കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിനെ 'സ്വപ്‌ന സുന്ദരി' ആക്കുന്നതാര്? ഫോൺ രഹസ്യങ്ങളിൽ കേരളം ഞെട്ടുമോ... നിർണായക വിവരങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: 'ആരുടെയൊക്കെ സ്വപ്‌ന റാണി' കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയുടെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. കേസില്‍ പിടിയിലായ സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അതില്‍ സ്വപ്‌ന സുരേഷ് എന്ന പേര് തന്നെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുണ്ടെങ്കിലും ഇല്ലെങ്കിലും സ്വപ്‌ന സുരേഷ് എന്ന സ്ത്രീയ്ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് തന്നെയാണ് സൂചനകള്‍. ഐടി സെക്രട്ടറി എം ശിവശങ്കറുമായി ഇവരുടെ ബന്ധവും സംശയങ്ങള്‍ ഉയര്‍ത്തുന്നു്ട്. എന്തായാലും കേസില്‍ ഇപ്പോഴും അദൃശ്യയായി നില്‍ക്കുന്ന സ്വപ്‌ന സുരേഷിനെ മാധ്യമങ്ങളെല്ലാം സ്വപ്‌ന സുന്ദരിയാക്കിക്കഴിഞ്ഞിരിക്കുകയാണ്. സ്വപ്‌നയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വപ്‌ന സുരേഷ്

സ്വപ്‌ന സുരേഷ്

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയും സംസ്ഥാന ഐടി വകുപ്പിന് കീഴില്‍ താത്കാലിക ജീവനക്കാരിയും ആയിരുന്ന സ്വപ്‌ന സുരേഷ് ഇപ്പോഴും ഒളിവിലാണ്. ഇവര്‍ എവിടെയുണ്ടെന്നതിന്റെ ഒരു സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല എന്നാണ് വിവരം. എന്തായാലും സ്വപ്‌നയ്ക്കായുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

ഉന്നത ബന്ധങ്ങള്‍

ഉന്നത ബന്ധങ്ങള്‍

യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യവേ സ്വപ്‌ന ഉണ്ടാക്കിയെടുത്തത് അത്യുന്നതങ്ങളില്‍ വരെയുള്ള ബന്ധങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ ബന്ധങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതിലും ഇനി വ്യക്തത വരുത്തേണ്ടതുണ്ട്. സ്വര്‍ണക്കടത്തിന് ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് ആരൊക്കെയെന്നും അറിയണം.

എല്ലാ രാഷ്ട്രീയക്കാരും

എല്ലാ രാഷ്ട്രീയക്കാരും

കോണ്‍സുലേറ്റ് ജോലിയ്ക്കിടെ സ്വപ്‌ന ഉണ്ടാക്കിയ ബന്ധങ്ങളില്‍ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളിലും പെട്ടവര്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്നയെ യുഎഇ കോണ്‍സുലേറ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സഹായിച്ചത് ഒരു മുന്‍ കേന്ദ്ര മന്ത്രിയാണ് എന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്തായാലും ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രമുഖരുമായി ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് സൂചനകള്‍.

 ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്

സ്വപ്‌നയുടെ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. എങ്കിലും ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരൊക്കെയാണ് ഇവരേയും ഇവര്‍ തിരിച്ചും ബന്ധപ്പെട്ടിരുന്നത് എന്നാണ് അന്വേഷിക്കുന്നത്. ഇതില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആ നമ്പറുകള്‍...?

ആ നമ്പറുകള്‍...?

യുഎഇ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ ഇതില്‍ പെടുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതുപോലെ തന്നെ സംസ്ഥാന സര്‍ക്കാരിലെ പ്രധാനപ്പെട്ട ചില ഉദ്യോഗസ്ഥരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഈ വ്യക്തികള്‍ക്ക് സ്വര്‍ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രിയുടെ ഓഫീസ്

സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍വിളി എത്തി എന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം കസ്റ്റംസ് അധികൃതര്‍ തന്നെ നിഷേധിച്ചിരിക്കുകയാണ്.

