സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കില്ല; കേന്ദ്രം പാർലമെന്റിൽ
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളത്തില്‍ നീതിയുക്തമായ അന്വേഷണം നടക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു ധനമന്ത്രാലയത്തിന്റെ മറുപടി. കേസ് അന്വേഷണം നടത്തുന്നതിൽ നിന്ന് ഇഡി ഉദ്യോഗസ്ഥരെ പോലീസ് തടയുകയാണെന്നും കേരളത്തിലെ ഉന്നതര്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലും കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. വി മുരളീധരൻ എംപി പങ്കുവെച്ച കുറിപ്പ് വായിക്കാം

തിരുവനന്തപുരം സ്വർണക്കടത്ത് അന്വേഷണം അവസാനിപ്പിച്ചോ ? കേന്ദ്ര ധനകാര്യസഹമന്ത്രി ശ്രീ.പങ്കജ് ചൗധരി ലോകസ്ഭയിൽ രേഖാമൂലം നൽകിയ മറുപടി വായിക്കാം.
1. സ്വർണക്കടത്ത് കേസിൽ കേരളത്തിലെ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ സർക്കാർ നിർദേശിക്കുന്നുണ്ടോ? കുറ്റാരോപിതയുടെ രഹസ്യമൊഴിയുടെ .അടിസ്ഥാനത്തിൽ അങ്ങനെയൊരു നീക്കമുണ്ടോ?
ഉത്തരം : നയതന്ത്ര ബാഗേജന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണക്കടത്ത് നടത്തിയ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. യുഎഇയിൽ നിന്ന് 30 കിലോ സ്വർണം അനധികൃതമായി എത്തിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ എഫ്ഐആർ പ്രകാരമാണ് നടപടി. കുറ്റാരോപിതയുടെ
രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണമുണ്ട്.
2. കേരളത്തിലെ ഉന്നതരുടെ പങ്കാളിത്തമുള്ളതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടോ?
ഉത്തരം : ഇല്ല
3. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ധനമന്ത്രാലയത്തിന് എന്തെങ്കിലും അഭ്യർഥന ലഭിച്ചിട്ടുണ്ടോ?
ഉത്തരം : ഇല്ല
4. കേസ് സുഗമമായി അന്വേഷിക്കുന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രയാസം നേരിടുന്നുണ്ടോ?
ഉത്തരം : ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേരള ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആറുകൾ രജിസ്ടർ ചെയ്തിരുന്നു. ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയും എഫ്ഐആറുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ കേരള സർക്കാർ അപ്പീൽ നൽകി.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായി കേരളസർക്കാർ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. സ്റ്റേയ്ക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്.
5. കേന്ദ്ര അന്വേഷണ ഏജൻസികൾ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടോ?
ഉത്തരം : കേസിന്‍റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ ഇഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാനത്തെ ഭരണസംവിധാനം വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് മേൽപ്പറഞ്ഞ കേസുകൾ വ്യക്തമാക്കുന്നു. ഇത് നിയമവാഴ്ച ഉറപ്പാക്കൽ അസാധ്യമാക്കുന്നു. ഇഡി ഉദ്യോഗസ്ഥരുടെ കർത്തവ്യ നിർവഹണത്തെ സംസ്ഥാന പൊലീസ് തടസപ്പെടുത്തുന്ന അസാധാരണ സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നും അതിനാൽ വിചാരണ പുറത്തേക്ക് മാറ്റേണ്ടതുണ്ടെന്നും ബഹു. സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications