'എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം': ഷാജ് കിരണുമായുള്ള സംഭാഷണം പുറത്ത് വിട്ട് സ്വപ്ന സുരേഷ്
ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് സ്വപ്ന സുരേഷ്. യാത്രവിലക്ക് മാറ്റാന്‍ ശ്രമിക്കുന്നും, പണം വാങ്ങിയിട്ട് കീഴടങ്ങണം എന്നതടക്കമുള്ള കാര്യമാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും യാഥാർത്ഥ്യത്തിലേക്ക് വന്നിട്ടില്ല. ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കിൽ നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം. നിങ്ങള്‍ ജയിലിന് അകത്ത് പോയാല്‍ നിങ്ങളുടെ കുടുംബത്തിനും മക്കള്‍ക്കമല്ലേ നഷ്ടമെന്നും ഷാജ് കിരണ്‍ ചോദിക്കുന്നു.

'അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗിൾ ചെയ്യുന്നതിൽ നേട്ടമെന്താണ്. അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം.' എന്നും പുറത്ത് വിട്ട ശബ്ദ രേഖയില്‍ ഷാജ് കിരണ്‍ സ്വപ്ന സുരേഷിനോട് പറയുന്നു. ആരില്‍ നിന്ന് വാങ്ങാനാണ്, ആരെ നമുക്ക് അറിയാം എന്ന് സ്വപ്ന ചോദിക്കുമ്പോള്‍ 'നിങ്ങൾ പറഞ്ഞത് ആർക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയിൽ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലിൽ പോയത്, അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവർ' എന്നായിരുന്നു ഷാജ് കുമാറിന്റെ മറുപടി. ഇത്രം കാലം ജയിലിൽ കിടന്നതിന് ഫേയ്സ് ചെയ്ത പ്രശ്നങ്ങൾക്ക് ഒരു കോംപൻസേഷൻ ചോദിക്കണം. ട്രാവൽ ബാൻ മാറ്റാനുമെന്നും സ്വപ്ന പറയുന്നുണ്ട്.
നയന്‍താരയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരാന്‍ ദിലീപുമെത്തി: വൈറലായി ചിത്രങ്ങള്‍

ഷാജ് കിരണ്‍ നല്ല ഫ്രണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.. ശിവശങ്കറാണ് എന്നെ പരിചയപ്പെടുത്തിയത്. വർഷങ്ങളായി അറിയാം. ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയതിന് ശേഷമാണ് വീണ്ടും ബന്ധപ്പെടുന്നത്. 164 കൊടുക്കുന്നത് അറിഞ്ഞിട്ട് അദ്ദേഹം ഇങ്ങോട്ട് ബന്ധപ്പെടുകയാണ് ചെയ്തത്. സരിത്തെ നാളെ ഇയാളെ അങ്ങ് പൊക്കും, കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ, അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞെന്നും സ്വപ്ന ആവർത്തിച്ചു.

മാധ്യമങ്ങളെ കണ്ട് അകത്ത് കയറിയതിന് ശേഷം ഷാജ് കിരണ്‍ പറഞ്ഞത് പോലെ സരിത്തിനെ തട്ടിക്കൊണ്ടുപോയി. അതുകൊണ്ട് ഷാജ് കിരണിനെ വിളിച്ചത്. പൊലീസൊന്നുമില്ല അദ്ദേഹമാണ് സരിത്തിനെ തട്ടിക്കൊണ്ടുപോകുമെന്ന കാര്യം ആദ്യം പറഞ്ഞത്. അതുകൊണ്ടാണ് അദ്ദേഹത്തെ തന്നെ വിളിച്ച് കാര്യം അന്വേഷിച്ചത്. 5 മിനിട്ടിന് ശേഷം ഷാജ് കിരണ്‍ തിരിച്ച് വിളിച്ച് വിജിലന്‍സാണ് കൊണ്ടുപോയതെന്നും 24 മണിക്കൂറിനകം പുറത്ത് വിടുമെന്നും പറഞ്ഞു.

എന്റെ സുഹൃത്തായ ഷാജ് കിരണിനെ ട്രാപ്പ് ചെയ്യേണ്ട ആവശ്യം എനിക്കില്ലായിരുന്നു. എന്നാല് അത്രമാത്രം സഹിക്കേണ്ടി വന്നതോടെയാണ് എനിക്ക് കോള്‍ റെക്കോർഡ് ചെയ്യേണ്ടി വന്നതും അത് പുറത്ത് പറയേണ്ടി വന്നതും. എച്ച് ആർ ഡി എസ് എന്നെ തടവിലിട്ടെന്നാണ് പറയുന്നത്. എന്റെ കേസൊക്കെ വന്ന് കുറേ കഴിഞ്ഞതിന് ശേഷമാണ് എച്ച് ആർ ഡി എസ് എന്റെ ജീവിതത്തിലേക്ക് വരുന്നതും ഒരു ജോലി തരുന്നതും. അവർ എങ്ങനെയാണ് എന്നെ സ്വാധീനിക്കുകയെന്നും സ്വപ്ന ചോദിക്കുന്നു.

ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസ്സിലാക്കിയാണ് വാടക ഗർഭപാത്രം നല്‍കാമെന്ന് പറഞ്ഞത്. പൈസ വാഗ്ദാനം ചെയ്തെങ്കിലും വേണ്ടെന്ന് പറഞ്ഞു. പൈസക്ക് വേണ്ടിയല്ല, ഒരു സ്ത്രീയുടെ വേദന മനസ്സിലാക്കിയാണ് അങ്ങനെ പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു.












Click it and Unblock the Notifications