കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷില്‍ മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്!!! അധ:പതിക്കുന്നുവെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്രനാളും നേരിട്ട അപമാനങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ചേര്‍ത്തുവച്ചാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍.

സ്പ്രിങ്ക്‌ളര്‍ മുതലുള്ള വിവാദങ്ങളില്‍ രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച ഭരണപക്ഷത്തിനും മുഖ്യമന്ത്രിയ്ക്കും വലിയ പ്രതിസന്ധിയാണ് ഈ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു എന്നാണ് രമേശ് ചെന്നിത്തല ആക്ഷേപിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പെടുന്നത് എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഈ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയ്ക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും ചെന്നിത്തല പറയുന്നു.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയും

മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയും

മുഖ്യമന്ത്രിയുടെ സെക്രട്ടറിയേയും ഐടി സെക്രട്ടറിയേയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് അടുത്ത ചോദ്യം ഉന്നയിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാള്‍ക്ക് എങ്ങനെ ഐടി വകുപ്പിന് കീഴില്‍ പ്രധാനപ്പെട്ട ഒരു ജോലി ലഭിച്ചു? മുഖ്യമന്ത്രിയുടെ സെക്രട്ടറിയ്ക്കും ഐടി സെക്രട്ടറിയ്ക്കും ഇതിലുള്ള പങ്ക് എന്താണ് എന്നും പ്രതിരക്ഷ നേതാവ് ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആര്?

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആര്?

സ്വര്‍ണക്കടത്ത് പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടലുകള്‍ ഉണ്ടായെന്ന് ആക്ഷേപം ഉണ്ടായിരുന്നു. ആരൊക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതിനായി ബന്ധപ്പെട്ടത് എന്ന ചോദ്യവും രമേശ് ചെന്നിത്തല ഉന്നയിക്കുന്നുണ്ട്. പ്രതിയെ രക്ഷപ്പെടുത്താന്‍ നീക്കം നടത്തിയത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദഹ ആവശ്യപ്പെട്ടു.

സിബിഐ വരണം

സിബിഐ വരണം

കേസിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷണം ആണ് ആവശ്യം എന്നും രമേശ് ചെന്നിത്തല പറയുന്നുണ്ട്. കൂടുതല്‍ ചുരുളുകള്‍ ഇനിയും അഴിയേണ്ടതുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഇതിനിടെ ഐടി സെക്രട്ടറിയ്‌ക്കെതിരേയും ഗുരുതരമായ അരോപണം ഉയര്‍ന്നിട്ടുണ്ട്.

ഐടി സെക്രട്ടറിയ്ക്ക് എന്ത് ബന്ധം

ഐടി സെക്രട്ടറിയ്ക്ക് എന്ത് ബന്ധം

കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷുമായി ഐടി സെക്രട്ടറി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വപ്‌ന സുരേഷ് താമസിച്ചിരുന്ന ഫ്‌ലാറ്റിലെ താമസക്കാര്‍ തന്നെ ആണ് ഇത് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്.

സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...

സ്വപ്‌ന സുരേഷ് ചില്ലറക്കാരിയല്ല..!! ആൾമാറാട്ടത്തിന് ക്രൈംബ്രാഞ്ച് അന്വേഷണം, കൂടുതൽ വിവരങ്ങൾ പുറത്ത്സ്വപ്‌ന സുരേഷ് ചില്ലറക്കാരിയല്ല..!! ആൾമാറാട്ടത്തിന് ക്രൈംബ്രാഞ്ച് അന്വേഷണം, കൂടുതൽ വിവരങ്ങൾ പുറത്ത്

English summary
Swapna Suresh involved Gold Smuggling Case: Ramesh Chennithala against Chief Minister's Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X