Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡിക്ക് വീണുകിട്ടിയ സുവര്‍ണാവസരം; സ്വപ്‌നയുടെ മൊഴി പിന്‍ബലമാകും, പറയാന്‍ ഇനിയും കാര്യങ്ങള്‍!!

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സഹായിച്ചേക്കും. കസ്റ്റംസ് കേസില്‍ രഹസ്യ മൊഴി നല്‍കി ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന വീണ്ടുമൊരു രഹസ്യ മൊഴി നല്‍കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഇഡി അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഈ വെളിപ്പെടുത്തല്‍.

ഇഡിയുടെ കേസിന് ഈ രഹസ്യ മൊഴി പിന്‍ബലമാകുമെന്ന് ഉറപ്പാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിനാണ് ഇഡിയുടെ ശ്രമം. രഹസ്യ മൊഴിയുടെ പകര്‍പ്പും അവര്‍ കോടതിയില്‍ ആവശ്യപ്പെടും. തുടരന്വേഷണത്തിന് തടസ്സങ്ങളുമില്ല. മുഖ്യമന്ത്രിയെയും വീട്ടുകാരെയും പ്രതിരോധത്തിലാക്കുന്നതാണ് ഈ നീക്കം.

1

സ്വപ്‌ന ആരോപണത്തില്‍ മറച്ചുവെച്ച കാര്യങ്ങള്‍ ഇനിയുമുണ്ടെന്ന് ഉറപ്പാണ്. ബിരിയാണി പാത്രവും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരുകളാണ് സ്വപ്‌ന ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. യുഎഇയിലേക്ക് നോട്ടുകെട്ടുകള്‍ കടത്തിയെന്ന കാര്യമൊക്കെ മുമ്പ് പറഞ്ഞതാണ്. പുതിയ ചിലരും ഇതിലേക്ക് വന്നിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ പേരും ഇതിലേക്ക് വന്നു. പക്ഷേ ഇവരുടെയെല്ലാം പങ്ക് എന്തായിരുന്നു എന്ന് സ്വപ്‌ന പറഞ്ഞിട്ടില്ല. ഇഡിക്ക് കണ്ടെത്തേണ്ടതും ഇക്കാര്യങ്ങളാണ്. നേരത്തെ മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ല എന്ന് പറഞ്ഞിരുന്ന സ്വപ്‌ന പെട്ടെന്നാണ് എല്ലാം മാറ്റിയത്. രാഷ്ട്രീയ ആരോപണം കടുക്കുമെന്നും പ്രതിരോധിക്കാന്‍ സിപിഎമ്മിന് സാധിക്കുന്നത് അതുകൊണ്ടാണ്.

2

മുഖ്യമന്ത്രിയെ അറിയാം എന്ന് മാത്രമാണ് സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴത് മുഖ്യമന്ത്രിക്ക് പങ്ക് എന്നായി. പിണറായിയുടെ ഭാര്യ കമല, മകള്‍ വീണ, നളിനി നെറ്റോ, കെടി ജലീല്‍, സിഎം രവീന്ദ്രന്‍ എന്നിവരുടെ പേരുകളും സ്വപ്‌ന പറഞ്ഞിട്ടുണ്ട്. ഇവരുടെ പങ്കും വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കസ്റ്റംസും ഇഡിയും മുഖ്യമന്ത്രിയുടെ ഓഫീസിന് നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചതാണ്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ കറന്‍സി കടത്തിയെന്നത് നേരത്തെ വന്ന ആരോപണമാണ്. കസ്റ്റംസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ അടക്കം ഇക്കാര്യങ്ങളുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ കോലാഹലങ്ങള്‍ അതുകൊണ്ട് തന്നെ മറികടക്കാന്‍ പിണറായിക്ക് സാധിച്ചേക്കും.

3

എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ സ്വപ്‌നയുടെ രഹസ്യ മൊഴി ശേഖരിച്ചിരുന്നു. കസ്റ്റംസ് ഈ മൊഴി കോടതിയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നല്‍കിയിരുന്നില്ല. രഹസ്യമൊഴി ഏത് മജിസ്‌ട്രേറ്റിനാണോ നല്‍കുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തതിലാണ് അത് സൂക്ഷിക്കുക. ഇത് പിന്നീട് വിചാരണക്കോടതിക്ക് മാത്രമാണ് കൈമാറുക. ഏത് കേസിലാണോ രഹസ്യ മൊഴി കൈമാറുന്നത് ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റു ചെയ്ത പകര്‍പ്പ് വാങ്ങാം. ഇഡി നേരത്തെ രഹസ്യ മൊഴിയെടുക്കാത്തതാണ് പ്രശ്‌നമാണ്. ഇപ്പോഴാണ് അവര്‍ രഹസ്യമൊഴി നല്‍കുന്നത്. ഈ രഹസ്യമൊഴിക്ക് ഇഡിക്ക് കോടതിയില്‍ നിന്ന് വാങ്ങാം.

4

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി എടുക്കുന്ന മൊഴികള്‍ മാറ്റിപറയാനാവില്ല. മാറ്റിപറയുന്നത് ഒഴിവാക്കാനാണ് രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ രേഖപ്പെടുത്തുന്നത്. മതിയായ തെളിവുണ്ടെങ്കിലേ നിലനില്‍ക്കൂ. സെക്ഷന്‍ 164 പ്രകാരം ര ഖേപ്പെടുത്തുന്ന മൊഴിക്കും അതിനാല്‍ തെളിവ് മൂല്യം ഉണ്ടെന്ന് പറയാനാവില്ല. എന്നാല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പറയുന്നതാണ് ഈ മൊഴി. അതുകൊണ്ട് മൊഴി അത്തരത്തിലായിരുന്നില്ലെന്ന് പിന്നീട് മാറ്റി പറയാനാവില്ല. മാറ്റി പറഞ്ഞാല്‍ കളവ് പറഞ്ഞതിന് കേസെടുക്കാം. മുഖ്യമന്ത്രിയെ തല്‍ക്കാലം പ്രതിരോധത്തിലാക്കാന്‍ ഇഡിക്കും സ്വപ്‌നയ്ക്കും സാധിക്കും. പക്ഷേ മതിയായ തെളിവില്ലെങ്കില്‍ കേസ് നില്‍ക്കില്ല.

5

നേരത്തെ കസ്റ്റംസ് മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയത്. സ്വപ്‌ന നേരിട്ട് കോടതിക്ക് നല്‍കിയ മൊഴി ആയത് കൊണ്ട് ഇഡിക്ക് എതിര്‍പ്പില്ലാതെ മൊഴി പകര്‍പ്പ് നേടാനാവും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് നീക്കം. മൊഴി പകര്‍പ്പിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിക്കുകയാണെങ്കില്‍ മൊഴികളില്‍ പേരുള്ള മുഖ്യമന്ത്രിയെയും കുടുംബത്തെയും അടക്കം ഇഡിക്ക് ചോദ്യം ചെയ്യേണ്ടതായി വരും. സ്വപ്‌ന സമാനമായ മൊഴി കസ്റ്റംസിനും നല്‍കിയിരുന്നു. എന്നാല്‍ കസ്റ്റംസ് അന്വേഷണം നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+