കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി, മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി കെടി ജലീല്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സ്വരാജ് ട്രോഫിയുടെ നിലവിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. എല്ലാ മേഖലകളിലേയും പ്രകടനം പരിഗണിച്ചായിരിക്കും അടുത്ത വര്‍ഷം മുതല്‍ പുരസ്‌കാരങ്ങള്‍ നല്‍കുക. അടുത്ത വര്‍ഷത്തെ പഞ്ചായത്ത് ദിനാഘോഷം തിരുവനന്തപുരത്ത് നടത്തുമെന്നും മന്ത്രി അിറയിച്ചു. തിരുവനന്തപുരം ജിമ്മിജോര്‍ജ് സ്റ്റേഡിയമാണ് വേദി. പെരിന്തല്‍മണ്ണയില്‍ മികച്ച രീതിയില്‍ ദിനാഘോഷം സംഘടിപ്പിച്ച സംഘാടകസമിതിയെയും ഉദ്യോഗസ്ഥരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..
2016 - 17 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി മന്ത്രി ഡോകെടി ജലീല്‍ സമ്മാനിച്ചു. പെരിന്തല്‍മണ്ണയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന്റെ സമാപനസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്തും കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള ട്രോഫികള്‍ ഏറ്റുവാങ്ങി. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കോട്ടയം ജില്ലയിലെ ളാലം കരസ്ഥമാക്കി. എറണാകുളം ജില്ലയിലെ പള്ളുരുത്തിയും പത്തനംതിട്ട ജില്ലയിലെ പുളികീഴുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം പത്തനംതിട്ടയ്ക്കാണ്. എറണാകുളം രണ്ടാംസ്ഥാനം നേടി.

kt jaleel

സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ മന്ത്രി കെടി ജലീലില്‍നിന്നും ഏറ്റുവാങ്ങുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തിയ ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് മഹാത്മാപുരസ്‌കാരം സമ്മാനിച്ചു. പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്തിനാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിന്റെ പ്രതിനിധികള്‍ പിവി അബ്ദുള്‍ വഹാബ് എംപിയില്‍ നിന്ന് ഏറ്റുവാങ്ങി.

ശ്രദ്ധേയവും നൂതനവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേകപുരസ്‌കാരം നല്‍കി. തൃശൂര്‍ ജില്ലയിലെ ഏറിയാട്, ആലപ്പുഴയിലെ ബുധനൂര്‍, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, വെസ്റ്റ് കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകള്‍ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി.ജില്ലാ തലത്തില്‍ മികച്ച പഞ്ചായത്തുകള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. മലപ്പുറം ജില്ലയില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിനാണ് ജില്ലയില്‍ ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം കോഡൂര്‍ പഞ്ചായത്ത് നേടി.

അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!
പഞ്ചായത്ത് വിക്കി & ഗ്രാമസഭാ പോര്‍ട്ടലിന്റെ പ്രകാശനവും മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു. തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും വിക്കിയില്‍ ലഭ്യമാകും. ചട്ടത്തിലെ ഭേദഗതികള്‍ യഥാസമയം മനസ്സിലാക്കാനും കഴിയും. ലോകത്ത് എവിടെ താമസിക്കുന്ന മലയാളിക്കും വിക്കി വഴി പ്രാദേശിക വികസനത്തില്‍ ഇടപെടാമെന്നതും ഇതിന്റെ സവിശേഷതയാണ്.

മഞ്ഞളാംകുഴി അലി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എംഎല്‍എ, തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്, കെജിപിഎ ജനറല്‍ സെക്രട്ടറി അഡ്വ പി വിശ്വംഭരപണിക്കര്‍, പ്രസിഡന്റ് അഡ്വ.കെ തുളസി ടീച്ചര്‍, വൈസ് പ്രസിഡന്റ് തോമസ് വക്കത്താനം, കെജിപിഎ ജില്ലാ പ്രസിഡന്റ് എകെ നാസര്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അഹമ്മദ് സഗീര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ മുരളീധരന്‍ തുടങ്ങിയവര്‍ പുരസ്‌കാരദാന ചടങ്ങില്‍ സംബന്ധിച്ചു.

English summary
swaraj trophy for kerala's best panchayath criteria will changed says kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X