കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റംസ് തിരഞ്ഞിട്ടും 5 ദിവസം സ്വപ്‌ന നാട് വിട്ടില്ല, ഉന്നതന്‍ വിളിച്ചു, 9 കോടി, ഇടനിലക്കാരി....

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്‌ന നായര്‍ വെറും ഇടനിലക്കാരി മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. കസ്റ്റംസ് നല്‍കുന്ന സൂചന ഇതാണ്. എന്നാല്‍ വമ്പന്‍മാര്‍ ഇതിന് പിന്നിലുണ്ട്. സ്വപ്നയെ നേരത്തെ പിടികൂടാന്‍ സാധിക്കാത്തതില്‍ വലിയ വീഴ്ച്ച കേരള പോലീസിനും സംഭവിച്ചു എന്നാണ് വിലയിരുത്തല്‍. ഇവര്‍ എങ്ങനെ കേരളം വിട്ടു എന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കസ്റ്റംസ് സ്വപ്‌നയ്ക്കായി വല വീശി ഇരിക്കുമ്പോഴാണ് ഇവര്‍ നിഷ്പ്രയാസം അതിര്‍ത്തി കടന്നത്.

അഞ്ച് ദിവസം കേരളത്തില്‍

അഞ്ച് ദിവസം കേരളത്തില്‍

സ്വര്‍ണക്കടത്ത് പിടിച്ച് അഞ്ച് ദിവസത്തോളം സ്വപ്‌ന കേരളത്തില്‍ തന്നെയുണ്ടായിരുന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വപ്‌നയും സന്ദീപും കേരളം വിട്ടത്. സ്വപ്‌നയുടെ തന്നെ പേരിലുള്ള കാറില്‍ ഒമ്പതാം തിയതിയാണ് ഇവര്‍ കേരളം വിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാളയാര്‍ വഴിയാണ് ഇവര്‍ കേരളം വിട്ടത്. സ്വപ്‌ന എവിടെയെന്ന് ഈ സമയത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അറിയില്ലായിരുന്നു. നാട്ടിലാകെ ഇവര്‍ക്കായി തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയായിരുന്നു.

പോലീസിന്റെ ഇടപെടല്‍

പോലീസിന്റെ ഇടപെടല്‍

സന്ദീപിനും സ്വപ്‌നയ്ക്കും പോലീസിന്റെ എല്ലാ സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാരണം എല്ലാ ഇടത്തും പരിശോധനയും ക്യാമറയുമുണ്ട്. എന്നിട്ടും ഇവരെ തിരിച്ചറിഞ്ഞില്ല എന്നത് യുക്തിക്ക് നിരക്കുന്നതല്ല. രക്ഷപ്പെടുന്ന ദിവസം ഉച്ചയോടെ ഇവര്‍ തൃശൂരിലെ പാലിയേക്കര്‍ ടോള്‍ പ്ലാസ് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് ഇതേ വാഹനം വടക്കഞ്ചേരി കടന്ന് വാളയാര്‍ ടോള്‍ പ്ലാസയില്‍ എത്തുകയായിരുന്നു. ഇത്രയും ദൂരം ഇവര്‍ ഒരു സ്ഥലത്തും പിടിക്കപ്പെടാത്തത് തന്നെ ഉന്നതങ്ങളില്‍ നിന്നുള്ള സഹായമുണ്ടെന്ന് ഉറപ്പിക്കാം.

ഉന്നതന്റെ ഫോണ്‍ കോള്‍

ഉന്നതന്റെ ഫോണ്‍ കോള്‍

സ്വര്‍ണക്കടത്ത് പിടിച്ച അതേ ദിവസം തന്നെ സ്വപ്‌നയുടെ ഫോണിലേക്ക് ഉന്നതന്റെ ഫോണും വന്നിട്ടുണ്ട്. യുഎഇ കോണ്‍ഗസുലേറ്റിലെ ഉന്നതനാണ് വിളിച്ചിരിക്കുന്നത്. യുഎഇ കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണ്‍ ആണിത്. മൂന്ന് തവണ വിളിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുമ്പുള്ള ദിവസങ്ങളില്‍ യുഎഇ കോണ്‍സുലേറ്റില്‍ അറ്റാഷെയും ഫോണില്‍ നിന്നും സ്വപ്‌നയുടെ ഫോണിലേക്ക് വിളി വന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

ശിവശങ്കര്‍ കുടുങ്ങും

ശിവശങ്കര്‍ കുടുങ്ങും

ശിവശങ്കറിനെ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിക്കാനൊരുങ്ങുകയാണ്. സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യും. ചീഫ് സെക്രട്ടറിതല റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഉത്തരവിറങ്ങും. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. ഇത് ഇന്ന് സമര്‍പ്പിക്കും. ബന്ധങ്ങളില്‍ ജാഗ്രത കുറവുണ്ടായെന്ന് പരാമര്‍ശമുണ്ട്. സിപിഎം നേതൃത്വുമായി ഇക്കാര്യം മുഖ്യമന്ത്രി ചര്‍ച്ച നടത്തി. അന്വേഷണം ചീഫ് സെക്രട്ടറി നടത്തേണ്ടതില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞിരുന്നത്.

Recommended Video

cmsvideo
Pinarayi Vijayan's reply on gold smuggling case | Oneindia Malayalam
സ്വര്‍ണക്കടത്തിനായി എട്ട് കോടി രൂപ

സ്വര്‍ണക്കടത്തിനായി എട്ട് കോടി രൂപ

സ്വര്‍ണക്കടത്ത് ജ്വല്ലറികളില്‍ വില്‍ക്കാന്‍ വേണ്ടിയാണ് ദുബായില്‍ നിന്ന് സ്വര്‍ണം എത്തിച്ചതെന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. എട്ട് കോടി രൂപയാണ് പ്രതികള്‍ ഇത്തരത്തില്‍ സമാഹരിച്ചത്. റമീസും ജലാലും സന്ദീപും ഹംജദ് അലിയും ചേര്‍ന്നാണ് ഈ പണം സമാഹരിച്ചത്. ജലാല്‍ ജ്വല്ലറികളുമായി കരാറും ഉണ്ടാക്കി. അതേസമയം കേസില്‍ ഇടനിലക്കാരായ സ്വപ്‌നയ്ക്കും സരിത്തിനും 7 ലക്ഷം രൂപയാണ് കമ്മീഷന്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

പ്രധാനികള്‍ കസ്റ്റഡിയില്‍?

പ്രധാനികള്‍ കസ്റ്റഡിയില്‍?

കേസിലെ മലപ്പുറത്തെ ജ്വല്ലറി ഉടമ കസ്റ്റഡിയിലായെന്നാണ് സൂചനയുണ്ട്. അതേസമയം രണ്ട് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. അന്‍വര്‍, സെയ്തലവി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പണം മുടക്കിയവരാണ്. ഇതിനിടെ സന്ദീപ് നായരില്‍ നിന്ന് പിടിച്ചെടുത്ത രഹസ്യ ബാഗും തുറന്നു. ഈ ബാഗില്‍ നിന്ന് പണമിടപാട് രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. പണം നല്‍കിയവരുടെ വിശദാംശങ്ങളും കണ്ടെത്തി. ഇടപാട് വിവരങ്ങളും ഡയറിയും ലാപ്‌ടോപും അടക്കം ഈ ബാഗിലുണ്ടായിരുന്നു.

സ്വപ്‌നയുടെ റോള്‍

സ്വപ്‌നയുടെ റോള്‍

സ്വപ്‌നയ്ക്ക് വെറും ഇടനിലക്കാരിയുടെ റോളാണ് സ്വര്‍ണക്കടത്തില്‍ ഉണ്ടായിരുന്നത്. വമ്പന്‍മാര്‍ വേറെ ുണ്ടായിരുന്നു. അതായത് സ്വര്‍ണക്കടത്തിലെ കാരിയര്‍ മാത്രമാണ് സ്വപ്‌ന. സരിത്തും അങ്ങനെ തന്നെ. ജലാലും സന്ദീപും റമീസും ഇതിലെ പ്രധാന സൂത്രധാരന്‍മാരായിരുന്നു. അതേസമയം ഫൈസല്‍ ഫരീദിനെ കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ ഒഴിവിലാണ്. മാധ്യമങ്ങളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ട ഫൈസല്‍ തന്നെയാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് കണ്ടെത്തല്‍. പല തവണയായി ഇയാള്‍ക്ക് വേണ്ടി സ്വര്‍ണംകടത്തില്‍ നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു.

English summary
swapna suresh leave kerala 5 days after gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X