കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേന്ദ്രത്തെക്കൊണ്ട് സത്യം പറയിപ്പിച്ച കേരളത്തിലെ എംപി'; ബെന്നി ബഹനാന് അഭിനന്ദനവുമായി ബോളിവുഡ് നടി

Google Oneindia Malayalam News

തിരുവനന്തപുരം: സീറോ മലബാര്‍ സഭയുടെ ഇടയലേഖലനത്തിലൂടെയാണ് ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. സംസ്ഥാനത്ത് ലവ് ജിഹാദ് വ്യാപകമാണെന്ന ആരോപണം ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജി ആലഞ്ചേരിയുടെ ഇടയലേഖനം.

ഇതോടെ വിഷയം കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ആരോപണം ബിജെപി നേതാക്കള്‍ സജീവമായി ഏറ്റെടുത്തപ്പോള്‍ ഇടത്, കോണ്‍ഗ്രസ് നേതാക്കള്‍ അനവാശ്യ സമയത്തെ ആരോപണം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ലൗ ജിഹാദിനെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ആവശ്യപ്പെടുകയും ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിലപാട്

ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിലപാട്

എന്നാല്‍ കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിലപാട്. ഇതോടെ സഭയുടെ ആരോപണത്തിന്‍റെ മുനയൊടിയുകയും ചെയ്തു. ഈ നിലപാട് കേന്ദ്രത്തെ കൊണ്ട് വ്യക്തമാക്കിച്ച കോണ്‍ഗ്രസ് എംപി ബെന്നി ബഹനാന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടിയായ സ്വര ഭാസ്ക്കര്‍.

വലിയ നന്ദി

വലിയ നന്ദി

ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് പോലും താങ്കള്‍ കേന്ദ്രസര്‍ക്കാറിനെ കൊണ്ട് സത്യം പറയിച്ചെന്നും അതിന് വലിയ നന്ദിയുണ്ടെന്നുമാണ് സ്വരഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചത്. ലൗജിഹാദ് എന്നത് ഒരു മിത്ത് മാത്രമാണെന്നായിരുന്നു വിഷയത്തില്‍ സ്വരഭാസ്കര്‍ നേരത്തെ പ്രഖ്യാപിച്ചത്.

ട്വീറ്റ്

സ്വരഭാസ്കര്‍

ലോക്സഭയില്‍

ലോക്സഭയില്‍

കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചത്. ലോക്സഭയില്‍ ബെന്നി ബഹനാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ഇക്കര്യം വ്യക്തമാക്കിയത്.

കൃത്യമായ നിര്‍വചനമില്ല

കൃത്യമായ നിര്‍വചനമില്ല

കേന്ദ്രസര്‍ക്കാരിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തില്‍ ലൗ ജിഹാദ് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലൗ ജിഹാദിന് കൃത്യമായ നിര്‍വചനമില്ല. കേരളത്തില്‍ രണ്ട് മതക്കാര്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ട്. എന്നാല്‍ എന്‍ഐഎ വിഷയം അന്വേഷിച്ചെങ്കിലും ലൗ ജിഹാദ് കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു

കേരള സര്‍ക്കാരും പോലീസും

കേരള സര്‍ക്കാരും പോലീസും

നേരത്തേയും കേരളത്തില്‍ സമാനമായ ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് നേരത്തെ കേരള സര്‍ക്കാരും പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീറോ മലബാല്‍ സഭ ലൗജിഹാദ് വിഷയം ചൂണ്ടിക്കാട്ടി പള്ളികളില്‍ ഇടയലേഖനം വായിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.

സിറോ മലബാര്‍ സഭ

സിറോ മലബാര്‍ സഭ

അതേസമയം, ലൗ ജിഹാദ് വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന നിലപാടിനെ വളച്ചൊടിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യവുമായി സിറോ മലബാര്‍ സഭ രംഗത്ത് എത്തിയിരുന്നു. പൗരത്വ നിയം ഭേദഗതി വിഷയത്തിനിടെ സഭയുടെ നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുകയാണെന്ന് സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ വ്യക്തമാക്കി.

വസ്തുതാപരമല്ല

വസ്തുതാപരമല്ല

ലൗ ജിഹാദിന് എതിരായ നിലപാട് മുസ്ലിം സമുദായത്തിന് എതിരായ നിലപാടാണെന്ന് വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ല. പൗരത്വ നിയമം നടപ്പിലാക്കുന്നതുമാി ബന്ധപ്പെട്ട രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം എന്നാണ് സഭ ആവശ്യപ്പെട്ടത്.

സൗഹൃദത്തെ ബാധിക്കില്ല

സൗഹൃദത്തെ ബാധിക്കില്ല

വിവിധ രൂപതകളിലെ ഇടവകളില്‍ നിന്നും റിപ്പോര്‍ട്ടും ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചത്. മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗ ജിഹാദിനെ കാണുന്നില്ലെന്നും സിനഡ് വ്യക്തമാക്കി.

 നടിയെ ആക്രമിച്ച കേസ്; രമ്യ നമ്പീശനെ വിസ്തരിച്ചു, വിചാരണ പ്രത്യേക കോടതിയിൽ! നടിയെ ആക്രമിച്ച കേസ്; രമ്യ നമ്പീശനെ വിസ്തരിച്ചു, വിചാരണ പ്രത്യേക കോടതിയിൽ!

 പൗരത്വ നിയമത്തില്‍ പ്രതിഷേധം; മലപ്പുറത്ത് ബിജെപിയില്‍ കൂട്ട രാജി, 150 ലേറെ പേര്‍ പാര്‍ട്ടി വിട്ടു പൗരത്വ നിയമത്തില്‍ പ്രതിഷേധം; മലപ്പുറത്ത് ബിജെപിയില്‍ കൂട്ട രാജി, 150 ലേറെ പേര്‍ പാര്‍ട്ടി വിട്ടു

English summary
swara bhaskar praises benni bahnan mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X