'സ്വപ്‌ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത സംഭാഷണം', ശിവശങ്കറിനെ അറിയില്ലെന്ന് ഷാജ് കിരണ്‍
പാലക്കാട്: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് ഷാജ് കിരണ്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് സാഹചര്യങ്ങളിലെ സംഭാഷണം ചേര്‍ത്തുവെച്ചതാണ് എന്നും മുഖ്യമന്ത്രിയുടെ ഫണ്ടിനെക്കുറിച്ച് ഒന്നും അറിയില്ല എന്നും ഷാജ് കിരണ്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും നേരത്തെ പരിചയമില്ല എന്നും ഷാജ് കിരണ്‍ പറഞ്ഞു. ഷാജ് കിരണ്‍ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്:
മുഖ്യമന്ത്രിയുടെ ഫണ്ടിനെക്കുറിച്ച് അറിയില്ല. പുള്ളിക്കാരി അതിനെ കുറിച്ച് പറഞ്ഞ് തര്‍ക്കിച്ചു. അതിന്റെ പേരില്‍ എന്നോട് കുറെ മിണ്ടാതിരുന്നു. പിന്നീട് എച്ച് ആര്‍ ഡി എസ് ഇന്ത്യയില്‍ പുള്ളിക്കാരിയെ കാണാന്‍ പോയപ്പോള്‍ എച്ച് ആര്‍ ഡി എസ് ഇന്ത്യക്കാര്‍ ചോദിച്ചു നിങ്ങള്‍ക്ക് ബിലീവേഴ്‌സുമായിട്ട് പരിചയമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് നേരത്തെ അറിയാമായിരുന്നു, നേരത്തെ മീഡിയയിലുണ്ടായിരുന്ന സമയത്ത് അവരെ പരിചയമുണ്ടായിരുന്നു. ആ സംഭാഷണം ഇന്നലത്തേത് അല്ല. അത് എഡിറ്റഡ് ആണ്.

70 ദിവസമായിട്ടുള്ള സംഭാഷണം ഉണ്ട് അവരുടെ കൈയില്‍. ഞാന്‍ അവരുടെ സംഭാഷണം റെക്കോഡ് ചെയ്തിട്ടില്ല. ഇതിന് അകത്ത് പല സമയത്തുള്ള സംഭാഷണങ്ങള്‍ ഉണ്ട്. എന്റെ ഫ്രണ്ട് പറയുന്ന സംഭാഷണങ്ങള്‍ ഉണ്ട്. ഞാന്‍ സത്യം പറയണം, നിങ്ങള്‍ ഒരു കാര്യം ആലോചിക്കണം. ഈ പറഞ്ഞത് പോലുള്ള ആരോപണങ്ങള്‍ വന്നിട്ടുണ്ട് ഇവര്‍ക്കെതിരെ. അപ്പോള്‍ അതുകൊണ്ട് തന്നെ എന്റെ വൈഫ് അടക്കമുള്ളവര്‍ അവിടെ ജോലി ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കാര്യം നേരത്തെ സംസാരിച്ചതാണ്. എച്ച് ആര്‍ ഡി എസ് എന്നോട് ബിലീവേഴ്‌സില്‍ നിന്ന് ഫണ്ട് വാങ്ങിച്ച് തരാമോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞതാണ് അങ്ങനെ 2016 ല്‍ അവരുടെ എഫ് സി ആര്‍ ഐ പോയി. പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് ഫണ്ട് വാങ്ങിച്ച് തരുന്നത്. ഞാന്‍ പറഞ്ഞത് തന്നെയാണ്. പക്ഷെ വേറെ സാഹചര്യത്തിലാണ് പറഞ്ഞത്. ഞാന്‍ ആകെ എഡിജിപിയോടാണ് സംസാരിച്ചത്. ഇവിടത്തെ സിറ്റുവേഷന്‍ എന്താണെന്ന് പറയണം എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

