കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ: അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റേ ശബ്ദ രേഖ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം. ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ഋഷിരാജ് സിംഗ് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശം.

swapna

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. സ്വപ്നയുടേതെന്ന് അവകാശപ്പെട്ട് കൊണ്ടുള്ള ശബ്ദരേഖ പുറത്തുവിട്ട് ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്നാണ് ഇഡിയുടെ വാഗ്ദാനമെന്ന് സ്വപ്ന ഓഡിയോയില്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുരുതര ആരോപണമാണ് ഇഡിക്കെതിരെ സ്വപ്ന ഉയര്‍ത്തിയിരിക്കുന്നത്. കോടതിയില്‍ നല്‍കിയ തന്റെ മൊഴി പകര്‍പ്പ് തനിക്ക് വായിക്കാന്‍ സാവകാശം നല്‍കിയില്ലെന്നും പെട്ടെന്ന് വായിച്ച് പോകുകയായിരുന്നുവെന്നും അതില്‍ ഒപ്പിടാന്‍ ഇഡി പറഞ്ഞുവെന്നും സ്വപ്ന പറഞ്ഞതായും ശബ്ദ രേഖയില്‍ വ്യക്തമാക്കുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കസ്റ്റംസ് അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍ നടപടി. ആറ് മണിക്കൂറോളം അന്വേഷണ സംഘം സ്വപ്നയെ ചോദ്യം ചെയ്തു.

പ്രചരിക്കുന്ന ശബ്ദരേഖയില്‍ പറയുന്നത്

'അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്‌മെന്റ് വായിക്കാന്‍ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞേ. ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്‌മെന്റ് എന്ന് പറഞ്ഞാ, ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില് യുഎഇയില്‍ പോയി, സിഎമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോഷ്യേഷന്‍സ് ചെയ്തിട്ടൊണ്ട് എന്നാണ്. അപ്പോ എന്നോടത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാന്‍. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞു. ഇനി അവര്‍ ചെലപ്പോ ജയിലില് വരും വീണ്ടും, എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്‌സ് ചെയ്ത്. പക്ഷേ കോടതിയില്‍ ഇങ്ങനെ പ്രശ്‌നമുണ്ടാക്കിയത് കൊണ്ടേ..''. അതേസമയം ഇതാരോടാണ് പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

Recommended Video

cmsvideo
ഇതാ സ്വപ്നയുടെ ഫോൺ കോൾ കേട്ടോ..പിണറായിക്കെതിരെയുള്ള ഗൂഢാലോചന

English summary
Swapna Suresh's leaked audio recording: Jail DGP Rishiraj Singh orders probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X