Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വരാജ് പറയുന്നത് മുരളീധരന്‍ സ്‌കൂളില്‍ പഠിച്ചിട്ടില്ലെന്നാണോ ? ഈ പോസ്റ്റ്‌ പിന്നെന്താ?

കേരളത്തിലെ സ്കൂളുകളില്‍ നിന്ന് പോകുന്ന വിനോദയാത്രകളുടെ ലക്ഷ്യകേന്ദ്രങ്ങളിലൊന്ന് ആരാധനാലയമായിരിക്കുമെന്ന് സ്കൂളി‍ല്‍പോയ എല്ലാവര്‍ക്കും അറിയാമെന്നും സ്വരാജ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം :തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീലിന്റെ ശബരിമലയാത്ര കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ശബരിമലയാത്രയെ കുറിച്ച് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ ഇതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ശബരിമലയെ ജലീല്‍ പിക്‌നിക് സ്‌പോട്ടാക്കി എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് എം സ്വരാജ് എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വരാജിന്റെയും മറുപടി. പല ആരാധനാലയങ്ങളും ഫലത്തില്‍ പിക്‌നിക് സ്‌പോട്ടുകള്‍ തന്നെയാണെന്നാണ് സ്വരാജ് പറയുന്നത്. കേരളത്തിലെ സ്കൂളുകളില്‍ നിന്ന് പോകുന്ന വിനോദയാത്രകളുടെ ലക്ഷ്യകേന്ദ്രങ്ങളിലൊന്ന് ആരാധനാലയമായിരിക്കുമെന്ന് സ്കൂളി‍ല്‍പോയ എല്ലാവര്‍ക്കും അറിയാമെന്നും സ്വരാജ് വ്യക്തമാക്കുന്നു.

സന്ദര്‍ശന ലക്ഷ്യം പ്രാര്‍ത്ഥനയല്ല

സന്ദര്‍ശന ലക്ഷ്യം പ്രാര്‍ത്ഥനയല്ല

കേരളത്തിനകത്തും പുറത്തുമുള്ള ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചയാളാണ് താനെന്ന് സ്വരാജ് ഫേസ്ബുക്ക്‌പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ ജുമാ മസ്ജിദ്, മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം, മോസ്‌കോ സെന്റ് ബസിലസ് കത്തീഡ്രല്‍, ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബി തുടങ്ങി താന്‍ സന്ദര്‍ശിച്ച ആരാധ നാലയങ്ങളെ കുറിച്ചൊക്കെ സ്വരാജ് പറയുന്നു. ഇവിടെ ഒന്നും ഭക്തിപാരവശ്യത്താല്‍ പ്രാര്‍ത്ഥിക്കാനല്ല താന്‍ സന്ദര്‍ശിച്ചതെന്ന് സ്വരാജ് പറയുന്നു.

ഭക്തനാണോ എന്ന് മനസിലാക്കാന്‍ യന്ത്രങ്ങളുമില്ല

ഭക്തനാണോ എന്ന് മനസിലാക്കാന്‍ യന്ത്രങ്ങളുമില്ല

താന്‍ സന്ദര്‍ശനം നടത്തിയ ആരാധനാലയങ്ങളില്‍ ആരും തന്നെ തടഞ്ഞിട്ടില്ലെന്നും മറ്റാരെയെങ്കിലും തടയുന്നത് താന്‍ കണ്ടിട്ടുമില്ലെന്ന് സ്വരാജ് പറയുന്നു. ഈ ആരാധനാലയങ്ങളുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടവയായിരുന്നുവെന്നും സ്വരാജ് വ്യക്തമാക്കുന്നു.ഇവിടെയൊന്നും താന്‍ ഭക്തനാണോ എന്നതിന് തെളിവ് ചോദിച്ചിട്ടില്ലെന്നും ഭക്തനാണോ എന്നറിയാന്‍ യന്ത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സ്വരാജ്.

ആരാധനാലയത്തിന്റെ ശോഭ കെടുന്നില്ല

ആരാധനാലയത്തിന്റെ ശോഭ കെടുന്നില്ല

പല ആരാധനാലയങ്ങളും ഫലത്തില്‍ പിക്‌നിക് സ്‌പോട്ടുകള്‍ തന്നെയാണെന്നാണ് സ്വരാജ് പറയുന്നത്. അതൊരിക്കലും ആരാധനാലയങ്ങളുടെ ശോഭ കെടുത്തുന്നതല്ലെന്നും പ്രശസ്തി വര്‍ധിപ്പിക്കുന്നതണെന്നും സ്വരാജ് . ചില ആരാധനാലയങ്ങളില്‍ ടിക്കറ്റ് നല്‍കി പ്രവേശനം നല്‍കുന്നുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടുന്നു.

 സ്‌കൂള്‍ വിനോദയാത്രകളില്‍ ഒരെണ്ണം ആരാധനാലയം

സ്‌കൂള്‍ വിനോദയാത്രകളില്‍ ഒരെണ്ണം ആരാധനാലയം

കേരളത്തിലെ സ്‌കൂളുകളില്‍ നിന്ന് പുറപ്പെടുന്ന വിനോദ യാത്രകളുടെ ലക്ഷ്യ കേന്ദ്രങ്ങളില്‍ ഒരു ആരാധനാലയമെങ്കിലും ഉണ്ടാകാറുണ്ട്. മൈസൂരിലെ പള്ളിയിലും പഴനിയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമൊക്കെ കൗതുകത്തോടെ വരിവരിയായി നടക്കുന്ന യൂണിഫോം ധരിച്ച കൊച്ചു മിടുക്കരെ ഓര്‍മയുണ്ടെന്ന് സ്വരാജ്.

