കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം കൊടിഞ്ഞി മസ്ജിദിലെ പലഹാര വിതരണം ആദ്യം ഹൈന്ദവര്‍ക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കൊല്ലനും വണ്ണാനും ആശാരിക്കുംവരെ മലപ്പുറം കൊടിഞ്ഞി പള്ളിയില്‍ പലഹാരം വിതരണം ചെയ്തു. ആദ്യം ഹൈന്ദവര്‍ക്ക് പലഹാരം വിതരണം ചെയ്തുകൊണ്ടാണ് കൊടിഞ്ഞി പള്ളി മതമൈത്രിയുടെ സന്ദേശം നല്‍കുന്നത്.
നാട്ടിലെ കുലത്തൊഴിലുകാരായ കുറുപ്പ്, കൊല്ലന്‍,വണ്ണാന്‍, ആശാരി സമുദായക്കാര്‍ തങ്ങളുടെ ഓഹരിസ്വീകരിക്കാന്‍ ഇന്നലെയും പള്ളിയിലെത്തി. വൈകീട്ട് ഹൈന്ദവസമുദായത്തിലെ അവകാശികള്‍ക്കാണ് ആദ്യം വിതരണം ചെയ്യുക.

hindu

കൊടിഞ്ഞിപള്ളിയില്‍ ഹൈന്ദവവിശ്വാസികള്‍ക്കുള്ള പലഹാരം പള്ളിസെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടിഹാജി വിതരണംചെയ്യുന്നു

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മമ്പുറം തങ്ങള്‍ നിര്‍മ്മിച്ച ചരിത്രപ്രസിദ്ധമായ കൊടിഞ്ഞിപ്പള്ളിയില്‍ റമദാനിലെ ഇരുപത്തേഴാം രാവിലാണ് പലഹാരവിതരണം. അലവിതങ്ങളുടെ കാലംമുതല്‍ ഇവിടെ പരമ്പരാഗതമായി തുടര്‍ന്ന് വരുന്ന ആചാരമാണ്. പിന്നീട് നോമ്പ് തുറയ്ക്കാനും, തറാവീഹിനും പള്ളിയില്‍ ഒരുമിച്ച് കൂടുന്നവര്‍ക്കും വിതരണം ചെയ്യും. പലഹാരങ്ങള്‍ പള്ളിസെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടി ഹാജി വിതരണം ചെയ്തു, പള്ളി പ്രസിഡണ്ട് പി.സി മുഹമ്മദാജി, സെക്രട്ടറി പി.വി കോമുക്കുട്ടി ഹാജി, ഹൈദരലി ഫൈസി, പനക്കല്‍ ബീരാന്‍കുട്ടിഹാജി, പാലക്കാട്ട് പോക്കുഹാജി, പാലക്കാട്ട് ബാവ , പനക്കല്‍ സിദ്ദീഖ്, ഇ. ഹംസ, വി.വി മജീദ്, പാലക്കാട്ട് ഹംസ, പാട്ടശ്ശേരി ബാപ്പുട്ടി, നെച്ചിക്കാട്ട് അബ്ദുറഹ്മാന്‍, കെ.കെ സെയ്തലവിഹാജി, സി.കെ അബ്ദുഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
sweets distribution in malappuram kodinji masjid to hindus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X