135-ാംമതായി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍; കയ്യടികളോടെ സ്വീകരിച്ച് അംഗങ്ങള്‍
തിരുവനന്തപുരം: 15ാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. ഇത്തവണ 53 പേരാണ് പുതുമുഖങ്ങള്‍. 135മതായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 74മതായും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 110മതായും സത്യപ്രതിജ്ഞ ചെയ്തു.

നിറഞ്ഞ കയ്യടികളോടെയാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെ സഭ സ്വീകരിച്ചത്. തുടര്‍ഭരണമെന്ന ചരിത്രം നേട്ടം സ്വന്തമാക്കിയാണ് ഇത്തവണ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായത്. 99 സീറ്റുകള്‍ നേടിയ തിളക്കമാര്‍ന്ന വിജയമാണ് ഇത്തവണ എല്‍ഡിഎഫ് സ്വന്തമാക്കിയത്. സഗൗരവമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. വടകരയില്‍ നിന്നുള്ള ആര്‍എംപി എംഎല്‍എ കെകെ രമയും സഗൗരവം സത്യ പ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
മഞ്ചേശ്വരം എംഎല്‍എ എംകെ അഷ്‌റഫ് ദൈവനാമത്തില്‍ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പാല എംഎല്‍എ മാണി സി കാപ്പന്‍, മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എ അബ്ദുള്‍റഹ്മാന്‍, കെ ബാബു, എം വിന്‍സെന്റ് എന്നിവര്‍ കൊവിഡ് ക്വാറന്റീനിലായതിനാല്‍ സത്യപ്രതിജ്ഞ ചെയ്തില്ല. അതേസമയം, സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെയാണ് നടക്കുക. ഭരണമുന്നണിക്ക് വേണ്ടി എംബി രാജേഷ് മത്സരിക്കുമ്പോള്‍ യുഡിഎഫിന് വേണ്ടി പിസി വിഷ്ണുനാഥ് മത്സരിക്കും. മേയ് 28നാണ് ഗവര്‍ണര്‍ നയ പ്രഖ്യാപനം പ്രസംഗം നടത്തുക.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications