കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് മുമ്പ് ദുബായിലേക്ക് പറന്നത് സ്വപ്നയും ശിവശങ്കറും: കമ്മീഷനായി കിട്ടിയത് ഒരു കോടി

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയും കസ്റ്റംസും പലതവണ ചോദ്യം ചെയ്തെങ്കിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇതുവരെയും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. അന്വേഷണം മുന്നോട്ട് പോകും തോറും ശിവശങ്കറിനെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് ശിവശങ്കർ ആവർത്തിക്കുമ്പോഴും ശിവശങ്കറിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ കണ്ടെത്തിയതോടെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നത്. ഇതിനിടെയാണ് പുതിയ വിവരങ്ങൾ കൂടി പുറത്തുവരുന്നത്.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം? ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ കണ്ടെത്തി..!! അന്വേഷണത്തില്‍ നിര്‍ണായകംഅപകടത്തിന്റെ യഥാര്‍ത്ഥ കാരണം? ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ കണ്ടെത്തി..!! അന്വേഷണത്തില്‍ നിര്‍ണായകം

വെളിപ്പെടുത്തൽ തലവേദന

വെളിപ്പെടുത്തൽ തലവേദന


സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് തലവേദനയായി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. എൻഐഎ സംഘം ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുടെ ഏജന്റായി പ്രവർത്തിച്ചതിന് ലഭിച്ചതാണെന്നായിരുന്നു സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. ഇതാണ് എം ശിവശങ്കറിന് തിരിച്ചടിയായിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതോടെ സ്വർണ്ണക്കടത്ത് വഴി സമ്പാദിച്ചതല്ല ലോക്കറിലുള്ള പണമെന്ന് വരുത്തിത്തീർക്കാൻ സ്വപ്ന നടത്തിയ നീക്കമാണ് സർക്കാരിനും തിരിച്ചടിയായിട്ടുള്ളത്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാൻ എന്നിരിക്കെ സർക്കാരിനും കുരുക്ക് മുറുകുന്ന സാഹചര്യമാണുള്ളത്.

 ദുബായ് യാത്ര ഒരുമിച്ച്

ദുബായ് യാത്ര ഒരുമിച്ച്

കേരളത്തിൽ നാശം വിതച്ച 2018ലെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രി സഹായം തേടി ദുബായിലേക്ക് പോയിരുന്നു. ഇതിന് നാല് ദിവസം മുമ്പാണ് സ്വപ്ന സുരേഷും എം ശിവശങ്കറും ദുബായിലേക്ക് യാത്ര തിരിച്ചത്. ഇരുവരും ഒരേ വിമാനത്തിലാണ് ദുബായിലേക്ക് പോകുന്നത്. അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. യുഎഇ റെഡ് ക്രസന്റ് അതോറിറ്റി കേരളത്തിന് 20 കോടി രൂപയുടെ ധനസഹായം വാഗ്ധാനം ചെയ്തത് ഈ ദുബായ് സന്ദർശനത്തിനിടെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് യുഎഇ റെഡ് ക്രസന്റ് അതോറിറ്റി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷണൽ എയ്ഡ് അഫയേഴ്സും ലൈഫ് മിഷൻ സിഇഒ യുവി ജോസും കരാർ ഒപ്പുവെക്കുന്നത്.

Recommended Video

cmsvideo
Pinarayi Vijayan Sued Opposition Party
 പദ്ധതിയ്ക്ക് 20 കോടി

പദ്ധതിയ്ക്ക് 20 കോടി

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഭൂമിയിലാണ് ലൈഫ് മിഷന് കീഴിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതേ പദ്ധതിയ്ത്ത് കരാർ നൽകിയതിനായി സ്വകാര്യ കമ്പനി തനിക്ക് കമ്മീഷനായി നൽകിയ ഒരു കോടി രൂപയാണ് ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണമെന്നാണ് സ്വപ്ന സുരേഷ് എൻഐഎ സംഘത്തോട് വെളിപ്പെടുത്തിട്ടുള്ളത്. സ്വപ്നയും ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടും സംയുക്തമായി ആരംഭിച്ച ബാങ്ക് ലോക്കറിൽ നിന്നാണ് എൻഐഎ ഈ പണവും ഒരു കിലോ വരുന്ന സ്വർണ്ണവും കണ്ടെടുക്കുന്നത്. ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണ് ലോക്കർ തുടങ്ങിയതെന്നും ചാർട്ടേഡ് അക്കൌണ്ട് എൻഐഎ സംഘത്തിന് മൊഴി നൽകിയിരുന്നു.

ശിവശങ്കറും പങ്കുപറ്റിയോ?

ശിവശങ്കറും പങ്കുപറ്റിയോ?

പ്രളയത്തിന് പിന്നാലെ മുഖ്യമന്ത്രി കൂടി വിദേശത്ത് നേരിട്ടെത്തി സംഘടിപ്പിച്ച സഹായ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനും കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന സൂചന നൽകുന്നതാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഇരുവരും ഒരുമിച്ച് ദുബായിലേക്ക് പോയതും ഇതിന്റെ ഭാഗമാണെന്നും കൂട്ടിവായിക്കാനും സാധിക്കും. സ്വർണ്ണക്കടത്തിൽ കൂടുതൽ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പിടിച്ചെടുത്തത് ആഭരണങ്ങൾ

പിടിച്ചെടുത്തത് ആഭരണങ്ങൾ

സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്തത് ആഭരണങ്ങളാണെന്ന് നേരത്തെ തന്നെ എൻഐഎ വ്യക്തമാക്കിയിരുന്നു. അത് സ്വർണ്ണക്കട്ടി ആയിരുന്നില്ലെന്നും പിടിച്ചെടുത്ത സ്വർണ്ണത്തിന് വേറൊരു മാനം നൽകേണ്ടതില്ലെന്നും അഭിഭാഷകൻ വാദിച്ചു. സ്വർണ്ണാഭരണങ്ങൾ മകളുടെ വിവാഹത്തിനോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയോ സൂക്ഷിച്ചതാവാമെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. സ്വപ്നയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ പണത്തിന്റെ ഉറവിടെ വെളിപ്പെടുത്തുകയും ചെയ്തതായും അഭിഭാഷകൻ പറഞ്ഞു. സ്വപ്ന സുരേഷും താനും ചേർന്ന് സംയുക്തമായാണ് ലോക്കർ തുറന്നതെന്ന് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റ് എൻഐഎയോട് പറഞ്ഞിരുന്നു. സ്വപ്ന സുരേഷിന് ജാമ്യം നൽകാനുള്ള ശ്രമങ്ങളെ എൻഐഎ നിരന്തം എതിർത്ത് വരികയാണ്. തനിക്ക് സമ്മാനമായി ലഭിച്ച ആഭരണങ്ങളാണ് ലോക്കറിൽ ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്നതിനായി സ്വപ്നയുടെ വിവാഹ ഫോട്ടോയും അഭിഭാഷകൻ ഹാജരാക്കിയിരുന്നു.

English summary
Swapna Suresh revealation on Life mission scheme trapped M Shivashankar?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X