കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയില്ല; സ്വപ്‌ന സുരേഷിന്റെ 108 പ്രകാരമുള്ള മൊഴി പുറത്ത്... ഇനിയെന്ത്?

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഒടുവില്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു.

കോടതിയോട് രഹസ്യമായി കാര്യങ്ങള്‍ പറയാന്‍ സ്വപ്‌നയും സരിത്തും, കോടതിയോട് അനുവാദം തേടി!!കോടതിയോട് രഹസ്യമായി കാര്യങ്ങള്‍ പറയാന്‍ സ്വപ്‌നയും സരിത്തും, കോടതിയോട് അനുവാദം തേടി!!

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിപിഎം, പിന്നാലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി സിഎം രവീന്ദ്രന്‍ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിപിഎം, പിന്നാലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി സിഎം രവീന്ദ്രന്‍

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ പറയുന്നത് മേല്‍പ്പറഞ്ഞ കാര്യങ്ങളെയെല്ലാം നിരാകരിക്കുന്നതാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് കസ്റ്റംസിന് കൊടുത്ത മൊഴിയില്‍ സ്വപ്‌ന പറയുന്നത്. ട്വന്റിഫോര്‍ ന്യൂസ് ആണ് ഈ മൊഴി പുറത്ത് വിട്ടത്. വിശദാംശങ്ങള്‍...

ശിവശങ്കറിന് അറിയില്ല

ശിവശങ്കറിന് അറിയില്ല

സ്വര്‍ണക്കടത്തിനെ കുറിച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിവുണ്ടായിരുന്നില്ല എന്നാണ് സ്വപ്‌ന കസ്റ്റംസിന് നല്‍കിയിരിക്കുന്ന മൊഴിയെന്ന് ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലയ് 27, ജൂലയ് 31 തീയ്യതികള്‍ നല്‍കിയ മൊഴികളില്‍ ആണ് ഇക്കാര്യം പറയുന്നതത്രെ.

സരിത്തുമായി

സരിത്തുമായി

തനിക്ക് സരിത്തുമായി ബന്ധമുണ്ടായിരുന്ന കാര്യവും എം ശിവശങ്കറിന് അറിയില്ലായിരുന്നു എന്നും സ്വപ്‌ന തന്റെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ സ്വപ്‌നയ്‌ക്കൊപ്പം സരിത്തും പങ്കെടുത്ത പലപരിപാടികളിലും ശിവശങ്കറും പ്‌ങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

പലകാര്യങ്ങളിലും ഇടപെട്ടു

പലകാര്യങ്ങളിലും ഇടപെട്ടു

എം ശിവശങ്കര്‍ തന്റെ ജീവിതത്തിലെ പല കാര്യങ്ങളിലും ഇടപെട്ടിട്ടുണ്ട് എന്നാണ് സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. അതേസമയം തന്റെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല എന്ന് പറയുന്നു. ലോക്കര്‍ തുറക്കാന്‍ സഹായം ചെയ്തത് ശിവശങ്കര്‍ ആണെന്നും മൊഴിയില്‍ പറയുന്നുണ്ട്.

108 പ്രകാരമുള്ള മൊഴി

108 പ്രകാരമുള്ള മൊഴി

കസ്റ്റംസ് ആക്ട് 108 പ്രകാരം രേഖപ്പെടുത്തിയതാണ് സ്വപ്‌ന സുരേഷിന്റെ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള മൊഴി. ഇത്തരത്തില്‍ രേഖപ്പെടുത്തുന്ന മൊഴിയ്ക്ക് കോടതിയില്‍ നിയ പ്രാബല്യമുണ്ട് എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. ഈ മൊഴിയാണ് കസ്റ്റംസ് സീല്‍ഡ് കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത് എന്നാണ് വിവരം.

ഇഡിയുടെ കേസ്

ഇഡിയുടെ കേസ്

എം ശിവശങ്കറിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും കസ്റ്റംസിന്റേയും ആരോപണങ്ങള്‍ ഇനി കോടതിയ്ക്ക് മുന്നില്‍ നിലനില്‍ക്കുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. കസ്റ്റംസിനും ഇഡിയ്ക്കും കോടതിയില്‍ നിന്ന് വിമര്‍ശനവും കേള്‍ക്കേണ്ടി വന്നിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചോ

കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചോ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു എന്നായിരുന്നു നേരത്തെ ഇഡി കോടതിയില്‍ പറഞ്ഞത്. ഇക്കാര്യം ശിവശങ്കറിന്റെ മൊഴിയില്‍ ഉണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ശിവശങ്കര്‍ അങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും, കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് ഒരു തെൡവുമില്ലെന്നും പിന്നീട് കോടതി തന്നെ പറയുന്ന സാഹചര്യവും ഉണ്ടായി.

വിവാദം കൊഴുക്കുന്നു

വിവാദം കൊഴുക്കുന്നു

ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചില പ്രമുഖരുമായും ബന്ധമുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നത്.

ഏതാണ് ശരി

ഏതാണ് ശരി

സ്വപ്‌നയുടേത് എന്ന പേരില്‍ പല മൊഴികളും വാര്‍ത്തകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്നിട്ടുളളത് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മൊഴിയുടെ പകര്‍പ്പാണ്. സ്വപ്‌ന ആദ്യം നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം ഇതുവരെ പുറത്ത് വന്നിട്ടും ഇല്ല. അതില്‍ ചില നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

English summary
Swapna Suresh's 108 statement given to Customs revealed, Sivasankar was not aware of gold smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X