Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയ്‌ക്കൊപ്പം സ്വപ്‌ന സുരേഷ്; ചിത്രം പങ്കുവച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ! മാറിപ്പോയതെന്ന്

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ച് സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യ സൂത്രധാരയാണ് ഐടി വകുപ്പിന് കീഴിലെ താത്കാലിക ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷ്. ഐടി വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും ആണ്. ഇത് സംബന്ധിച്ച വിവാദങ്ങള്‍ പ്രചരിക്കുന്നതിനിടെ ആണ് പുതിയൊരു വിവാവദം.

മുഖ്യമന്ത്രിയ്‌ക്കൊപ്പം സ്വപ്‌ന സുരേഷ് ഉള്ള ഒരു ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടതാണ് സംഭവം. ആരെങ്കിലും ട്വീറ്റ് ചെയ്തതല്ല, കേരള ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു! അതും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന്. ഈ ചിത്രം പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. അതിന്റെ വിശദാംശങ്ങളിലേക്ക്...

മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും

മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്വപ്‌ന സുരേഷ് നില്‍ക്കുന്ന ചിത്രം കുറച്ചേറെ നേരമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ എടുത്ത ചിത്രങ്ങളില്‍ ഒന്നാണ് അത് എന്നാണ് സൂചന. ഈ ചിത്രമാണ് പിന്നീട് വിവാദമായത്.

ഗവര്‍ണറുടെ ട്വീറ്റ്

ഗവര്‍ണറുടെ ട്വീറ്റ്

ഇത്തരമൊരു വിവാദം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കെ പലരും ആ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയമായ ഉപയോഗിച്ചേക്കാം. എന്നാല്‍ സംസ്ഥാന ഗവര്‍ണറുടെ ഔദ്വോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആ ചിത്രം പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയിനിരിക്കും? രാഷ്ട്രീയമായി ഏറെ പ്രധാന്യം അതിനുണ്ടാകും എന്ന് ഉറപ്പാണ്.

ചിത്രം മാറിപ്പോയെന്ന്

ചിത്രം മാറിപ്പോയെന്ന്

എന്തായാലും അരമണിക്കൂറിനുള്ളില്‍ ആ ചിത്രം പിന്‍വലിക്കപ്പെട്ടു. ചിത്രം മാറിപ്പോയതാണെന്ന് രാജ് ഭവന്‍ ഔദ്യോഗികമായി വിശദീകരിക്കുകയും ചെയ്തു.

എന്തായാലും മനപ്പൂര്‍വ്വം ചിത്രം പോസ്റ്റ് ചെയ്തതല്ലെന്ന് ഏറെക്കുറേ വ്യക്തവും ആണ്. കാരണം അതിന്റെ കുറിപ്പ് തന്നെ. മറ്റൊരു പരിപാടിയില്‍ ഗവര്‍ണര്‍ സംസാരിച്ചതിനെ കുറിച്ചായിരുന്നു അത്.

വേറേയും ചിത്രങ്ങള്‍

വേറേയും ചിത്രങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്വപ്‌ന സുരേഷ് ഉള്ള വേറേയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്വപ്‌നയുടെ ഐടി വകുപ്പിലെ നിയമനം സംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ ആയിരുന്നു സ്വപ്‌ന സുരേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+