കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75 ലക്ഷം പോയത് സിനിമാതാരത്തിന്റെ അക്കൗണ്ടിലേക്ക്? കെണിയില്‍ താരങ്ങളും വീണു, കിട്ടിയത് പഴയ ഐഫോണ്‍

Google Oneindia Malayalam News

തൃശൂര്‍: നിക്ഷേപ തട്ടിപ്പില്‍ കോടികള്‍ തട്ടിയെടുത്ത സ്വാതിഖ് റഹീമിന് സിനിമാ താരങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന. നിരവധി സിനിമാ താരങ്ങളുടെ കൂടെയുള്ള ചിത്രങ്ങള്‍ ഇയാള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ട്. പല ചിത്രങ്ങളിലും താരങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പുകളാണ് സ്വാതിഖ് റഹീം നല്‍കിയിട്ടുള്ളത്.

അതേസമയം ചില സിനിമാ താരങ്ങളേയും ഇയാള്‍ പറ്റിച്ചതായാണ് വിവരം. കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക്‌സ് ഉപകരണം നല്‍കുന്ന ആപ്പ് വഴിയും, വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് ഷെയറിനായി പണം ശേഖരിച്ചും ആണ് പലരേയും കബളിപ്പിച്ചത്. നിലവില്‍ മൂന്ന് പരാതികളില്‍ നിന്ന് 43 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന്റെ പരാതിയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുകല്‍ ഇയാള്‍ തട്ടിയെടുത്തതായാണ് സൂചന എന്ന് പൊലീസ് പറയുന്നു.

25000 നിക്ഷേപിച്ചാല്‍ 5 ലക്ഷം കിട്ടും

25000 നിക്ഷേപിച്ചാല്‍ 5 ലക്ഷം കിട്ടും

സേവ് ബോക്സെന്ന ആപ്പ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളാണ് സ്വാതിഖ് റഹീം ലേലത്തിന് വെച്ചിരുന്നത്. ഈ ആപ്പിന്റെ ഷെയറിനായി 20 ലക്ഷത്തോളം രൂപ വരെ വാങ്ങിയിരുന്നു. ഇത് കൂടാതെ സേവ് ബോക്സ് എക്സ്പ്രസ്, സേവ് ബോക്സ് എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ കമ്പനികളുടെ പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നു എന്നും പലരേയും പറഞ്ഞ് കബളിപ്പിച്ചു. 25000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് ലക്ഷം നല്‍കാം എന്നായിരുന്നു വാഗ്ദാനം.

ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് യുവാക്കള്‍ മരിച്ചുആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് യുവാക്കള്‍ മരിച്ചു

75 ലക്ഷം പോയത് സിനിമാതാരത്തിന്റെ അക്കൗണ്ടില്‍?

75 ലക്ഷം പോയത് സിനിമാതാരത്തിന്റെ അക്കൗണ്ടില്‍?

Image Credit: Facebook

എന്നാല്‍ നിക്ഷേപിച്ചവര്‍ക്ക് പണം ലഭിക്കാതായതോടെ ആണ് പരാതിയുമായി രംഗത്തെത്തിയത്. അതേസമയം സ്വാതിഖ് സമാഹരിച്ച പണം ഒരു ചലച്ചിത്രതാരത്തിന്റെ അക്കൗണ്ടിലേക്കും പോയിട്ടുണ്ട് എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഒരു കോടി സമാഹരിച്ചതില്‍ 75 ലക്ഷത്തോളം ഈ നടന് നല്‍കി എന്നാണ് പൊലീസിന് ലഭിച്ച മൊഴി എന്നാണ് അറിയാന്‍ കഴിയുന്നത്. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാനായിരുന്നു പണം കൈമാറിയത് എന്നാണ് റിപ്പോര്‍ട്ട്.

'കുട്ടിയോ'; താലിക്കെട്ടിക്കഴഞ്ഞ ഉടന്‍ വരന്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടി വധു'കുട്ടിയോ'; താലിക്കെട്ടിക്കഴഞ്ഞ ഉടന്‍ വരന്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടി വധു

താരങ്ങള്‍ക്ക് നല്‍കിയത് പഴയ ഐഫോണ്‍

താരങ്ങള്‍ക്ക് നല്‍കിയത് പഴയ ഐഫോണ്‍

Image Credit: Facebook

ഇതില്‍ 60 ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറിയത് എന്നും വിവരമുണ്ട്. എന്നാല്‍ ഈ പരസ്യം പുറത്ത് വന്നില്ല. സേവ് ബോക്സിന്റെ ലോഞ്ചിംഗിന് തൃശൂരില്‍ ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു. ഈ ലോഞ്ചിംഗ് പരിപാടിയില്‍ പുതിയ ഐ ഫോണുകളെന്ന പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ പഴയ ഐ ഫോണുകളായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.

രണ്ടക്കങ്ങൾ എഴുതാതെ അവൾ അവന് ഫോൺനമ്പർ നൽകി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾരണ്ടക്കങ്ങൾ എഴുതാതെ അവൾ അവന് ഫോൺനമ്പർ നൽകി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾ

എല്‍എല്‍ബി ബിരുദം നേടി തട്ടിപ്പിലേക്ക്

എല്‍എല്‍ബി ബിരുദം നേടി തട്ടിപ്പിലേക്ക്

Image Credit: Facebook

സ്വാതിഖ് റഹീം മംഗളൂരു യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍ എല്‍ ബി ബിരുദം നേടിയിട്ടുണ്ട്. ഇതിന് ശേഷമാണ് തൃശൂരില്‍ സ്ഥിരമായി തുടങ്ങുന്നത്. എന്നാല്‍ നിക്ഷേപം നടത്തിയവര്‍ പണം ചോദിച്ച വീട്ടിലെത്തിയപ്പോഴൊക്കെ സ്വാതിഖ് വിദേശത്താണ് എന്നാണ് പറഞ്ഞിരുന്നത്. ശ്രീലങ്കയിലും ഗള്‍ഫിലും ആണ് എന്ന് പറഞ്ഞ് പരാതിക്കാരെ അകറ്റുകയായിരുന്നു.

English summary
Swathiq Rahim, who cheated crores in investment fraud, has a close relationship with film stars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X