
സ്പേസ് പാര്‍ക്കിലെ ജോലിക്കായി വ്യാജ് സര്‍ട്ടിഫിക്കറ്റ്? സ്വപ്നയുടെ കേസില്‍ കൈമലര്‍ത്തി പോലീസ്
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉത്തരമില്ലാതെ പോലീസ്. സ്പേസ് പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിക്കാനായി നല്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കേസ്. രണ്ട് വര്‍ഷം മുമ്പ് തന്നെ സ്വപ്ന ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ ഡോ ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാല തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസെടുത്ത കന്റോണ്‍മെന്റ് പോലീസ് പക്ഷേ ഇതുവരെ കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും അന്വേഷണം തന്നെയാണ്. എന്നാല്‍ ഈ കേസ് പിന്നിലേക്ക് പോയാല്‍ വലിയ പ്രശ്നങ്ങളുണ്ടാവുമെന്നാണ് പോലീസ് വിലയിരുത്തല്‍.
12 മണിക്കൂര്‍ ഒരേ കസേരയില്‍; ഇഡി ചോദിച്ചത് ആ രഹസ്യത്തെ കുറിച്ച്... രാഹുലിന്റെ വെളിപ്പെടുത്തല്‍
ജോലി നേടാന്‍ സഹായിച്ച ഉന്നതര്‍ അന്വേഷണത്തില്‍ കുടുങ്ങിയേക്കുമെന്നാണ് പോലീസ് കരുതുന്നത്. അതാണ് അന്വേഷണം എവിടെയും എത്താത്തിന് കാരണം. പോലീസ് മഹാരാഷ്ട്രയിലേക്ക് അന്വേഷണത്തിനായി ഉടന്പുറപ്പെടുമെന്ന് പറയുന്നത്. എന്നാല്‍ കുറച്ച് കാലമായി പോലീസ് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്ന മറുപടിയാണ്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂര്‍ണമായ അറിവോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി എം ശിവശങ്കര്‍ ഐഎഎസ് തന്നെ സ്പേസ് പാര്‍ക്കില്‍ നിയോഗിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. 19 ലക്ഷത്തില്‍ അധികം രൂപയാണ് ഇവരുടെ ശമ്പളമായി അനുവദിച്ചത്.
ഈ തുകയില്‍ ജിഎസ്ടി കിഴിച്ചുള്ള പതിനാറ് ലക്ഷത്തില്‍ അധികം രൂപ സ്വപ്നയെ തിരഞ്ഞെടുത്ത പ്രൈസ് വാട്ടര്‍ കൂപ്പേഴ്സില്‍ നിന്ന് ഈടാക്കണമെന്നുമാണ് ധനകാര്യ പരിശോധന വിഭാഗം നിര്‍ദേശിച്ചത്. ഇനി അതിന് സാധിക്കുന്നില്ലെങ്കില്‍ ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരില്‍ നിന്ന് തിരിച്ച് പിടിക്കണമെന്നാണ് ശുപാര്‍ശ ചെയ്തത്. പിഡിബ്ല്യുസി പക്ഷേ തുക നല്കാന് കഴിയില്ലെന്ന നിലപാടിലാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്.
സ്വപ്ന മഹാരാഷ്ട്രയിലെ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ല. ആ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലൊന്നിലും ബികോ കോഴ്സ് ഇല്ല. ഇത് സര്‍വകലാശാലാ അധികൃതര്‍ തന്നെ നേരത്തെ അറിയിച്ചതാണ്. സ്വപ്ന സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ ഒപ്പും സീലും വരെ വ്യാജമായിരുന്നു. യാതൊരു സുരക്ഷാ മുദ്രകളും ഉണ്ടായിരുന്നില്ല. ഇതേ സര്‍ട്ടിഫിക്കറ്റാണ് എയര്‍ ഇന്ത്യാ സാറ്റ്സിലും ജോലിക്കായി സമര്‍പ്പിച്ചത്. ഈ കേസിലാണ് പോലീസ് സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തത്.
അടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന് തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മ