കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്, ഭീകരബന്ധമുള്ള രണ്ട് പേർ; ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!

Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസങ്ങളിലും പുറത്തുവരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗില്‍ അല്ലെന്നാണ് യുഎഇ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഒരു വ്യക്തി മറ്റൊരു വ്യക്തിക്കയച്ച കാര്‍ഗോയാണിതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ എന്ന നിലയ്ക്കായിരുന്നു ഇത് അയച്ചതെന്നുമാണ് യുഎഇ സ്ഥാനപതി നല്‍ക്കുന്ന വിശദീകരണം. എന്നാല്‍ കേസില്‍ ഇപ്പോള്‍ നിര്‍ണായകമായ വെളിപ്പെടുത്തലാണ് മുഖ്യപ്രതികളായ സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരില്‍ നിന്ന് ലഭിക്കുന്നത്. സ്വപ്നയെ കൂടാതെ രണ്ട് പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ആരാണ് ആ രണ്ട് പേര്‍

ആരാണ് ആ രണ്ട് പേര്‍

കേസുമായി ബന്ധപ്പെട്ട് സ്ന്ദീപിന്റെയും സരിത്തിന്റെയും ഭാര്യമാരെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ പങ്കുള്ളവരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

 രഹസ്യ മൊഴികള്‍

രഹസ്യ മൊഴികള്‍

ഭാര്യമാരുടെ രഹസ്യമൊഴിയില്‍ നിന്നും പുറത്തുവന്ന പേരുകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചത്. ലരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ മൊഴികള്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രണ്ട് പേരുടെയും സുരക്ഷ ശക്തമാക്കുമെന്നും അറിയിച്ചു.

Recommended Video

cmsvideo
NIA Invokes UAPA in Fir, Swapna Suresh claims involvement of diplomat
കേസിന് ഭീകരബന്ധം

കേസിന് ഭീകരബന്ധം

അതേസമയം, കേസിന് ഭീകരബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. സ്വപ്ന സുരേഷിന് പുറമേ വമ്പന്‍ സ്രാവുകള്‍ വേറെയും കേസിലുണ്ട്. ഇവരെ സ്വപ്ന അറിയുമോ, അതോ ഇവരെ മുന്‍നിര്‍ത്തി കളിച്ചതാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി തെളിയേണ്ടത്. അതിന് സ്വപ്നയെ ചോദ്യം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.

ഫൈസല്‍ ഫരീദ്

ഫൈസല്‍ ഫരീദ്

വിദേശത്തുള്ള ഫൈസല്‍ ഫരീദ് കേസിലെ പ്രധാനിയാണ്. ഇയാള്‍ മൂന്നാം പ്രതി കൂടിയാണിത്. ഇതുവരെ ഫരീദിനെ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിത്ത് പറയുന്നുണ്ട്. ഇയാളാണ് സ്വര്‍ണ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ കാര്‍ഗോയായി അയച്ചതെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഫൈസലിന്റെ റോള്‍ എന്‍ഐഎ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ യുഎപിഎയും ചുമത്തി.

ആരാണ് ഫൈസല്‍?

ആരാണ് ഫൈസല്‍?

ഫൈസല്‍ ഫരീദിനെ കുറിച്ച് ഇപ്പോള്‍ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാള്‍ കൊച്ചി സ്വദേശിയാണെന്നും, അതല്ല കോഴിക്കോട്ടുകാരനാണെന്നും വിവരങ്ങളുണ്ട്. കോണ്‍സുലേറ്റിലേക്കായി വന്ന സ്വര്‍ണ പാഴ്സലിന്റെ ഉറവിടമാണ് തേടുന്നത്. സ്വര്‍ണക്കടത്തുകാര്‍ക്കിടയില്‍ തന്നെ പുതുതായി കേള്‍ക്കുന്ന പേരാണ് ഫൈസലിന്റേത്. ഇയാളുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൂന്ന് പേരാണ് പ്രവര്‍ത്തിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ

ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ

സ്വര്‍ണക്കള്ളക്കടത്തിന് ഭീകരബന്ധമുണ്ടാകാമെന്ന് എന്‍ഐഎയും പറയുന്നുണ്ട്. എഫ്ഐആറില്‍ ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കടത്തിയ സ്വര്‍ണം ഉപയോഗിച്ചിരിക്കാമെന്നാണ് നിരീക്ഷണമുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും തന്നെ ബാധിക്കുന്നതാണ് സ്വര്‍ണക്കടത്തെന്ന് എന്‍ഐഎ പറയുന്നു. ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങളും ഇവയ്ക്കുണ്ട്. സ്വര്‍ണം അയക്കുന്ന ചിലര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകളും നേരത്തെ ലഭിച്ചിരുന്നു.

English summary
Swapna Suresh's Gold Smuggling Case: Information was received about two people with terrorist links
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X