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X