• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുവനന്തപുരത്തെ ഡീല്‍ വുമണ്‍; ആരാണ് സ്വപ്‌ന സുരേഷ്; വഴിത്തിരിവാവുന്നത് ഷംന കേസ്

കൊച്ചി: സ്വര്‍ണ്ണകടത്ത് കേസിലെ മുഖ്യസൂത്രധാരയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിന് വേണ്ടി തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. ഇവര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പതിമൂന്നര കോടി രൂപയുടെ സ്വര്‍ണ്ണകള്ളകടത്ത് പിടിക്കുകയിലേക്കും കസ്റ്റംസ് അന്വേഷണം സ്‌നപ്‌ന സുരേഷിലേക്കും എത്തിച്ചത് കേരളത്തില്‍ ഈയിടെ വലിയ ചര്‍ച്ചാ വിഷയമായ ഷംന ബ്ലാക്ക്‌മെയിലിംഗ് കേസിലെ പ്രതികളുടെ മൊഴിയെന്ന് റിപ്പോര്‍ട്ട്.

'കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്', കമന്റിട്ട് സ്വപ്ന സുരേഷ്!

മുഖ്യമന്ത്രിയ്‌ക്കൊപ്പം സ്വപ്‌ന സുരേഷ്; ചിത്രം പങ്കുവച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ! മാറിപ്പോയതെന്ന്

ഷംന കാസിം

ഷംന കാസിം

വിവാഹലോചനയുമായി ബന്ധപ്പെട്ട് ഒരു സംഘം നടി ഷംന കാസിമിന്റെ വീട്ടില്‍ എത്തുകയും ഇതിന് പിന്നാലെയുണ്ടായ സംഭവങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതുമായിരുന്നു. ഷംന കാസിമിന് പുറമേ 18 പെണ്‍കുട്ടികളില്‍ നിന്നും സംഘം ഭീഷണിപ്പെടുത്തി ആഭണവും പണവും തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സ്വാധീനം

സ്വാധീനം

സംഘം വിദേശത്ത് നിന്നും സ്വര്‍ണ്ണം കടത്തുന്നതിന് പകരമായി മലയാളത്തിലെ തിരക്കുള്ള നടിയേയും കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന നടിയേയും സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം സ്വര്‍ണ്ണം കടത്തുന്നതിന് പകരമായി രണ്ട് കോടിയും ആഢംബര കാറും വരെ ഇവര്‍ക്ക് ഓഫര്‍ ചെയ്തിരുന്നു.

വഴിത്തിരിവ്

വഴിത്തിരിവ്

എന്നാല്‍ തിരുവനന്തുരത്ത് ഡീവുമണിലേക്കുള്ള അന്വേഷണത്തിലേക്ക് കസ്റ്റംസിനെ എത്തിച്ചത് ഷിംന കേസിലെ പ്രതി കേരള പൊലീസിന് നല്‍കിയ മൊഴികളാണ്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷംന കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ്ണകടത്തുമായുള്ള ബന്ധം പുറത്ത് വന്നതാണ്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിരുന്നില്ല.

 ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ വിദേശത്ത് നടത്തിയ സ്റ്റേജ് ഷോകളെ ചുറ്റിപറ്റി കസ്റ്റംസിന് ലഭിച്ച സൂചനകള്‍ ബ്ലാക്ക് മെയില്‍ കേസ് അന്വേഷിക്കുന്ന പൊലീസിന് കൈമാറുകയായിരുന്നു. ഇതാണ് നിര്‍ണ്ണായകമായ വഴിത്തിരിവാകുന്നത്. ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു.

cmsvideo
  Swapna suresh fired from kerala IT department | Oneindia Malayalam
  ഡീല്‍ വുമണ്‍

  ഡീല്‍ വുമണ്‍

  ഏത് ഗൗരവമുള്ള കേസില്‍ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ ഡീല്‍ വുമണിനെ ക്കുറിച്ച് പ്രതികളിലൊരാള്‍ അന്വേഷണം സംഘത്തോട് പറയുന്നത്. ഭരണ കേന്ദ്രത്തിലെ ഉന്നതരുമായി അടുത്ത് ബന്ധം പുലര്‍ത്തുന്ന ഇവര്‍ നയതന്ത്ര ഉദ്യോഗസ്ഥയാണെന്നായിരുന്നു പ്രതിയുടെ മൊഴി. ഈ വിവരങ്ങള്‍ കസറ്റംസ് ഇന്റലിജന്‍സിന് ലഭിച്ചതാടെയാണ് അന്വേഷണം മറ്റൊരു ദിശയിലേക്കെത്തുന്നത്.

  സ്വര്‍ണ്ണ കള്ളകടത്ത്

  സ്വര്‍ണ്ണ കള്ളകടത്ത്

  കസ്റ്റംസിന്റെ ഈ അന്വേഷണമാണ് സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ ഇപ്പോള്‍ ഒളിവിലായ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരി സ്വപ്‌ന സുരേഷിലേക്ക് എത്തുന്നത്. സ്വപ്‌നക്കെതിരെ കസ്റ്റംസ് സംഘം തെരച്ചില്‍ നടത്തുകയാണ്. എന്നാല്‍ സംഭവത്തിന് പിന്നാലെ 'ഞാന്‍ പേടിച്ച് പോയി കെട്ടോ' എന്നാണ് സ്വപ്നയുടെ ഒരു കമന്റ്.

  ചേച്ചി പേടിക്കില്ല

  ചേച്ചി പേടിക്കില്ല

  വിഷയത്തില്‍ ഒരാള്‍ 'ചേച്ചി പേടിക്കില്ല കൂടെ ഉളളത് കേരള ഭരണം അല്ലേ' എന്ന് പരിഹസിച്ച് കൊണ്ട് പ്രതികരിച്ചിട്ടുണ്ട്. 'അതെ എന്തെങ്കിലും സംശയം ഉണ്ടോ' എന്നാണ് സ്വപ്ന തിരിച്ച് ചോദിച്ചിരിക്കുന്നത്. മറ്റൊരു കമന്റില്‍ സ്വപ്ന ചോദിക്കുന്നത് വിദേശരാജ്യത്ത് നിന്ന് മുതല്‍ കൊണ്ട് വരുന്നതില്‍ രാജ്യത്തിന് എന്താണ് നഷ്ടം എന്നായിരുന്നു.

  കാര്യം ചോദിക്കട്ടേ

  കാര്യം ചോദിക്കട്ടേ

  'അല്ല ഞാനൊരു കാര്യം ചോദിക്കട്ടേ. നമ്മുടെ രാജ്യത്ത് നിന്നും രാജ്യത്തിന്റെ മുതല്‍ വിദേശത്തേക്ക് അല്ലാലോ കൊണ്ട് പോയത് വിദേശ രാജ്യത്ത് നിന്നും ഇങ്ങോട്ട് അല്ലേ അത് കൊണ്ട് നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടം ആണുളളത്. സത്യത്തില്‍ ലാഭം തന്നെ അല്ലേ ഉളളത്. പിന്നെ നീയൊക്കെ എന്ത് കണ്ടിട്ട് ആണ് ഇവിടെ വന്ന് കരഞ്ഞ് കാണിക്കുന്നത്. എന്തായാലും കോളനികളെ ഒക്കെ കാണാന്‍ പറ്റിയതില്‍ സന്തോഷം'. എന്നും സ്വപ്‌ന കമന്റ് ചെയ്യുന്നു.

  English summary
  Swapna Suresh Gold Smuggling Case: Who is she and how she is related to Shamna Kasim Blackmail Case, Explained
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more