വിവാദമായി സ്വപ്‌നയുടെ പുതിയ ജോലി; എച്ച്ആര്‍ഡിഎസിന്റെ രാഷ്ട്രീയം എന്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സര്‍ക്കാര്‍ ഇതര സംഘടനയായ എച്ച് ആര്‍ ഡി എസ് ഇന്ത്യയാണ് സ്വപ്‌നയ്ക്ക് ജോലി നല്‍കിയത്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസ്. നിലവില്‍ അട്ടപ്പാടിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സംഘടന കൂടിയാണ്.
സംഘടനയുടെ കോര്‍പ്പറേറ്റ് ഓഫീസ് ദില്ലിയിലാണെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുള്‍പ്പടെ പാലക്കാട് പ്രവര്‍ത്തികയാണ്. തൊടുപുഴയിലും ഒരു പ്രോജക്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വപ്‌നയ്ക്ക് ജോലി നല്‍കിയതോടെ ഈ സ്ഥാപനത്തിന്റെ രാഷ്ട്രീയമെന്താണെന്ന് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും.

എച്ച്.ആര്‍.ഡി.എസ് ആര്‍ എസ് എസ് അനുകൂല സംഘടനയാണെന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് എച്ച് ആര്‍ ഡി എസ് വിശദീകരിക്കുന്നത്. 1995ലാണ് എച്ച് ആര്‍ ഡി എസിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ 1997ലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായത്.
ഇടുക്കി കട്ടപ്പനയിലാണ് എന്‍.ജി.ഒയുടെ രജിസ്‌ട്രേഷന്‍ നടന്നത്. തൊടുപുഴ സ്വദേശി അജി കൃഷ്ണന്‍, സഹോദരന്‍ ബിജു കൃഷ്ണന്‍, അഡ്വ. സിറിയക് ജേക്കബ്, ഡോ. രഘുനാഥ്, നാരായണന്‍ നായര്‍, വ്യാപാരി ഏകോപന സമിതി വൈസ് പ്രസിഡണ്ടായിരുന്ന മാരിയില്‍ കൃഷ്ണന്‍നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത്. കേരളത്തില്‍ അട്ടപ്പാടി കേന്ദ്രീകരിച്ചാണ് എച്ച് ആര്‍ ഡി എസിന്റെ പ്രവര്‍ത്തനം.
എച്ച് ആര്‍ ഡി എസിന്റെ രാഷ്ട്രീയവും അവരുടേ നേതൃത്വത്തിന്റെ രാഷ്ട്രീയം എന്താണെന്നുമുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലല്‍ ഉയരുന്നത്. എച്ച് ആര്‍ ഡി എസ് സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അജി കൃഷ്ണന്‍ നിലവില്‍ ബിജെപിയില്‍ അംഗത്വമുള്ളയാളാണ്. മറ്റു ഭാരവാഹിത്വങ്ങളൊന്നുമില്ല. ആദ്യകാലത്ത് സി പി എമ്മുമായും എസ് എഫ് ഐയുമായും അടുത്ത് പ്രവര്‍ത്തിച്ചയാളാണ് അജി കൃഷ്ണ.
വൈസ് പ്രസിഡണ്ട് കെ ജി. വേണുഗോപാല്‍ ആര്‍ എസ് എസ്. പ്രചാരകനായിരുന്നു. എ ബി വി പിയുടെ സംഘടനാ സെക്രട്ടറിയായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ എസ് എസില്‍ നിലവില്‍ ചുമതലകളൊന്നുമില്ല. പ്രൊജക്ട് കോ- ഓര്‍ഡിറ്ററായി പ്രവര്‍ത്തിക്കുന്ന ജോയ് മാത്യുവിന് നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമൊന്നുമില്ല. മുന്‍പ് സി പി എം. മേലുകാവ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
മുന്‍ പ്രസിഡണ്ടായിരുന്ന ഡോ എസ്. കൃഷ്ണകുമാര്‍ കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിയായിരുന്നു. നിലവില്‍ ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ്. നിലവിലെ എച്ച ആര്‍ ഡി എസ് നേതൃത്വവുമായി ഇദ്ദേഹം ഇടഞ്ഞുനില്‍ക്കുകയാണ്.












Click it and Unblock the Notifications