'ഇനി കേന്ദ്രസർക്കാരിന്റേയും ബിജെപിയുടേയും നിലപാടാണ് വലുത്';കാത്തിരിക്കുകയാണെന്ന് അനിൽ അക്കര
മുഖ്യമന്ത്രിക്കെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ എംഎൽഎ അനിൽ അക്കര.
രാജ്യത്തിന്റെ സാമ്പത്തികനിലയെ തന്നെ തകർക്കുന്ന ഈ കള്ളക്കടത്തിൽ സംസ്ഥാന മുഖ്യമന്ത്രിയും കുടുംബവും മറ്റ് മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പ്രതികളാകുമ്പോൾ ഇവിടെ നിർണ്ണായകമാകുന്നത് കേന്ദ്രസർക്കാരിന്റെ നിലപാടാണ്. ഇവിടെ അറിയേണ്ടത് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായ ഗവർണ്ണറുടെ നിലപാടാണെന്ന് അനിൽ അക്കര പറഞ്ഞു.
'ഈ കേസ് ഏതെങ്കിലും ഒരു സംസ്ഥാന കുറ്റാന്വേഷണ ഏജൻസികൾ അനേഷിക്കേണ്ടക്കേസല്ല. മറിച്ച് സിബിഐ ഏറ്റെടുക്കേണ്ട കേസാണ്.
നിലവിൽ ഈ പ്രതികളുമായി ബന്ധമുള്ള ലൈഫ് ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപെട്ട അന്വേഷണം നടക്കുന്നുണ്ട്. ഈ വിഷയം അതോടോപ്പം ചേർത്ത് അന്വേഷണം നടത്തണം.സിബിഐക്ക് ഇപ്പോൾ കോടതിയിൽ നൽകിയ രഹസ്യ മൊഴി ഈ കേസിൽ കക്ഷി ചേർന്ന് കോടതിയിൽനിന്ന് വാങ്ങിയാൽ അനായാസം പ്രതികളെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്നും', അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
നസ്രിയ 'സൗന്ദര്യവും ക്യൂട്ട്നെസും ഓവർലോഡ് ആയാൽ ദാ ഇങ്ങനെയിരിക്കും'; ഒരു രക്ഷേം ഇല്ല..വൈറൽ

'2016 മുതൽ തുടങ്ങിയ കൂട്ടുകച്ചവടം,പാർട്ടി സെക്രട്ടറിയുടെ മകൻ അറബിക്ക് കൊടുക്കാനുള്ള പണം കൊടുത്ത് തീർക്കാൻ മുൻകൈ എടുത്ത ഇടനിലക്കാരി. അന്നൊരാൾ എന്നെ വിളിച്ചു പറഞ്ഞതോർമ്മയുണ്ട് ആ അറബിക്കേസ് വന്നതുമുതലാണ് ക്ലിഫ് ഹൗസിലേക്ക് സ്ഥിരമായി ഈ വലിയ കാറും ഒരു പുതിയ അവതാരവും വന്നു തുടങ്ങിയതെന്ന്. സ്വർണ്ണവും ഡോളറും ഇന്ത്യയിലേക്കും ദുബായിലേക്കും കയറ്റി അയക്കൽ.
അതിന് ഡിപ്ലോമാറ്റിന്റ പരിരക്ഷ.അതിലെ പ്രതി കോടതിയിൽ 164 മൊഴി നൽകുന്നു.ഇവിടെ നമുക്ക് പ്രതികളെ ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല'.

രാജ്യത്തിന്റെ സാമ്പത്തികനിലയെ തന്നെ തകർക്കുന്ന ഈ കള്ളക്കടത്തിൽ സംസ്ഥാന മുഖ്യമന്ത്രിയും കുടുംബവും, മറ്റ് മന്ത്രിമാരും, ഐഎഎസ് ഉദ്യോഗസ്ഥരും പ്രതികളാകുമ്പോൾ
ഇവിടെ നിർണ്ണായകമാകുന്നത് കേന്ദ്രസർക്കാരിന്റെ നിലപാടാണ്. ഇവിടെ അറിയേണ്ടത് കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായ ഗവർണ്ണറുടെ നിലപാടാണ്. ഈ കേസ് ഏതെങ്കിലും ഒരു സംസ്ഥാന കുറ്റാന്വേഷണ ഏജൻസികൾ അനേഷിക്കേണ്ടക്കേസല്ല. മറിച്ച് സിബിഐ ഏറ്റെടുക്കേണ്ട കേസാണ്.

നിലവിൽ ഈ പ്രതികളുമായി ബന്ധമുള്ള ലൈഫ് ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപെട്ട അന്വേഷണം നടക്കുന്നുണ്ട്.ഈ വിഷയം അതോടോപ്പം ചേർത്ത് അന്വേഷണം നടത്താവുന്നതാണ്. സിബിഐക്ക് ഇപ്പോൾകോടതിയിൽ നൽകിയ രഹസ്യ മൊഴി ഈ കേസിൽ കക്ഷി ചേർന്ന് കോടതിയിൽനിന്ന് വാങ്ങിയാൽ അനായാസം പ്രതികളെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കഴിയും. 2016മുതൽ കടത്തിയ ഇന്ത്യൻ കറൻസിയും പിന്നീട് ലൈഫ് ഫ്ലാറ്റ് തട്ടിപ്പ് വഴി കിട്ടിയ നാല് കോടി രൂപ ഡോളറാക്കി മാറ്റിയതും. ഇതെല്ലാം ഇവർക്ക് വേണ്ടി കടത്തിയ ഡിപ്ലോമാറ്റുകളെയും, യു എ ഇ കോൺസുലേറ്റിലെ
ഫിനാൻസ് ഓഫിസർ ഖാലിദ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ കേരളത്തിൽ ഇവർ നടത്താൻ പദ്ധതിയിട്ടതും നടത്തിയതുമായ 2000 കോടി രൂപയുടെ
തട്ടിപ്പും ചില വധ ശ്രമക്കേസുകളുമാണ് പുറത്ത് വരിക.

ഇത് ഞാനോ നിങ്ങളോ കേരളത്തിലെ മാധ്യമങ്ങളോ വിചാരിച്ചാൽ മാത്രം പുറത്തുകൊണ്ടുവരാൻ കഴിയില്ല.വിവിധ രാജ്യങ്ങളിലായി വിന്യസിച്ചുകിടക്കുന്ന കേസാണ്.
അത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും അതിന് നേതൃത്വം നൽകുന്ന രാഷ്ട്രീയപാർട്ടിയുടെയും തീരുമാനമാണ് വലുത് ആ നിലപാടിനായി കാത്തിരിക്കുകയാണ്.ഒരു പക്ഷെ
ഈ സർക്കാരിന് കഴിഞ്ഞില്ലെങ്കിലും
അങ്ങിനെ ഒരു സർക്കാർ വരുന്നതുവരെ
കയ്യിൽഉള്ളതും ഇനി ശേഖരിക്കാൻ കഴിയുന്നതുമായ തെളിവുകളുമായി ജീവനുള്ള കാലംവരെ കാത്തിരിക്കും.












Click it and Unblock the Notifications