കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റുണ്ടോ

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെ വളര്‍ത്തിയതും ഉന്നത ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കിയതും യുഎഇ കോണ്‍സുലേറ്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റാണ്. മികച്ച ഉദ്യോഗസ്ഥയാണ് എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് കോണ്‍സുലേറ്റ് നല്‍കിയത്.

എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്നക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, സ്വപ്‌ന സുരേഷിന് നിയമനം നല്‍കിയതില്‍ ഐടി വകുപ്പിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ പൊരുത്തക്കേടുണ്ടെന്നും വ്യക്തമായി. വിശദാംശങ്ങള്‍ ഇങ്ങനെ...

മികച്ച ഉദ്യോഗസ്ഥ

മികച്ച ഉദ്യോഗസ്ഥ

യുഎഇ കോണ്‍സുലേറ്റ് നല്‍കിയ മികച്ച ഉദ്യോഗസ്ഥയെന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഐടി വകുപ്പില്‍ സ്വപ്‌ന സുരേഷ് ജോലി തരപ്പെടുത്തിയത്. ചില തിരിമറികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്നയെ മാറ്റി നിര്‍ത്തുകയായിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക എന്ന ചോദ്യവും ബാക്കിയാണ്.

വിഷന്‍ ടെക്‌നോളജീസ്

വിഷന്‍ ടെക്‌നോളജീസ്

വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തില്‍ ജോലി നേടുമ്പോള്‍ സ്വപ്‌ന നല്‍കിയ രേഖകള്‍ക്കൊപ്പമാണ് യുഎഇ കോണ്‍സുലേറ്റ് നല്‍കിയ ഗുഡ് സര്‍ട്ടിഫിക്കറ്റുമുള്ളത്. കൂടാതെ സ്വപ്‌നയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും ഇതിനോടൊപ്പമുണ്ട്.

മുന്‍കൂര്‍ ജാമ്യത്തിന്

മുന്‍കൂര്‍ ജാമ്യത്തിന്

പുറത്താക്കിയ ജീവനക്കാരിക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നത് പ്രധാന ചോദ്യമാണ്. അന്വേഷണ സംഘം ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം, സ്വപ്‌ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

തിരുവനന്തപുരം വിട്ടു പോയിട്ടില്ല

തിരുവനന്തപുരം വിട്ടു പോയിട്ടില്ല

2016 മുതല്‍ 2019 വരെ സ്വപ്‌ന സുരേഷ് കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നുവെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാകുന്നത്. സ്വപ്‌ന തിരുവനന്തപുരം വിട്ടു പോയിട്ടില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പാപ്പനംകോട്ടെ വൈറ്റ് ഡാമര്‍ ഹോട്ടലിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ...

ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ...

സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രേഖകളും ലാപ്‌ടോപും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഇതിനിടെ സ്വപ്‌ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് എന്നാണ് വിവരം.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

മഹാരാഷ്ട്രയിലെ ബാലാസാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബികോം ബിരുദം നേടിയ സര്‍ട്ടിഫിക്കറ്റും വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തില്‍ ജോലി ലഭിക്കാന്‍ സ്വപ്‌ന ഹാജരാക്കിയിരുന്നു. ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റായി ഒമ്പതു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്നും ബയോഡേറ്റയില്‍ പറയുന്നു.

മുഖ്യമന്ത്രി പറഞ്ഞത് ശരിയാണോ

മുഖ്യമന്ത്രി പറഞ്ഞത് ശരിയാണോ

വിഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ ഭാഗമായിരുന്ന സ്വപ്നയെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് പരിചയപ്പെടുത്തിയത് ഐടി വകുപ്പാണ് എന്നാണ് കഴിഞ്ഞദിവസം പുറത്താക്കപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ, മുഖ്യമന്ത്രി പറഞ്ഞത്, സ്വപ്‌ന സുരേഷിന് നിയമനം നല്‍കിയതില്‍ ഐടി വകുപ്പിന് പങ്കില്ലെന്നാണ്.

 യുഎഇ അന്വേഷണം

യുഎഇ അന്വേഷണം

അതേസമയം, സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയിലെ യുഎഇ കാര്യാലയത്തിന്റെ പേര് ചീത്തയാക്കാന്‍ ശ്രമിച്ചതും അന്വേഷണം പ്രഖ്യാപിക്കാന്‍ ഒരു കാരണമാണ്. അപൂര്‍വമായിട്ടേ യുഎഇ ഇത്തരം സംഭവങ്ങളില്‍ നേരിട്ട് അന്വേഷണം നടത്താറുള്ളൂ. നയതന്ത്ര ബാഗേജ് ദുരുപയോഗം ചെയ്തതാണ് യുഎഇയുടെ ഇടപെടലിന് കാരണം.

കേന്ദ്ര ഏജന്‍സികളും

കേന്ദ്ര ഏജന്‍സികളും

അന്വേഷണം പ്രഖ്യാപിച്ച കാര്യം ദില്ലിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നേരത്തെ യുഎഇ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതോടെ കസ്റ്റംസും കേന്ദ്ര ഏജന്‍സികളും നടത്തുന്ന അന്വേഷണം എളുപ്പമാകുമെന്നാണ് കരുതുന്നത്.

സിബിഐ വേണമെന്ന് പ്രതിപക്ഷം

സിബിഐ വേണമെന്ന് പ്രതിപക്ഷം

സിബിഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷനും അന്വേഷണം ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ നിലപാട്.

സര്‍ക്കാര്‍ പ്രതികരണം

സര്‍ക്കാര്‍ പ്രതികരണം

വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്നതാണെന്നും സംസ്ഥാനത്തിന് ഇതില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പാഴ്‌സല്‍ വന്നത് കേരള സര്‍ക്കാര്‍ ഏജന്‍സിയുടെ പേരിലല്ലെന്നും വിവാദത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തിന് ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ; പണമിടപാട് അന്വേഷിക്കുന്നു, പ്രത്യേക പാനല്‍ഗാന്ധി കുടുംബത്തിന് ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ; പണമിടപാട് അന്വേഷിക്കുന്നു, പ്രത്യേക പാനല്‍

English summary
Swapna Suresh gets good Certificate from UAE Consulate; Investigation team examine it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X