കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം അയച്ചത് ഫാസില്‍, വിമാനത്താവളത്തില്‍ സരിത്തിനൊപ്പം അറബി, ഫോണ്‍ കോളുകളും, പുറത്തെത്തിച്ചത്...

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് മാത്രമല്ല ഞെട്ടിക്കുന്ന തരത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം ഇടപെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. സ്വപ്നയെ ഇതുവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതും കൃത്യമായ കാരണത്തോടെയല്ല. അതേസമയം വിമാനത്താവളത്തില്‍ കണ്ട അറബിയിലേക്കും കേസ് നീളുന്നുണ്ട്. കേസിലെ അപ്രതീക്ഷിത ട്വിസ്റ്റാണ്. സരിത്തിനൊപ്പം കണ്ട ഈ അറബി ആരാണെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

സ്വര്‍ണം അയച്ചത് ഫാസില്‍

സ്വര്‍ണം അയച്ചത് ഫാസില്‍

ദുബായിലെ വ്യാപാരിയായ ഫാസിലാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചത്. ഇക്കാര്യം വ്യക്തമായി. ഈ ബാഗിലുണ്ടായിരുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിക്കുന്ന ജോലിയായിരുന്നു സ്വപ്‌ന സുരേഷിനുണ്ടായിരുന്നത്. സരിത്ത് വിമാനത്താവളത്തില്‍ നിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വര്‍ണം പുറത്തെത്തിക്കലായിരുന്നു സ്വപ്‌നയുടെ ചുമതല. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ചോദ്യങ്ങള്‍ ഇങ്ങനെ

ചോദ്യങ്ങള്‍ ഇങ്ങനെ

ഭക്ഷണസാധനമെന്ന പേരിലാണ് ബാഗേജ് യുഎഇയില്‍ നിന്ന് ഫാസില്‍ അയച്ചത്. എന്നാല്‍ പുറത്ത് നിന്നുള്ള ഒരാള്‍ എങ്ങനെയാണ് ഡിപ്ലോമാര്‌റിക് ബാഗേജുകള്‍ പാക്ക് ചെയ്ത് അയക്കുക എന്ന ചോദ്യമാണ് മുന്നിലുള്ളത്. ഇക്കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. ഇന്ന് തന്നെ കേസില്‍ എല്ലാ കാര്യങ്ങളും വിശദമാകുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. ഇതിന് ശേഷമായിരിക്കും സ്വപ്‌നയുടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാവുക.

അറബിയുടെ സാന്നിധ്യവും

അറബിയുടെ സാന്നിധ്യവും

വിമാനത്താവളത്തില്‍ സരിത്തിനൊപ്പം ഒരു അറബിയും ഉണ്ടായിരുന്നു. നയതന്ത്രബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചപ്പോഴാണ് ഇയാള്‍ ശ്രദ്ധയില്‍പ്പെട്ടത്. എംബസി ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇയാളെ കൊണ്ടുവന്നത്. ഇയാള്‍ യഥാര്‍ത്ഥത്തില്‍ എംബസി ഉദ്യോഗസ്ഥനാണോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഒരു ഉന്നതന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായും ആരോപണമുണ്ട്. എന്നാല്‍ കസ്റ്റംസ് ഇത് നിഷേധിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Gold Smuggling: Ramesh Chennithala Demands CBI Investigation | Oneindia Malayalam
ഫോണ്‍ നമ്പര്‍ പരിശോധിക്കുന്നു

ഫോണ്‍ നമ്പര്‍ പരിശോധിക്കുന്നു

സ്വപ്‌ന സുരേഷിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെയും സംസ്ഥാന സര്‍ക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്‌ന നിരന്തരം ബന്ധപ്പെട്ടിരുന്നതായിട്ടാണ് കണ്ടെത്തല്‍. ചില ഉദ്യോഗസ്ഥരുടെ നമ്പരിലേക്ക് ദിവസം പത്തിലേറെ തവണ കോളുകള്‍ പോയിട്ടുണ്ട്. ജോലിയുടെ ഭാഗമായിട്ടാണോ ഈ കോളുകളെന്ന് പരിശോധിക്കുന്നുണ്ട്.

രണ്ട് ദിവസം വരും

രണ്ട് ദിവസം വരും

കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ് തുറക്കാന്‍ സാധാരണ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കാറില്ല. ഇനി അനുമതി ലഭിച്ചാല്‍ പോലും അതിന് രണ്ട് ദിവസത്തില്‍ അധികം വേണ്ടി വരും. ഈ പഴുതാണ് സ്വപ്‌ന ഉപയോഗിച്ചിരുന്നത്. ഇത്രയും സമയത്തിനുള്ളില്‍ സമ്മര്‍ദം ചെലുത്തി ബാഗ് കൊണ്ടുപോകാന്‍ കഴിയും. ഇവര്‍ക്ക് ഓരോ തവണയും 25 ലക്ഷം രൂപയാണ് ലഭിച്ചിരുന്നത്. ഇതില്‍ 10 ലക്ഷം രൂപ സ്വപ്‌നയ്ക്ക് ലഭിക്കും. ബാക്കി പണം സരിത്തിനാണ് ലഭിച്ചിരുന്നത്.

25 കിലോ സ്വര്‍ണ കേസ്

25 കിലോ സ്വര്‍ണ കേസ്

കഴിഞ്ഞ വര്‍ഷം മേയില്‍ 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയ കേസും ഇപ്പോള്‍ സ്വപ്‌നയ്ക്ക് നേരെയാണ് വരുന്നത്. ഈ സംഭവത്തിലെ പ്രതികള്‍ക്ക് പിടിയിലായ സരിത്തുമായും സ്വപ്‌നയുമായും ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടന്ന വിരുന്നുകലില്‍ ഇവര്‍ ഒരുമിച്ച് പങ്കെടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്. 25 കിലോയുടെ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് അടക്കം അറസ്റ്റിലായിരുന്നു.

വിദേശത്തേക്ക് യാത്രകള്‍

വിദേശത്തേക്ക് യാത്രകള്‍

സരിത്തും സ്വപ്‌നയും വിദേശത്തേക്ക് നടത്തിയ യാത്രകളെ കുറിച്ച് കൃത്യമായി അന്വേഷിക്കുന്നുണ്ട്. ഇവര്‍ കോണ്‍സുലേറ്റില്‍ നിന്ന് എങ്ങനെ പുറത്തായി എന്ന് ശരിക്കും അന്വേഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിക്കും. അതേസമയം പ്രതിപക്ഷം ഈ വിഷയത്തില്‍ ഒന്നിച്ചതിനാല്‍ പിണറായി സര്‍ക്കാരിന് ഊരിപ്പോരാനാവാത്ത അവസ്ഥയാണ്. സിപിഎമ്മുമായുള്ള ചര്‍ച്ചകള്‍ വരെ ജോസ് പക്ഷം ഇതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.

English summary
swapna suresh collected smuggled gold from airport says customs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X