കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് അവധിക്കാലത്ത് കുട്ടികള്‍ക്കായി നീന്തല്‍ പരിശീലന ക്യാമ്പ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സ്‌കൂള്‍ പൂട്ടിയതോടെ കുട്ടികള്‍ക്കായി പ്രത്യേക നീന്തല്‍ പരിശീലന ക്യാമ്പ് മലപ്പുറം മഅ്ദിന്‍ അക്കാദമി. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കാണ് പത്ത് ദിവസത്തെ നീന്തല്‍ പരിശീലനം നല്‍കുന്നത്. വര്‍ദ്ധിച്ചു വരുന്ന ജലാശയ അപകടങ്ങള്‍ കുറക്കുന്നതിനും കുട്ടികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി തുടക്കം കുറിച്ച നീന്തല്‍ പരിശീലനത്തിന് പ്രശസ്ത നീന്തല്‍ പരിശീലകനായ വിജയന്‍ മലപ്പുറമാണ് നേതൃത്വം നല്‍കുന്നത്.

 camp


സ്വിമ്മിങ്ങ് വേള്‍ഡ് മലപ്പുറവുമായി സഹകരിച്ച് നടത്തുന്ന നീന്തല്‍ പരിശീലനത്തിന് പോര്‍ട്ടബിള്‍ സ്വിമ്മിംഗ് പൂളാണ് സജ്ജീകരിച്ചിരിക്കുന്നത്. മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, പരിശീലകന്‍ വിജയന്‍ മലപ്പുറം, ചാത്തോളി ഫൈസല്‍, അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ് സംബന്ധിച്ചു. വിവരങ്ങള്‍ക്ക്: 96562 03802.

മുന്‍കാലങ്ങളില്‍ കുട്ടികള്‍ പുഴയിലും കുളത്തിലും അടക്കം പോയി കുളിക്കലും നീന്തലും അടക്കം പതിവാണെങ്കിലും ഇന്ന് ഇത്തരം പ്രവണതകള്‍ കുറഞ്ഞു വരികയാണ്. വീട്ടില്‍ ഷവറിന്റെ ചുട്ടില്‍നിന്നാണ് ഇന്നത്തെ ഭൂരിഭാഗം കുട്ടികളും കുളിക്കുന്നത്. ഇതിനാല്‍തന്നെ നീന്തല്‍പഠിക്കാനൊന്നും ആരും ശ്രമിക്കുന്നുമില്ല. ഇതുകൊണ്ടുതന്നെയാണു അപകടങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ കുട്ടികള്‍ക്ക് കഴിയാതെ വരുന്നതും. ഇത്തരം കാര്യങ്ങള്‍കൂടി മുന്നില്‍ കണ്ടാണ് തങ്ങള്‍ നീന്തല്‍പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

സോറി സോറി ആളുമാറി! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം അടിച്ചില്ലെന്ന് വ്യക്തമാക്കി പ്രവാസി യുവാവ്സോറി സോറി ആളുമാറി! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം അടിച്ചില്ലെന്ന് വ്യക്തമാക്കി പ്രവാസി യുവാവ്

English summary
swimming camp for students in malapuram organized by ma adin academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X