വിജിലന്‍സാണ് കൊണ്ടുപോയത് എന്ന് അറിഞ്ഞപ്പോള്‍ ഹലോ പൊലീസിന്റെ നമ്പറില്‍ നിന്നെടുത്താണ് എഡിജിപിയെ വിളിക്കുന്നത്. അദ്ദേഹം നിങ്ങളാരാണ് എന്ന് ചോദിച്ചപ്പോള്‍ മുന്‍ മാധ്യമപ്രവര്‍ത്തകനാണ് എന്ന് പറഞ്ഞു. പണ്ട് എഫ് ഐ ആര്‍ അടക്കം ചെയ്തിരുന്ന ആളാണ് എന്ന് പറഞ്ഞപ്പോള്‍ എന്താണ് കാര്യം എന്ന് ചോദിച്ചു. അജിത് കുമാറിനും ഞാനും സ്വപ്‌നയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അറിയില്ല. സ്വപ്‌നയുടെ സുഹൃത്താണെന്ന് പറഞ്ഞു. പുള്ളിക്കാരി ഫ്രസ്‌ട്രേറ്റഡ് ആണ് അതുകൊണ്ടാണ് വിളിച്ചത് എന്ന് പറഞ്ഞു.

അപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞു കുറച്ച് കഴിഞ്ഞ വിളിക്കൂ എനിക്ക് അതിന്റെ കാര്യങ്ങള്‍ അറിയില്ല എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് വീണ്ടും ഞാന്‍ പുള്ളിക്കാരനെ അങ്ങോട്ട് വിളിക്കുകയാണ് ചെയ്തത്. അദ്ദേഹം ഇങ്ങോട്ട് വിളിച്ചിട്ടില്ല. പുള്ളി പറഞ്ഞു അദ്ദേഹത്തെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിളിച്ചിപ്പതാണ് കുറച്ച് കഴിഞ്ഞ് വിടും എന്നാണ് പറഞ്ഞത്. പിന്നെ വേറെ ഒന്നും സംസാരിച്ചില്ല. അത് കഴിഞ്ഞിട്ട് ഞാന്‍ എച്ച് ആര്‍ ഡി എസില്‍ ചെന്നതിന് ശേഷമാണ് ഞാന്‍ വീണ്ടും അദ്ദേഹത്തെ വിളിച്ചത്.

കാരണം പുള്ളിക്കാരി ഭയങ്കര വയലന്റായിരുന്നു. പുള്ളിക്കാരി ആക്ട് ചെയ്യുകയായിരുന്നു എന്ന് എനിക്ക് മനസിലായില്ല. 70 ദിവസമായിട്ട് അവരോട് സംസാരിച്ച ആളാണ് ഞാന്‍. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഫണ്ട് മുടങ്ങി കിടക്കുകയാണ്. അത് സെന്‍ട്രല്‍ ഐബി ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കൊടുത്തിരിക്കുകയാണ്. അന്നത്തെ മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞത്. അത് ഒരുമാസം മുന്‍പ് പറഞ്ഞ കാര്യമാണ്.

എനിക്ക് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. എനിക്ക് മുഖ്യമന്ത്രിയുമായിട്ട് ഒരു ബന്ധവുമില്ല. നിങ്ങള്‍ക്ക് അത് തെളിയിക്കാം. സ്വപ്‌ന പറയുന്നുണ്ട് ശിവശങ്കറാണ് എന്നെ ഇന്‍ട്രോഡ്യൂസ് ചെയ്തത് എന്ന്. എന്റെ ലൈഫില്‍ ഞാന്‍ ശിവശങ്കറിനെ കണ്ടിട്ടില്ല. നിങ്ങളെ എല്ലാവരേയും വെല്ലുവിളിക്കുന്നു. മാര്‍ച്ച് മാസത്തിന് മുന്‍പ് ഇവരെ കണ്ടിട്ടില്ല. ശിവശങ്കറിനെ കണ്ടിട്ടേയില്ല. ഫോര്‍ബ്‌സ് മാഗസിന്റെ കാര്യം പറഞ്ഞത് എന്റെ സുഹൃത്താണ്. ഞാന്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിനും പോകുന്നില്ല. എന്റെ ഭാഗത്ത് ന്യായമുണ്ട്. എന്റെ ഫോണ്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കും. നാലാം തിയതി ഒരു വലിയ സര്‍പ്രൈസ് ഉണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. 164 കൊടുക്കുന്നെന്ന് പറഞ്ഞിരുന്നു.
യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍












Click it and Unblock the Notifications