കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയെ കുടുക്കിയത് ഫോണ്‍ ചോര്‍ത്തലില്‍, മക്കളും ഭര്‍ത്താവും ഒപ്പം, രാജ്യാന്തര കള്ളക്കടത്ത് സംഘവും

Google Oneindia Malayalam News

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അപ്രതീക്ഷിതമായി സ്വപ്‌ന നായരും സന്ദീപ് നായരും പിടിയിലായിരിക്കുകയാണ്. എന്നാല്‍ ഇവരെ കുടുക്കിയതിന് പിന്നില്‍ എന്‍ഐഎയുടെ തന്ത്രപരമായ നീക്കമായിരുന്നു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്വപ്‌ന കുടുങ്ങിയിരിക്കുന്നത്. അതേസമയം സ്വപ്നയെ കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. അന്താരാഷ്ട്ര കള്ളക്കളടത്ത് സംഘവുമായി ഇവര്‍ക്കുള്ള ബന്ധം ഏകദേശം ഉറപ്പായിരിക്കുകയാണ്. നാളെ ഇവരെ കൊച്ചിയിലെത്തിക്കും.

സ്വപ്നയെ കുടുക്കി

സ്വപ്നയെ കുടുക്കി

സ്വപ്‌നയെയും സന്ദീപ് നായരെയും ബംഗളൂരുവില്‍ വെച്ചാണ് പിടികൂടുന്നത്. ഇവരെ നാളെ കൊച്ചിയില്‍ എത്തിക്കും. അതേസമയം സ്വപ്‌നയ്‌ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട് എന്‍ഐഎ. ഇവരെ കുറിച്ച് തുമ്പുകിട്ടിയത് ഫോണ്‍കോളുകളില്‍ നിന്നാണ്. ഫോണ്‍ ചോര്‍ത്തിയാണ് എന്‍ഐഎ സ്വപ്നയെ കണ്ടെത്തിയത്. ഏഴ് ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ അറസ്റ്റിലായത്.

അറസ്റ്റിന് തടസ്സമില്ല

അറസ്റ്റിന് തടസ്സമില്ല

സ്വപ്‌നയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നുവെങ്കില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് കൊണ്ട് അറസ്റ്റുണ്ടാവുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാല്‍ സ്വപ്‌നയ്ക്ക് അനുകൂലമായ വിധി വന്നാല്‍ പോലും അറസ്റ്റുണ്ടാവുമായിരുന്നു. കാരണം എന്‍ഐ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് അറസ്റ്റിന് തടസ്സം നില്‍ക്കാന്‍ സാധിക്കില്ല.

ശിവശങ്കറും കുടുങ്ങിയേക്കും

ശിവശങ്കറും കുടുങ്ങിയേക്കും

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിനും കേസില്‍ കുടുങ്ങുമെന്നാണ് സൂചന. ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായി സംശയം ഉയരുന്നുണ്ട്. അതേസമയം അറസ്റ്റിലായ സ്വപ്നയെ ഡൊലൂരിലെ എന്‍ഐഎ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുന്നുണ്ട്. ഇന്ന് തന്നെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കസ്റ്റംസ് ഓഫീസുകള്‍ക്കെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുള്ളവര്‍ ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ എത്തിയെന്നാണ് വിവരം.

ഭീകരവാദ ബന്ധം ഉറപ്പിക്കുന്നു

ഭീകരവാദ ബന്ധം ഉറപ്പിക്കുന്നു

കേസില്‍ കൂടുതല്‍ പ്രതികളുടെ വിവരങ്ങള്‍ സരിത്ത് വെളിപ്പെടുത്തിയെന്നാണ് സൂചന. സരിത്ത് പറഞ്ഞവരില്‍ മുമ്പ് സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരുമുണ്ട്. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫൈസലും സംഘവും ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍ സികള്‍ വിവരം നല്‍കിയിട്ടുണ്ട്. ഇക്കാര്യം എന്‍ഐഎ സ്ഥിരീകരിക്കുന്നു. ഫൈസല്‍ ഫരീദ് കേസിലെ മുഖ്യ ആസൂത്രകനാണെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇയാളെയാണ് അടുത്തതായി അറസ്റ്റ് ചെയ്യുക.

പണം എവിടേക്ക് പോകുന്നു

പണം എവിടേക്ക് പോകുന്നു

രാജ്യാന്തര കള്ളക്കടത്ത് സംഘത്തിലെ കണ്ണികളാണ് സ്വപ്‌ന അടക്കമുള്ളവരെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവര്‍ക്ക് സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്കാണ് എത്തുന്നതെന്ന് എന്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം 107 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. സ്വപ്‌ന ഈ വര്‍ഷം അഞ്ച് തവണ വിദേശത്തേക്ക് യാത്ര നടത്തിയിട്ടുണ്ടെന്നും, രണ്ട് തവണ സ്വപ്‌നയ്‌ക്കൊപ്പം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

സന്ദീപ് പ്രധാന കണ്ണി

സന്ദീപ് പ്രധാന കണ്ണി

സന്ദീപ് നായര്‍ കേസിലെ പ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് പറയുന്നു. സ്വര്‍ണം കടത്തിയ ബാഗുകള്‍ നെടുമങ്ങാട്ടെ സന്ദീപിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. കസ്റ്റംസ് പരിശോധനയിലായിരുന്നു ഇത്. കാര്‍ഗോയില്‍ നിന്നും കടത്തുന്ന സ്വര്‍ണം പല സ്ഥലങ്ങളിലേക്ക് കടത്തുന്നത് സന്ദീപാണ്. ഇയാളുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം സ്വര്‍ണക്കടത്തിനായി മറയാക്കിയെന്നും കസ്റ്റംസ് സൂചിപ്പിച്ചു. വര്‍ക്ക്‌ഷോപ്പിലെ വാഹനങ്ങള്‍ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചിരുന്നു. മോട്ടോറുകളും രണ്ട് ഓവനും സന്ദീപിന്റെ വീടിന് സമീപമുള്ള ആറ്റിന്‍കരയില്‍ നിന്ന് കണ്ടെത്തി. ഈ സാധനങ്ങള്‍ക്കുള്ളില്‍ വെച്ചാണ് സ്വര്‍ണം കടത്തിയെന്നാണ് സൂചന.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. കെഎസ്‌ഐഇക്കാണ് കാര്‍ഗോ കോംപ്ലക്‌സിന്റെ ചുമതല. ഇവിടെ സ്ഥാപിച്ചിരുന്ന 23 സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിച്ചേക്കും. അതേസമയം സ്വര്‍ണം ഉള്‍പ്പെട്ട ബാഗിന് മുകളില്‍ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സ്വപ്‌ന ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം എത്തിച്ചതെന്ന് ഇപ്പോഴും അവ്യക്തമാണ്. വിഐപി നിലയിലുള്ളവര്‍ വിദേശയാത്രകള്‍ നടത്തുമ്പോള്‍ സാധാരണ സഹായിയെ കൂടെ കൂട്ടാറുണ്ട്. ഇവരുടെ കൈയ്യില്‍ ഹാന്‍ഡ് ബാഗും ഉണ്ടാവും. ഇതിലാണോ സ്വര്‍ണക്കടത്ത് നടത്തിയതെന്ന് സംശയിക്കുന്നുണ്ട്.

English summary
swapna suresh's phone tapped by nia that led to her arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X