സ്വപ്‌നയില്‍ ഒതുങ്ങുമോ

സ്വപ്‌നയില്‍ ഒതുങ്ങുമോ

സ്വപ്‌ന സുരേഷ് എന്ന പേരും അവരുടെ ചിത്രങ്ങളും പുറത്ത് വന്നതോടെ കേസ് അവരിലേക്ക് മാത്രമായി ചുരുങ്ങുന്നതായും ആക്ഷേപമുണ്ട്. സ്വപ്‌നയുടെ ബന്ധങ്ങളെ കുറിച്ചാണ് മാധ്യമങ്ങളിലും പ്രധാന ചര്‍ച്ച. പഴയ ചാരക്കേസ് മാതൃകയിലാണ് മാധ്യമങ്ങള്‍ ഈ സംഭവത്തേയും അവതരിപ്പിക്കുന്നത് എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

സരിത്തിന്റെ ഫോണ്‍

സരിത്തിന്റെ ഫോണ്‍

കേസില്‍ അറസ്റ്റിലായ സരിത്തിന്റെ ഫോണില്‍ സ്വപ്‌നയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേസുമായി സ്വപ്‌നയ്ക്ക് ബന്ധമില്ലെന്നാണത്രെ സരിത് നല്‍കിയിരിക്കുന്ന മൊഴി. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണെങ്കില്‍ സ്വപ്‌ന സുരേഷിന്റെ പേരും പരാമര്‍ശിക്കപ്പെടുന്നില്ല.

മറ്റ് സ്വര്‍ണക്കടത്തുകള്‍

മറ്റ് സ്വര്‍ണക്കടത്തുകള്‍

കേരളത്തില്‍ അടുത്തിയെ വന്‍ സ്വര്‍ണക്കടത്തുകള്‍ പലതും പിടിയ്ക്കപ്പെട്ടിട്ടുണ്ട്. ആ സംഭവങ്ങളുമായി സരിത്തിനും സ്വപ്‌നയ്ക്കും ബന്ധമുണ്ടോ എന്നും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 25 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ ഒരു കസ്റ്റംസ് സൂപ്രണ്ടും അറസ്റ്റിലായിരുന്നു. ആ കേസിലെ പ്രതികള്‍ക്ക് ഈ കേസിലെ പ്രതികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കപ്പെടും.

വരും ദിവസങ്ങള്‍

വരും ദിവസങ്ങള്‍

എന്തായാലും വരും ദിവസങ്ങള്‍ കേരളത്തില്‍ ഈ സ്വര്‍ണക്കടത്ത് കേസും സ്വപ്‌ന സുരേഷ് എന്ന പേരും തന്നെ ആയിരിക്കും ചര്‍ച്ചകളില്‍ എന്ന് ഉറപ്പാണ്. സ്വപ്‌നയുമായി ബന്ധം ആരോപിക്കപ്പെടുന്ന എം ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് 6 മാസത്തെ അവധിയ്ക്ക് ശിവശങ്കര്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു.

സ്വപ്‌ന സുരേഷ് കേസില്‍ കസ്റ്റംസിനെ കുഴക്കുന്ന കാര്യം ഇതാണ്... സരിത്തിനെ ഐബി ചോദ്യം ചെയ്തുസ്വപ്‌ന സുരേഷ് കേസില്‍ കസ്റ്റംസിനെ കുഴക്കുന്ന കാര്യം ഇതാണ്... സരിത്തിനെ ഐബി ചോദ്യം ചെയ്തു

സ്വപ്‌ന സുരേഷ് തനിക്ക് അപരിചിതയല്ല...പ്രവാസികളുടെ പ്രശ്‌നത്തില്‍ സഹായം തേടിയെന്ന് സ്പീക്കര്‍!!സ്വപ്‌ന സുരേഷ് തനിക്ക് അപരിചിതയല്ല...പ്രവാസികളുടെ പ്രശ്‌നത്തില്‍ സഹായം തേടിയെന്ന് സ്പീക്കര്‍!!

English summary
Swapna Suresh now turned to 'Swapna Sundarai' by media, Customs investigation on phone contacts going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X