'എന്റെ രഹസ്യമൊഴിയിലെ വിവരങ്ങൾ കസ്റ്റംസ് ചോർത്തി,ഇത് ജീവനു ഭീഷണിയായി'; സ്വപ്ന സുരേഷ്
കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികരണവുമായി മുഖ്യപ്രതിയായ സ്വപ്ന സുരേഷ്. തിരുവനന്തപുരത്തുള്ള യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില പ്രമുഖരായ വ്യക്തികൾ നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചാണ് താൻ രഹസ്യ മൊഴി നൽകിയത്.
എന്നാൽ, ഈ രഹസ്യമൊഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെ ചോർത്തിയെന്ന് സ്വപ്ന ആരോപിക്കുന്നു. ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ ചോർത്തിയതാണ് തന്റെ ജീവൻ അപകടത്തിലാക്കാൻ വഴിയൊരുക്കിയതെന്നും സ്വപ്ന വെളിപ്പെടുത്തി.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ , മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നീ പ്രമുഖ വ്യക്തികളുടെ വിവരങ്ങൾ ആയിരുന്നു കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിൽ താൻ വെളിപ്പെടുത്തിയത്.

താൻ ആരോപിച്ച വിവരങ്ങളുടെ തെളിവുകളും തന്റെ പക്കലുണ്ടായിരുന്നു. ഈ തെളിവുകളെല്ലാം ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും പിടിച്ചെടുത്ത മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ഉണ്ട്. വെളിപ്പെടുത്തിയ കാര്യങ്ങളിലെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് രഹസ്യമൊഴിയായും തന്റെ വെളിപ്പെടുത്തലുകളെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, താൻ പറഞ്ഞ ഈ വിവരങ്ങൾ കസ്റ്റംസ് ചോർത്തിയെന്നാണ് സ്വപ്ന ഇപ്പോൾ ഉന്നയിക്കുന്നത്. ഈ വിവരങ്ങൾ പുറത്ത് പോയതിനാലാണ് തന്റെ ജീവൻ പോലും സുരക്ഷയില്ലാതെ പോയത്. സുരക്ഷ ആവശ്യപ്പെട്ടാണ് കോടതിയുടെ സംരക്ഷണം ആവശ്യപ്പെട്ടതെന്നും സ്വപ്ന സുരേഷ് പറയുന്നു. ഈ വിവരങ്ങൾ കസ്റ്റംസ് ആരോപണ വിധേയർക്ക് ചോർത്തി എന്നാണ് സ്വപ്ന വ്യക്തമാക്കുന്നത്. അതേസമയം, സ്വപ്നയുടെ ആരോപണങ്ങൾ പരിശോധിക്കണമെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ.

അതേസമയം, ഇപ്പോൾ ഉന്നയിക്കുന്ന ഗൗരവ സ്വഭാവമുള്ള ആരോപണങ്ങൾ നേരത്തെ മൊഴിയായി നൽകിയിട്ടുണ്ടെന്ന സ്വപ്നയുടെ നിലപാടിനെ കസ്റ്റംസും ഇഡിയും തള്ളി. പുതിയ മൊഴികൾ പരിശോധിക്കും. എന്നിട്ട് മാത്രം, ആരോപണങ്ങൾക്ക് തെളിവുണ്ടോയെന്ന് അന്വേഷിക്കുകയുളളൂവെന്നും കേന്ദ്ര ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ജൂൺ 7 - നായിരുന്നു സ്വർണ്ണക്കളള കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്.

സ്വപ്നയുടെ പറഞ്ഞ വാക്കുകൾ
'അന്ന് ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. ആ ബാഗ് നിർബന്ധമായും എത്തിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്.

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Recommended Video

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'....
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications