കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷ് തമ്പാനൂര്‍ രവിയുടെ മരുമകളോ? സത്യാവസ്ഥ ഇതാണ്, സൈബര്‍ സഖാക്കൾക്ക് മറുപടിയുമായി കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. ഭരണത്തിലിരിക്കുന്ന പല ഉന്നത ഉദ്യോഗസ്ഥരുമായും കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്. കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റിയെന്ന വിവരമാണ് അവസാനമായി പുറത്തുവന്നത്.

കേസില്‍ ചിലപ്പോള്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഈ നടപടി മുഖ്യമന്ത്രിയുടെ ഓഫീസിന് ചീത്തപ്പേര് ആകുമെന്നതിന് തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത്. അതേസമയം, സ്വപ്‌ന സുരേഷ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ മരുമകളാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമ്പാനൂര്‍ രവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്.

സൈബര്‍ സഖാക്കള്‍

സൈബര്‍ സഖാക്കള്‍

കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് എന്റെ മരുമകള്‍ ആണ് എന്ന തരത്തില്‍ ചില സൈബര്‍ സഖാക്കള്‍ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ലെന്ന് തമ്പാനൂര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു.

പരാതി നല്‍കി

പരാതി നല്‍കി

ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമായി ആണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ഡിജിപിക്ക് പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തമ്പാനൂര്‍ രവിയുടെ മരുമകളാണ് സ്വപ്‌നയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam
തെറ്റ് ചെയ്‌തെങ്കില്‍

തെറ്റ് ചെയ്‌തെങ്കില്‍

അതേസമയം, സംഭവത്തിന് പിന്നാലെ പ്രതികരണവുമായി സ്വപ്‌നയുടെ അമ്മ രംഗത്തെത്തി. മകള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നാണ് സ്വപ്നയുടെ അമ്മയുടെ പ്രതികരണം. മകളെ നേരിട്ട് ഇവര്‍ കണ്ടിട്ട് മാസങ്ങളായി. ദിവസങ്ങള്‍ക്ക് മുമ്പില്‍ ഫോണില്‍ വിളിച്ചിരുന്നു. മാധ്യമങ്ങളിലൂടെയാണ് സ്വപ്ന സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട കാര്യം അമ്മ അറിഞ്ഞത്. ഇത് ഞെട്ടലുണ്ടാക്കിയെന്നും അമ്മ പറഞ്ഞു.

നയതന്ത്ര ബാഗില്‍

നയതന്ത്ര ബാഗില്‍

നാല് ദിവസം മുമ്പാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം സംഭവം എന്നതുകൊണ്ടുതന്നെ കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കായി വലവീശി. യുഎഇ കേണ്‍സുലേറ്റിലെ പിആഒ എന്ന പേരിലെത്തിയിരുന്ന സരിത്തിനെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കേരളം കേട്ടത്.

സര്‍ക്കാരും വെട്ടിലായി

സര്‍ക്കാരും വെട്ടിലായി

ഐടി വകുപ്പില്‍ ജോലി ചെയ്യുന്ന സ്വപ്ന സുരേഷ് എന്ന യുവതി മുഖ്യ സൂത്രധാരകയാണെന്ന വിവരം വന്നതോടെ സര്‍ക്കാരും വെട്ടിലായി. ഒടുവില്‍ സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇവരുമായി അടുപ്പമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ശിവശങ്കരനെയും പുറത്താക്കി.

സ്വര്‍ണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ നീക്കിസ്വര്‍ണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ നീക്കി

ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?

English summary
Swapna Suresh's Gold Smuggling Case: Thampanoor Ravi Revealed A Fake Campaign Against Him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X