
'സ്വപ്ന തന്നെ മൊഴി നൽകി, മുഖ്യമന്ത്രിക്കോ ഓഫീസിനോ ബന്ധമില്ലെന്ന്,കഥകൾക്ക് അൽപ്പായുസ്സ്'; കോടിയേരി
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ വീണ്ടും പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണകള്ളകടത്ത് കേസുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ വ്യാപക ശ്രമങ്ങൾ പലയിടങ്ങളിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
എൽ ഡി എഫ് സർക്കാരിനെ താഴെ ഇറക്കണം എന്ന മോഹമായിരുന്നു പലർക്കും. എന്നാൽ, ഈ മോഹം നടക്കാതെ വന്നപ്പോൾ പുതിയ തിരക്കഥ ഉണ്ടാക്കുന്നു എന്നും കോടിയേരി കുറ്റപ്പെടുത്തി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വലിയ പങ്കുണ്ടെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാൽ, സ്വപ്നയെ ചോദ്യം ചെയ്യാൻ കഴിഞ്ഞപ്പോൾ മനസ്സിലായത് മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസിന് ബന്ധമില്ലെന്നാണ്.
സ്വപ്ന ഈ രീതിയിലാണ് മൊഴി നൽകിയതും. സ്വർണ്ണം അയച്ചവരെയും വാങ്ങിയവരെയും കേന്ദ്ര ഏജൻസികൾ ഇതുവരെ പിടികൂടിയിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ബി ജെ പിയിലേക്ക് എത്തിയപ്പോഴാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം നിലച്ചതെന്നും കോടിയേരി പറഞ്ഞു. സ്വർണ്ണം ആരാണ് അയച്ചത് ആരാണ് സ്വീകരിച്ചത് എന്നുളള കൃത്യമായി തതന്നെ അറിയാം. പക്ഷേ, കേന്ദ്ര അന്വേഷണ ഏജൻസികൾ ഇവരെ പിടിച്ചിട്ടില്ല. സർക്കാറിനെതിരെ നടക്കുന്ന സമരങ്ങൾ ജനങ്ങളെ മുന്നിൽ ഇറക്കി നേരിടുമെന്നും കോടിയേരി പറഞ്ഞു.
സ്വർണ്ണ കള്ളക്കടത്ത് കേസ് കേന്ദ്ര ഏജൻസിയാണ് എടുത്തത്. ഡിപ്ലോമാറ്റ് പാർസൽ വഴി സ്വർണം കടത്താൻ അതുമായി ബന്ധപ്പെട്ടവർക്കേ കഴിയൂ. ബി ജെ പിയിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോഴാണ് കേസിലെ അന്വേഷണം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയ്ക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ ഈ കേസിൽ മറ്റു ബന്ധങ്ങളൊന്നുമില്ല. ഇക്കാര്യം സ്വപ്ന പറഞ്ഞിരുന്നു., എന്നാൽ, പിന്നീട് 164 മൊഴിയിൽ ഒന്നും ഇല്ലാത്ത കാര്യങ്ങൾ കഥകളായി ഇറക്കാൻ തുടങ്ങി. അതിനെല്ലാം അൽപ്പായുസ്സ് മാത്രമാണ് ഉണ്ടായതെന്നും കോടിയേരി വിമര്‍ശിച്ചു.
എൽ ഡി എഫ് സര്‍ക്കാരിനെ തകർക്കുക എന്നതാണ് ഇത്തരം ആരോപണം നടത്തുന്നവരുടെ ലക്ഷ്യം. ഇടതു പക്ഷം രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ ഈ സർക്കാരിനെ പെട്ടെന്ന് പൂട്ടാനാവില്ലെന്ന് മനസിലായി. പൊതുജനമധ്യത്തിൽ മുഖ്യമന്ത്രിയേയും പാർട്ടിയേയും തകർക്കാനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ച ആരോപണങ്ങളിൽ വീണ്ടും പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ താൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു.
തന്റെ അഭിഭാഷകന് എതിരെ കേസെടുത്തു. എന്നാൽ എന്തുകൊണ്ട് ഷാജ് കിരണിന് എതിരെ കേസെടുത്തില്ല എന്നും സ്വപ്നം ചോദിച്ചു. അവരിപ്പോഴും തന്നെ ദ്രോഹിക്കുകയാണെന്നും സ്വപ്നം ആരാഞ്ഞു. മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സ്വപ്ന സുരേഷ് ചോദ്യങ്ങൾ ഉന്നയിച്ചത്. പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഇന്ന് തന്റെ അഭിഭാഷകന് എതിരെ കേസെടുത്തു. എന്റെ അഭിഭാഷകന് എതിരെ കേസ് എടുക്കുമെന്ന് ഷാജ് കിരൺ പറഞ്ഞതാണ്. അക്കാര്യം ഇപ്പോൾ ശരിയായി വന്നിരിക്കുന്നു.
തനിക്ക് എപ്പോഴും അഭിഭാഷകരെ മാറ്റാൻ പണം ഒന്നുമില്ല. ഇന്നലെ 3 മണിക്ക് ശേഷം താൻ ഒരു ഓഡിയോ പുറത്തിറക്കി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതിൽ പറയുന്നത്. ഞാൻ ആ ഓഡിയോ പുറത്തിറക്കിയത്, ഒരു വില പേശൽ നടന്നു എന്ന് തെളിയിക്കാൻ വേണ്ടിയാണ്. അതല്ലാതെ ഈ കേസില്‍ രക്ഷപ്പെടാനുള്ള ശ്രമം താന്‍ ഇന്നേവരെ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന പറഞ്ഞു.
'വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക ആര്‍എസ്എസ് അജണ്ട, എല്ലാ സഹായവും ഒരുക്കുന്നത് യുഡിഎഫ്'; എൽഡിഎഫ്
ഒരു തീവ്രവാദിയെപ്പോലെ തന്നോട് പെരുമാറുന്നത്. തന്നെ എന്തിനാണ് ഈ രീതിയിൽ വേട്ടയാടുന്നതെന്നും സ്വപ്ന ചോദിച്ചിരുന്നു. ശേഷം, സ്വപ്ന കുഴഞ്ഞുവീണതും അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയുമായിരുന്നു. ഉടൻ തന്നെ സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്വപ്ന സുരേഷ് പറഞ്ഞത്:- 'ഇന്നലെ താൻ പുറത്തുവിട്ട ഓഡിയോ എന്റെ കേസുമായി ബന്ധപ്പെട്ട് മാത്രമാണ്.ഒരു വിലപേശൽ നടന്നു എന്ന് കാണിക്കാൻ മാത്രമാണ് താനത് പുറത്ത് വിട്ടത്. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു അത് നടന്നു. കൃഷ്ണ രാജെന്ന എന്റെ അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു. ഇപ്പോൾ കൃഷ്ണ രാജിനെതിരേയും കേസെടുത്തിരിക്കുന്നു. എന്തുകൊണ്ട് ഷാജ് കിരണിന് എതിരെ കേസ് എടുക്കാൻ ഇടുവിടുളള പൊലീസ് തയ്യാറാകുന്നില്ല.
മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!
താൻ കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന് എതിരെ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഉറച്ചു തന്നെ നിൽക്കുന്നു. അക്കാര്യത്തിൽ മാറ്റമില്ല. എനിക്ക് അഭിഭാഷകരെ എപ്പോഴും മാറ്റാൻ എന്റെ കയ്യിൽ പണമില്ല. ഇന്നലെ പുറത്തുവിട്ട ഓഡിയോയിൽ കേസുമായി ബന്ധപ്പെട്ട കാര്യമാണ് ഒരു പരിധി വരെയുളളത്. അതല്ലാതെ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ല. എന്നെ വേട്ടയാടുന്നു. എനിക്ക് ചുറ്റുമുളളവരെ വേട്ടയാടുന്നു. ഒരു തീവ്രവാദിയെപ്പോലെയാണ് തന്നോട് പെരുമാറുന്നത്'.