 മാറ്റം അനിവാര്യം

മാറ്റം അനിവാര്യം

അടഞ്ഞ വാതിലുകളും തടവിലാക്കപ്പെട്ട ദൈവങ്ങളുമുള്ള, ജനിച്ച മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആരാധനാലയങ്ങളുണ്ടെങ്കില്‍ അവിടെയെല്ലാം ഇന്നല്ലെങ്കില്‍ നാളെ മാറ്റമുണ്ടാകുമെന്നാണ് സ്വരാജ് പറയുന്നത്. ഇരുളടഞ്ഞ ഇടനാഴികളില്‍ പ്രകാശം പരക്കുമെന്ന ഉറപ്പ് തനിക്കുണ്ടെന്ന് സ്വരാജ് പറയുന്നു. ഒരു നാള്‍ മനുഷ്യര്‍ക്ക് പരസ്പരം തിരിച്ചറിയാനാകുമെന്ന പ്രത്യാശ സ്വരാജ് പ്രകടിപ്പിക്കുന്നു.

 സുവര്‍ണ ക്ഷേത്ര സന്ദര്‍ശം

സുവര്‍ണ ക്ഷേത്ര സന്ദര്‍ശം

സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച അനുഭവത്തെ കുറിച്ച് കെ. ടി ജലീല്‍ തന്നോട് പറഞ്ഞത് സ്വരാജ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശിക്കാമോയെന്ന് ക്ഷേത്രത്തില്‍ കണ്ട സിഖ്കാരനോട് ചോദിച്ചപ്പോള്‍ ഈ ക്ഷേത്രം എത്രമാത്രം തങ്ങളുടെതാണോ അത്രത്തോളം നിങ്ങളുടേതായിരിക്കുമെന്നായിരുന്നു സിഖുകാരന്‍ ജലീലിനോട് പറഞ്ഞതെന്ന് സ്വരാജ് കുറിക്കുന്നു. കഴിയുമെങ്കില്‍ മുരളീധരന്‍ സുവര്‍ണക്ഷേത്രത്തില്‍ ഒന്നു പോകണമെന്നും സ്വരാജ് നിര്‍ദേശിക്കുന്നു.

ആരാധനാലയങ്ങളില്‍ എല്ലാവര്‍ക്കും കടന്നു ചെല്ലാന്‍ കഴിയണം

ആരാധനാലയങ്ങള്‍ ഭീകരപ്രവര്‍ത്തകരോ അക്രമികളോ താവളമാക്കുന്നുവെങ്കില്‍ മാത്രമെ ആശങ്കപ്പെടേണ്ടതുള്ളുവെന്നാണ് സ്വരാജ് പറയുന്നത്. എല്ലാവര്‍ക്കും കടന്നുചെല്ലാന്‍ കഴിയുന്ന ഇടങ്ങളാകണം ആരാധനാലയങ്ങളെന്നും സ്വരാജ്. ആരാധിക്കാന്‍ വരുന്നവര്‍ ആരാധിക്കട്ടെയെന്നും ആസ്വദിക്കാന്‍ വരുന്നവര്‍ ആസ്വദിക്കട്ടെയെന്നും പഠിക്കാന്‍ വരുന്നവര്‍ പഠിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. എല്ലാ മനുഷ്യരും ഒന്നിക്കുമ്പോള്‍ സ്‌നേഹത്തിന്റെ പൂക്കള്‍ വിടരും. ഇതില്‍ അസ്വസ്ഥരാകുന്നവരെയാണ് സൂക്ഷിക്കേണ്ടതെന്നും സ്വരാജ്.

മുരളീധരന്റെ വിമര്‍ശനം

അയ്യപ്പ സന്നിധിയില്‍ ഭക്തനായി പോകുന്നതിന് ജാ തിമത വര്‍ണ ഭാഷ വ്യത്യാസങ്ങളില്ലെന്നും നൂറ്റാണ്ടുകളായി ഇത് ഇങ്ങനെ തന്നെയാണെന്നും മുരളീധരന്‍ പറയുന്നു. ജലീലിനും കടകംപള്ളിക്കും ശബരിമലയില്‍ പോകാം. എന്നാല്‍ ജലീല്‍ ശബരിമലയില്‍ ഫോട്ടോ ഓപ്പര്‍ച്യൂണിറ്റിക്കായിട്ടാണ് പോയതെങ്കില്‍ ശരിയല്ലെന്ന് മുരളീധരന്‍. ജലീലിന്റെ ഫേസ്ബുക്കിലിട്ട ശബരിമല ഫോട്ടോകളില്‍ നിന്ന് തീര്‍ഥം വാങ്ങുന്നത് തന്ത്രപൂര്‍വം ഒഴിവാക്കിയത് ആരെ ഭയന്നിട്ടാണെന്നും മുരളീധരന്‍ ചോദിക്കുന്നു.

അയ്യപ്പനും വാവരും മാതൃക

മതസൗഹാര്‍ദത്തിന് ആഹ്വാനം ചെയ്തായിരുന്നു കെ. ടി ജലീലിന്റെ ശബരിമല സന്ദര്‍ശനം. അയ്യപ്പന്റെയും വാവരുടെയും സൗഹൃദം മാതൃകയാക്കാന്‍ ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. ആ നല്ല കാലത്തെ വീണ്ടും പുനര്‍ജനിപ്പിക്കാമെന്നും മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+