2018ലെ പ്രളയ സമയത്തും കമ്മിഷന് വാങ്ങി, സ്വപ്ന സുരേഷിന്റെ മൊഴി എന്‍ഫോഴ്സ്മെന്റിന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ലൈഫ് മിഷന് പദ്ധതിക്ക് മുന്‍പും കമ്മിഷന് വാങ്ങിയിരുന്നെന്ന് മൊഴി. 2018ല്‍ സംഭവിച്ച പ്രളയത്തില്‍ തകര്‍ന്ന 150 വീട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് കമ്മിഷന് വാങ്ങിയതെന്ന് സ്വപ്ന സുരേഷ് എന്‍ഫോഴ്സമെന്റിന് മൊഴി നല്കി. അന്ന് യുഎഇ കോണ്‍സുലേറ്റാണ് അറ്റകുറ്റപ്പണിക്കുള്ള ധനസഹായമെത്തിച്ചതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന്് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്തുവിട്ടത്.
സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കാര്യങ്ങളുടെ ചുമതല മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനായിരിക്കുമെന്നും മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചുവെന്നും സ്വപ്ന സുരേഷ് മൊഴിയില്‍ പറയുന്നു. സ്പേസ് പാര്‍ക്കില്‍ തനിക്ക് ജോലി ലഭിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രിക്കറിയാമായിരുന്നുവെന്നും മൊഴിയില്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
2017ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ വെച്ചാണ് യുഎഇ കോണ്‍സല്‍ ജനറലുമായി സ്വകാര്യ കൂടിക്കാഴ്ച നടന്നിട്ടുള്ളത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ താനും പങ്കെടുത്തതായി സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. താന്‍ ശിവശങ്കറിനെ അങ്ങോട്ട് വിളിക്കാറുണ്ടെന്നും ഇങ്ങനെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നുമാണ് മൊഴിയില്‍ പറയുന്നത്.
ശിവശങ്കറിനെ അടുത്ത് പരിചയമുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്ന താന്‍ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി ആയി നിയമിക്കപ്പെട്ടതോടെ മുഖ്യമന്ത്രിയ്ക്കും തന്നെ അറിയാമായിരുന്നുവെന്നും സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു. സ്പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് ശിവശങ്കറാണ് തന്നോട് പറഞ്ഞതെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications