സ്വപ്ന തന്നെ വിളിച്ചിരുന്നു, സ്വർണ്ണത്തിനല്ല; മറ്റൊരു കാര്യത്തിന്; വെളിപ്പെടുത്തലുമായി ബിജു രമേശ്
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന് കനത്ത തിരിച്ചടി സൃഷ്ടിച്ചാണ് ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ നേരത്തെ പുറത്തുവന്നത്. ബാര്‍ കോഴക്കേസില്‍ കെ എം മാണിയുമായി പിണറായി വിജയന് ഒത്തുകളിച്ചെന്നാണ് ബിജു രമേശ് ആരോപിച്ചത്. തന്നോട് ഉറച്ച് നില്‍ക്കുമോ എന്ന് ചോദിച്ച പിണറായി വിജയന് വാക്ക് മാറിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ഇതോടൊപ്പം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

സ്വപ്നയുമായി ബന്ധമുണ്ട്
സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നാണ് ബിജു രമേശ് പറയുന്നത്. അച്ഛന്റെ സെക്കന്റ് കസിന്റെ മകളാണ് സ്വപ്നയെന്ന് ബിജു രമേശ് പറഞ്ഞു. എന്നാല്‍ സുകേശനുമായി തനിക്ക് ബന്ധമില്ലെന്നും ബിജു രമേശ് വ്യക്തമാക്കുന്നു.

സ്വപ്ന വിളിച്ചിട്ടുണ്ട്
സ്വപ്ന സുരേഷ് എന്നെയും ഞാന്‍ സ്വപ്നയെയും വിളിച്ചിട്ടുണ്ട്. എന്നാല്‍ അത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടൊന്നുമല്ല, തിരുനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് കുറച്ച് മദ്യം വേണമെന്നും അത് കിട്ടുമോ എന്ന് ചോദിച്ചാണ് വിളിക്കുന്നതെന്നും ബിജു രമേശ് പറഞ്ഞു.

തിരിച്ച് വിളിച്ചു
പിന്നീട് നോക്കിയതിന് ശേഷം മദ്യം ഉണ്ടെന്ന് പറഞ്ഞ് തിരിച്ചുവിളിച്ചു. അതിന്റെ വില എത്രയാണെന്ന് പറയാനും വിളിച്ചിരുന്നു. അതിന് ശേഷം സ്വപ്ന പറഞ്ഞതനുസരിച്ച് പിആര്‍ഒ വന്ന് പണവും നല്കി മദ്യം വാങ്ങിക്കൊണ്ടു പോയെന്നും ബിജു രമേശ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അച്ഛന്റെ മരണവാര്‍ത്ത
പിന്നീട് അച്ഛന്റെ മരണ വാര്‍ത്ത അറിയിച്ചു, അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് മദ്യം വേണമെന്നും ഉണ്ടാകുമോ എന്നും ചോദിച്ച് വിളിച്ചിരുന്നെന്ന് ബിജു രമേശ് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications