കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു; കസ്റ്റംസിന് വഴി എളുപ്പമാകും

  • By Desk
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റിലേക്കുള്ള കാര്‍ഗോയുടെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയിലെ യുഎഇ കാര്യാലയത്തിന്റെ പേര് ചീത്തയാക്കാന്‍ ശ്രമിച്ചതും അന്വേഷണം പ്രഖ്യാപിക്കാന്‍ ഒരു കാരണമാണ്. അപൂര്‍വമായിട്ടേ യുഎഇ ഇത്തരം സംഭവങ്ങളില്‍ നേരിട്ട് അന്വേഷണം നടത്താറുള്ളൂ. നയതന്ത്ര ബാഗേജ് ദുരുപയോഗം ചെയ്തതാണ് യുഎഇയുടെ ഇടപെടലിന് കാരണം.

14

അന്വേഷണം പ്രഖ്യാപിച്ച കാര്യം ദില്ലിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന സ്ഥിരീകരിച്ചെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നേരത്തെ യുഎഇ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതോടെ കസ്റ്റംസും കേന്ദ്ര ഏജന്‍സികളും നടത്തുന്ന അന്വേഷണം എളുപ്പമാകുമെന്നാണ് കരുതുന്നത്.

മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌ന സുരേഷ് കേസ്; ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍, ആ തീരുമാനം എന്തിന്?മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌ന സുരേഷ് കേസ്; ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍, ആ തീരുമാനം എന്തിന്?

സിബിഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷനും അന്വേഷണം ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ നിലപാട്.

സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...

വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്നതാണെന്നും സംസ്ഥാനത്തിന് ഇതില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പാഴ്‌സല്‍ വന്നത് കേരള സര്‍ക്കാര്‍ ഏജന്‍സിയുടെ പേരിലല്ലെന്നും വിവാദത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ സരിത്തിനെ കസ്റ്റംസിന് പുറമെ ഐബിയും ചോദ്യം ചെയ്തു. ഇയാള്‍ മൊബൈലില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം.

വിവാദം കത്തുമ്പോള്‍ സ്വപ്‌ന സുരേഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്... ഞെട്ടിച്ചുകളഞ്ഞു; അതിവേഗ വളര്‍ച്ചവിവാദം കത്തുമ്പോള്‍ സ്വപ്‌ന സുരേഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്... ഞെട്ടിച്ചുകളഞ്ഞു; അതിവേഗ വളര്‍ച്ച

English summary
Swapna Suresh Gold Smuggling case: UAE Launched Investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X