മലപ്പുറം കൊടിഞ്ഞി മസ്ജിദിലെ പലഹാര വിതരണം ആദ്യം ഹൈന്ദവര്‍ക്ക്
മലപ്പുറം: കൊല്ലനും വണ്ണാനും ആശാരിക്കുംവരെ മലപ്പുറം കൊടിഞ്ഞി പള്ളിയില്‍ പലഹാരം വിതരണം ചെയ്തു. ആദ്യം ഹൈന്ദവര്‍ക്ക് പലഹാരം വിതരണം ചെയ്തുകൊണ്ടാണ് കൊടിഞ്ഞി പള്ളി മതമൈത്രിയുടെ സന്ദേശം നല്‍കുന്നത്.
നാട്ടിലെ കുലത്തൊഴിലുകാരായ കുറുപ്പ്, കൊല്ലന്,വണ്ണാന്‍, ആശാരി സമുദായക്കാര്‍ തങ്ങളുടെ ഓഹരിസ്വീകരിക്കാന് ഇന്നലെയും പള്ളിയിലെത്തി. വൈകീട്ട് ഹൈന്ദവസമുദായത്തിലെ അവകാശികള്‍ക്കാണ് ആദ്യം വിതരണം ചെയ്യുക.

കൊടിഞ്ഞിപള്ളിയില് ഹൈന്ദവവിശ്വാസികള്ക്കുള്ള പലഹാരം പള്ളിസെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടിഹാജി വിതരണംചെയ്യുന്നു
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മമ്പുറം തങ്ങള്‍ നിര്‍മ്മിച്ച ചരിത്രപ്രസിദ്ധമായ കൊടിഞ്ഞിപ്പള്ളിയില്‍ റമദാനിലെ ഇരുപത്തേഴാം രാവിലാണ് പലഹാരവിതരണം. അലവിതങ്ങളുടെ കാലംമുതല്‍ ഇവിടെ പരമ്പരാഗതമായി തുടര്‍ന്ന് വരുന്ന ആചാരമാണ്. പിന്നീട് നോമ്പ് തുറയ്ക്കാനും, തറാവീഹിനും പള്ളിയില്‍ ഒരുമിച്ച് കൂടുന്നവര്‍ക്കും വിതരണം ചെയ്യും. പലഹാരങ്ങള്‍ പള്ളിസെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടി ഹാജി വിതരണം ചെയ്തു, പള്ളി പ്രസിഡണ്ട് പി.സി മുഹമ്മദാജി, സെക്രട്ടറി പി.വി കോമുക്കുട്ടി ഹാജി, ഹൈദരലി ഫൈസി, പനക്കല്‍ ബീരാന്‍കുട്ടിഹാജി, പാലക്കാട്ട് പോക്കുഹാജി, പാലക്കാട്ട് ബാവ , പനക്കല്‍ സിദ്ദീഖ്, ഇ. ഹംസ, വി.വി മജീദ്, പാലക്കാട്ട് ഹംസ, പാട്ടശ്ശേരി ബാപ്പുട്ടി, നെച്ചിക്കാട്ട് അബ്ദുറഹ്മാന്, കെ.കെ സെയ്തലവിഹാജി, സി.കെ അബ്ദുഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications