കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നയുടെ നീക്കം യുഎഇയിലേക്ക്.. സ്വര്‍ണക്കടത്തില്‍ ട്വിസ്റ്റ് വരും, വിചാരണ നടക്കില്ല, കാഞ്ഞ ബുദ്ധി

Google Oneindia Malayalam News

തിരുവനന്തപുരം:സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടികൊടുക്കാത്തതിന് കാരണങ്ങള്‍ നിരവധിയാണ്. കേസില്‍ നിന്ന് ഊരിപ്പോരാനുള്ള തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമാണ്. കേസ് യുഎഇയിലേക്ക് വഴിതിരിച്ച് വിട്ട് രക്ഷപ്പെടാനുള്ള തന്ത്രമാണ് സ്വപ്‌ന കളിക്കുന്നത്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ യുഎഇയിലെ ഉദ്യോഗസ്ഥനെ ഇന്ത്യക്ക് അറസ്റ്റ് ചെയ്യാനോ, ചിലപ്പോള്‍ ചോദ്യം ചെയ്യാന്‍ പോലും സാധിക്കില്ല. സ്വപ്‌നയുടെ നീക്കങ്ങള്‍ അതീവ ജാഗ്രതയോടെയാണെന്ന് വ്യക്തമാകുകയാണ്.

Recommended Video

cmsvideo
സ്വപ്‌നയുടെ നീക്കം യുഎഇയിലേക്ക് | Oneindia Malayalam
അതിബുദ്ധി ഞെട്ടിക്കും

അതിബുദ്ധി ഞെട്ടിക്കും

സ്വര്‍ണക്കടത്ത് കേസ് ഇന്ത്യന്‍ നിയമം ബാധകമേയല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരുടെ തലയിലാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സ്വപ്‌ന കളിക്കുന്നത്. ഇതിന് പിന്നില്‍ കള്ളക്കടത്ത് മാഫിയയുടെ ഗൂഢനീക്കങ്ങളുമുണ്ട്. കേസിലെ മുഖ്യ ആസൂത്രക കൂടിയായ സ്വപ്‌ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ വിവരങ്ങളില്‍ ഇത്തരം കാര്യങ്ങളാണ് ഉള്ളതെന്നാണ് സൂചന.

മൊഴി ഇങ്ങനെ

മൊഴി ഇങ്ങനെ

യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സഅബിയുടെ നിര്‍ദേശപ്രകാരം കാര്‍ഗോ വിട്ടുകിട്ടാനാണ് കസ്റ്റംസ് അസി. കമ്മീഷണറെ വിളിച്ചതെന്നാണ് സ്വപ്‌നയുടെ മൊഴി. കോണ്‍സല്‍ ജനറലിനെ ഇന്ത്യയില്‍ ശിക്ഷിക്കാനോ വിചാരണ ചെയ്യാനോ സാധിക്കില്ല. കോണ്‍സല്‍ ജനറലിന് പുറമേ നയതന്ത്ര പരിരക്ഷയുള്ള രണ്ട് അഡിമിനിസ്‌ട്രേറ്റീവ് അറ്റാഷെമാരും തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലുണ്ട്. ഇവരെ ചോദ്യം ചെയ്യണമെങ്കില്‍ പോലും യുഎഇയുടെ അനുമതി വേണം.

കേസില്‍ ട്വിസ്റ്റ്

കേസില്‍ ട്വിസ്റ്റ്

ഇത്തരമൊരു വഴി മുന്നിലുള്ളത് കൊണ്ടാണ് സ്വപ്‌ന അറസ്റ്റ് പോലും വൈകിക്കുന്നത്. പരമാവധി തെളിവുകള്‍ ഇല്ലാതാക്കാനും, തന്നെ പിടിച്ചാല്‍ ഒരു തെളിവും കിട്ടാതിരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേസിലേക്ക് യുഎഇയെ വലിച്ചിഴയ്ക്കുന്നതിലൂടെ കൂടുതല്‍ ദുര്‍ബലമാകും. ഇവരെ പ്രതി ചേര്‍ത്താലും കോടതികളില്‍ ഹാജരാക്കാതെ മാതൃരാജ്യത്തിന് കൈമാറണം. നടപടിക്രമങ്ങളിലെ പിഴവെന്ന് വരുന്നതോടെ കേസ് ദുര്‍ബലവുമാകും. സ്വപ്‌ന പറയുന്നതിന് വിരുദ്ധമാണ് അറ്റാഷെ കസ്റ്റംസിന് നല്‍കിയ മൊഴി.

പറയുന്നത് ഇങ്ങനെ

പറയുന്നത് ഇങ്ങനെ

ബാഗേജിലെ ഭക്ഷ്യവസ്തുക്കള്‍ ഒഴികെയുള്ളവ തങ്ങളുടേതല്ലെന്നാണ് കാര്‍ഗോ ഏറ്റെടുക്കാന്‍ വിമാനത്താവളത്തിലെത്തിയ അറ്റാഷെ പറഞ്ഞത്. ഡിപ്ലോമാറ്റിക് കാര്‍ഗോ ദുരുപയോഗം ചെയ്‌തെന്ന് ഇതിലൂടെ വ്യക്തമാണ്. മൊഴി കസ്റ്റംസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം കസ്റ്റംസ് അസി. കമ്മീഷണര്‍ക്ക് ഇമെയില്‍ അയച്ചെന്നും വിളിച്ചെന്നുമാണ് സ്വപ്‌ന പറയുന്നത്. എന്നാല്‍ കോണ്‍സുലേറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവിടെയുള്ള സ്വാധീനം ഉപയോഗിച്ച് കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്‌ന ഇടപെട്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

അന്താരാഷ്ട്ര ഭീകരബന്ധം

അന്താരാഷ്ട്ര ഭീകരബന്ധം

സ്വര്‍ണക്കടത്തില്‍ ഭീകരബന്ധമുള്ള മാഫിയ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. സ്വപ്‌നയുടെ രാഷ്ട്രീയ സ്വാധീനം ഭീകരബന്ധമുള്ള മാഫിയ ഉപയോഗപ്പെടുത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹവാല അടക്കമുള്ള അനധികൃത പണമിടപാടുകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടതോടെയാണ് ഇവര്‍ ഗള്‍ഫില്‍ നിന്നുള്ള ഭീകര ബന്ധമുള്ളവര്‍ സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞത്. കാരിയര്‍മാരെ പിടികൂടി സ്വര്‍ണക്കടത്ത് തന്നെ അവസാനിപ്പിക്കാനാണ് എന്‍ഐഎ വരുന്നത്.

വര്‍ക്ക്‌ഷോപ്പ് എന്തിന്

വര്‍ക്ക്‌ഷോപ്പ് എന്തിന്

സന്ദീപ് നായരുടെ വര്‍ക്ക്‌ഷോപ്പ് സ്വര്‍ണക്കടത്ത് ഇടപാടുകള്‍ക്കുള്ള മറയായിരുന്നുവെന്ന് കസ്റ്റംസ് സൂചിപ്പിക്കുന്നു. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളില്‍ സന്ദീപിനുള്ള പങ്ക് ശരിവെക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. സന്ദീപിന്റെയും സ്വപ്‌നയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇതാണ് ഇരുവരും ഒരുമിച്ചാണ് രക്ഷപ്പെട്ടതെന്ന് സംശയിക്കാന്‍ കാരണം. മുമ്പ് കടത്തിയ സ്വര്‍ണം വര്‍ക്ക്‌ഷോപ്പിലെത്തിച്ച ശേഷമാണ് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. ഈ വര്‍ക്ക്‌ഷോപ്പില്‍ വാഹനങ്ങള്‍ കാര്യമായി പണിക്കായി എത്താറുമില്ല. കാറുകളുടെ എഞ്ചിനുള്ളിലെ കാര്‍ബണ്‍ ഒഴിവാക്കാനുള്ള സംവിധാനം മാത്രമാണ് ഇവിടെയുള്ളത്.

മൊത്തത്തില്‍ തട്ടിപ്പ്

മൊത്തത്തില്‍ തട്ടിപ്പ്

കാര്‍ബണ്‍ ഡോക്ടര്‍ എന്ന സന്ദീപിന്റെ കടയില്‍ പകല്‍സമയം ഒരു ജോലിക്കാരി മാത്രമാണ് ഉണ്ടായിരിക്കുക. സന്ദീപിന്റെ സഞ്ചാരം മുഴുവന്‍ ആഢംബര കാറുകളിലായിരുന്നു. കടയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ പോലും ആകെ സ്പീക്കറും കുറച്ച് ജനപ്രതിനിധികളും സ്വപ്‌നയും മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം ഇയാളുടെ കടയുള്ള അടുത്ത ഷോറൂം ഉദ്ഘാടനം റാന്നിയില്‍ നടക്കാനിരിക്കുകയായിരുന്നു. അടുത്തയാഴ്ച്ചയായിരുന്നു ഉദ്ഘാടനം. ഒരു മന്ത്രിയെയാണ് ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത്. നെടുമങ്ങാട്ടെ ഇയാളുടെ കടയ്ക്ക് ലൈസന്‍സില്ലെന്ന് നഗരസഭ പറയുന്നു.

ഇനിയുള്ള ദുരൂഹത

ഇനിയുള്ള ദുരൂഹത

യുഎഎ കോണ്‍സുലേറ്റിലെ റാഷിദ് ഖാമിസ് അല്‍ ഷിമേലി ബാഗ് പരിശോധിക്കാന്‍ നേരിട്ട് ഹാജരാകണമെന്ന് പറഞ്ഞിരുന്നു. ബാഗ് തിരിച്ചയക്കുന്നതിനായി കത്ത് തയ്യാറാക്കാനും ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവെച്ച ബാഗ് തിരികെ അയക്കാനും റാഷിദ് ശ്രമിച്ചതായിട്ടാണ് വിവരം. ഇതെല്ലാം ദുരൂഹതയാണ്. ഇയാള്‍ക്കും പങ്കുണ്ടെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ ലാഭം കിട്ടുന്നത്. 28 ലക്ഷം രൂപയാണ് തങ്കത്തിന്റെ വില. ഇറക്കുമതി നികുതി അടക്കം 33 ലക്ഷം രൂപ വരും. ഇത്രയും ചെറിയ തുകയ്ക്ക് ഇത്ര ഗുരുതരമായ തട്ടിപ്പ് നടത്തുമോയെന്ന എന്ന സംശയവും ബാക്കിയാണ്.

English summary
swapna suresh blaming uae diplomat on gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X