Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നയുടെ പരാതി; വിജേഷ് പിള്ളയ്‌ക്കെതിരെ കര്‍ണാടകത്തില്‍ കേസ്; നിയമപരമായി നേരിടുമെന്ന് വിജേഷ്

പരാതിയില്‍ പറയുന്നത് സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ്. എഫ്‌ഐആറിലും ഇത് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ പ്രാഥമിക അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്.

swapna suresh

ബെംഗളൂരു: സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കര്‍ണാടക പോലീസ് വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തു. നേരത്തെ സ്വപ്‌ന ഇടനിലക്കാരനെന്ന് ആരോപിച്ചയാളാണ് വിജേഷ് പിള്ള.

കെആര്‍ പുര പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പോലീസ് കേസിനെ നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള പറഞ്ഞു. തന്നോട് ഹാജരാകാന്‍ നിര്‍ദേശിച്ചുള്ള കര്‍ണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല. അതിന് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവര്‍ കണ്ടുമുട്ടിയ ഹോട്ടലില്‍ പോലീസ് സ്വപ്‌നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരാതിയില്‍ പറയുന്നത് സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ്.

എഫ്‌ഐആറിലും ഇത് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ പ്രാഥമിക അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. സുറി ഹോട്ടലിലെ ദൃശ്യങ്ങള്‍ ഇതോടെ നിര്‍ണായകമാകും. ഈ ഹോട്ടലില്‍ വെച്ച് വിജേഷ് പിള്ള തന്നെ കണ്ടിരുന്നുവെന്നും, അതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുമാണ് സ്വപ്‌നയുടെ ആവശ്യം.

കേസിന്റെ മുന്നോട്ട് പോക്ക് ഇതിനെ ആശ്രയിച്ചാണ്. വിജേഷ് ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലും സ്വപ്നയെ കാണാന്‍ വന്നപ്പോഴുണ്ടോ എന്നാണ് പരിശോധിക്കുക.

പോലീസ് അന്വേഷണത്തില്‍ വിജേഷിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെന്നാണ് ഹോട്ടലുകാര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്‌ന പറഞ്ഞത്.

അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ തെളിവുകളെല്ലാം നശിപ്പിച്ച്, കേരളത്തില്‍ നിന്ന് നാടുവിടണമെന്നാണ് വിജേഷ് തന്നോട് പറഞ്ഞതെന്നാണ് സ്വപ്‌ന ആരോപിക്കുന്ന്. ഒടിടി സീരീസിന്റെ ആവശ്യങ്ങള്‍ക്കായിട്ടാണ് സ്വപ്നയെ കണ്ടതെന്നാണ് വിജേഷ് പിള്ളയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+