Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്, സിബിഐ വരണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് കത്തില്‍ സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. മാത്രമല്ല കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് ആണ് മുഖ്യപങ്ക് വഹിച്ചത് എന്നും സ്വപ്‌ന സുരേഷ് അയച്ച കത്തില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കര്‍ ആണ്. സംസ്ഥാന സര്‍ക്കാരിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തത് എന്നും പറയുന്ന സ്വപ്‌ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാനും കത്തില്‍ അനുമതി തേടിയിട്ടുണ്ട്. കസ്റ്റംസും എന്‍ഐഎയും നടത്തുന്ന അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്ന് സ്വപ്‌ന പറയുന്നു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തൃപ്തികരമാണ്. അടുത്തിടെ കേസില്‍ രഹസ്യമൊഴി നല്‍കിയതിന് ശേഷം താനും കുടുംബവും നിരന്തരം ഭീഷണി നേരിടുന്നു എന്നും തന്റെ അഭിഭാഷകനേയും ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്ആര്‍ഡിഎസിനേയും സര്‍ക്കാര്‍ നിരന്തരം ദ്രോഹിക്കുന്നുവെന്നും കത്തില്‍ സ്വപ്‌ന സുരേഷ് ആരോപിക്കുന്നു.

swapna suresh

Recommended Video

cmsvideo
    Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

    മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ എന്നിവരടക്കമുളളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രഹസ്യമൊഴിയില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. ഡോളര്‍ കടത്തിലും സ്വര്‍ണ്ണക്കടത്തിലും മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്‌ന ആരോപിക്കുന്നു. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വപ്‌നയ്ക്ക് എതിരെ ഗൂഢാലോചനയ്ക്ക് കേസ് എടുത്തിട്ടുണ്ട്. ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

    അതേസമയം രഹസ്യമൊഴിയുടെ പശ്ചാത്തലത്തില്‍ സ്വപ്‌ന സുരേഷിനെ ഇഡി ചോദ്യം ചെയ്യാനിരിക്കുകയാണ്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്‌നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡിക്ക് ലഭിച്ചിട്ടുണ്ട്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നല്‍കിയ രഹസ്യമൊഴിയും പുതിയ രഹസ്യമൊഴിയും തമ്മില്‍ ഇഡി താരതമ്യം ചെയ്യും. പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ ഇഡി കേസില്‍ തുടരന്വേഷണം നടത്തിയേക്കും എന്നാണ് സൂചന.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+